ആഘോഷം എന്തുമാകട്ടെ… പരിപാടിയെന്തുമാകട്ടെ… ടെന്‍ഷന്‍ വേണ്ട; തോളൊപ്പം നില്‍ക്കാന്‍ നൈഫ ഇവന്റ്‌സ് ആന്‍ഡ് സൊല്യൂഷന്‍സ്
ഏതൊരു ചടങ്ങും ഉത്തരവാദിത്വത്തോടു കൂടി പൂര്‍ത്തീകരിക്കുന്നതിന് ഒരു പ്രൊഫഷണല്‍ ടീം എന്ന ലക്ഷ്യത്തോടെയാണ് ‘നൈഫ ഇവന്റ്‌സ് ആന്‍ഡ് സൊല്യൂഷന്‍സ്’ പ്രവര്‍ത്തിക്കുന്നത്. ഉത്തരവാദിത്വത്തോടും സമയബന്ധിതമായും ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’യായി ഇവന്റുകള്‍ ഒരുക്കുകയാണ് നൈഫ ഇവന്റ്‌സ് ആന്‍ഡ് സൊല്യൂഷന്‍സ്…!
കോതമംഗലം ചെറുവട്ടൂരില്‍ കഴിഞ്ഞ 9 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന നൈഫ ഇവന്റ്‌സ് ഗ്രൂപ്പ് ചെറുതും വലുതുമായ എല്ലാ പരിപാടികളിലും പങ്കാളികളായിട്ടുണ്ട്. പഠനകാലത്ത് പാര്‍ട്ട് ടൈം ജോലി എന്ന നിലയിലാണ് ഫവാസ് ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ എത്തിച്ചേരുന്നത്. അവിടുത്തെ നല്ല സുഹൃത്തുക്കളില്‍ നിന്നുമാണ് ഫവാസിന്റെ കരിയറിന്റെ തുടക്കം. ഇന്ന് ഫവാസ് തന്റെ ബാങ്കിലെ ജോലിക്ക് പുറമേ, ഇവന്റ് മാനേജ്‌മെന്റ് മേഖലയിലും ഏറെ തിരക്കിലാണ്.
മറ്റു ഇവന്റ്‌സ് ഗ്രൂപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഏതൊരു മേഖലയിലും പ്രവര്‍ത്തന പരിചയമുണ്ടെന്നതാണ് നൈഫ ഇവന്റ്‌സിന്റെ പ്രത്യേകത. ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബിക് ഡാന്‍സ്, പഞ്ചാബി ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ സ്‌റ്റേജ് പരിപാടികളും ആര്‍ട്ടിസ്റ്റ് ഹോസ്റ്റിംഗ്, പ്രൊഡക്റ്റ് ലോഞ്ച്, ഉദ്ഘാടനങ്ങള്‍, കോര്‍പ്പറേറ്റ് ഇവന്റുകള്‍, സെയില്‍സ് പ്രൊമോഷന്‍ ആക്ടിവിറ്റികള്‍ തുടങ്ങി വെഡിങ് വര്‍ക്കുകളില്‍ ഫോട്ടോഗ്രഫി മുതല്‍ സ്‌റ്റേജ് ഷോകള്‍, ഫിലിം ഓഡിയോ ലോഞ്ച്, ട്രെയിലര്‍ ലോഞ്ച് തുടങ്ങി എല്ലാ ആവശ്യ സേവനങ്ങളും നൈഫ ഇവന്റ്‌സ് ഒരുക്കിക്കൊടുക്കുന്നു.
ഓരോ ഇവന്റ് തരത്തിനും ഇവന്റ് ഫോര്‍മാറ്റിനും അതിന്റേതായ വെല്ലുവിളികളുണ്ട്. മാത്രമല്ല, അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ രീതിയില്‍ തന്നെ തുടക്കം മുതല്‍ അവസാന ഘട്ടം വരെ എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്യേണ്ടതും അത്യാവശ്യമാണ്. ഏറ്റെടുക്കുന്ന ഏതൊരു പരിപാടിയും പങ്കെടുക്കുന്ന എല്ലാവരുടെയും സംതൃപ്തിയോടു കൂടി പൂര്‍ത്തിയാക്കുക എന്നു പറയുന്നത് നിസാര കാര്യമല്ല. അത്തരം വെല്ലുവിളികളെയാണ് ഫവാസ് സധൈര്യം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതും. മത്സരം ധാരാളമായുള്ള ഈ മേഖലയില്‍ ഏറ്റെടുക്കുന്ന വര്‍ക്കുകളിലെ ‘ക്വാളിറ്റി’ തന്നെയാണ് തനിക്ക് വിജയം നേടിത്തരുന്നതെന്ന് ഫവാസ് ആത്മവിശ്വാസത്തോടു കൂടി പറയുന്നു.
ഇന്ന് ഇവന്റ് മാനേജ്‌മെന്റിനോടൊപ്പം ഫവാസിന് ഒരു ‘ഡെസ്റ്റിനേഷന്‍ ക്യാമ്പ്’ കൂടി തുടങ്ങണമെന്നാണ് ആഗ്രഹം. ഓരോരുത്തരുടെയും പേഴ്‌സണല്‍ ചോയ്‌സിന് അനുസരിച്ച് വിവിധ ഇടങ്ങളില്‍ വിവിധ തീമുകളില്‍ ക്യാമ്പ് സംഘടിപ്പിക്കുക… ഒരേ വിഷയത്തില്‍ താത്പര്യമുള്ള ഒരു കൂട്ടം ആളുകളെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി. ഇതില്‍ ഒറ്റയ്ക്കും കൂടുംബമായും പങ്കെടുക്കാം. കൂടാതെ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന എന്ന ഉദ്ദേശ്യത്തോടെ, ഒരു ലേഡി കോര്‍ഡിനേറ്ററും ഈ ക്യാമ്പില്‍ സജീവമായിട്ടുണ്ടാകും. ഭാവിയില്‍ ഇവന്റ് ഗ്രൂപ്പിനൊപ്പം ഈ ഡെസ്റ്റിനേഷന്‍ ക്യാമ്പ് എന്ന ആശയം കൂടി പൂര്‍ത്തീകരിക്കണമെന്നാണ് ഫവാസിന്റെ ആഗ്രഹം.