‘ഹെയര്‍ കെയറി’ല്‍ തരംഗമായികലിപ്സോ സലൂണ്‍
”ഷൈനിങ് ഹെയര്‍ വിത്ത് സ്മൂത്ത് ടെക്സ്ചര്‍, ക്ലിയര്‍ കട്ട് എന്‍ഡ്സ്…” ഇതാണ് ആരോഗ്യകരമായ മുടിയുടെ ലക്ഷണങ്ങള്‍. ഇന്ന് വിവിധ മെഡിക്കല്‍, ബയോളജിക്കല്‍ ഘടകങ്ങളുടെ സഹായത്തോടെ മുടിയുടെ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ധാരാളം ഹെയര്‍ കോസ്മെറ്റിക്സ് വിപണിയിലുണ്ട്. എന്നാല്‍ ഇത് വേണ്ട രീതിയിലല്ല ഉപയോഗപ്പെടുത്തുന്നതെങ്കില്‍ പ്രതീക്ഷിച്ച റിസള്‍ട്ട് ലഭിക്കുകയില്ല. അതിന് എക്സ്പേര്‍ട്ടുകളുടെ സഹായം തന്നെ വേണം. അത്തരത്തില്‍ കൃത്യമായ വിവരശേഖരണത്തിനൊടുവില്‍ മുടിയുടെ ടെക്സ്ചറിന് അനുയോജ്യമായ രീതിയില്‍ ഹെയര്‍ ട്രീറ്റ്മെന്റുകള്‍ ഒരുക്കുകയാണ് തിരുവനന്തപുരം നേമത്ത് പ്രവര്‍ത്തിച്ചു വരുന്ന ‘കലിപ്സോ സലൂണ്‍’.
മുടി സ്ട്രേയ്റ്റോ, വേവിയോ, ചുരുണ്ടതോ ആകട്ടെ, സ്വര്‍ണനിറം, കറുപ്പ്, തവിട്ട്, ചുവപ്പ്, ചാരനിറത്തിലുള്ള വെള്ള തുടങ്ങി മുടിയുടെ സ്വാഭാവിക വ്യതിയാനങ്ങള്‍ നമ്മുടെ വ്യക്തിത്വത്തിന് പ്രധാനമാണ്. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിത രീതികള്‍ക്കിടയില്‍ മുടിയ്ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. തിളക്കം നഷ്ടപ്പെടുക, പൊട്ടല്‍, അറ്റം പിളരുക, മുടിയുടെ മറ്റ് പ്രശ്നങ്ങള്‍ എന്നിവ മുടിയുടെ സ്വാഭാവിക ശൈലിയില്‍ ആവര്‍ത്തിച്ച് മാറ്റം വരുത്തുന്നതിലും മുടിയെ ദുര്‍ബലപ്പെടുത്താനും കാരണമാകും. ഇവിടെ മുടിയിഴകളെ വേണ്ട രീതിയില്‍ പരിശോധിച്ച് പരിഹാരം നിര്‍ദ്ദേശിക്കുകയാണ് ആവശ്യം. അത്തരത്തില്‍ മുടിയുടെ സ്വാഭാവികത മനസ്സിലാക്കി, അതിലെ പ്രശ്നങ്ങളെ വിലയിരുത്തി മാറ്റങ്ങള്‍ കൊണ്ടുവരികയാണ് കലിപ്സോ സലൂണ്‍.
മുടിയഴകില്‍ മാത്രമല്ല, സ്കിന്‍ കെയറും വളരെ പ്രധാനമാണ്. ചര്‍മത്തിലെ പ്രശ്നങ്ങളെ മനസ്സിലാക്കി, മികച്ച സംരക്ഷണം നല്‍കേണ്ട ഒന്നാണ് ‘സ്കിന്‍’. ഓരോരുത്തരുടേയും ശാരീരിക പ്രകൃതിയനുസരിച്ചും മുഖത്തെ പ്രശ്നങ്ങള്‍ക്ക് അനുസരിച്ചും യോജിച്ച ‘സ്കിന്‍ കെയര്‍ ട്രീറ്റ്മെന്റുകളു’ം ഇവിടെ ലഭ്യമാണ്. ഓരോ വ്യക്തിയുടേയും ജീവിത സാഹചര്യത്തിനും ആഹാരക്രമീകരണത്തിനും അനുസരിച്ച് മുടിയുടെയും ചര്‍മത്തിന്റെയും പ്രശ്നങ്ങളെ മനസ്സിലാക്കി വേണം അതിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍. അത്തരത്തില്‍ ഓരോരുത്തരുടേയും മുടിയേയും സ്കാല്പിന്റെ ഘടനയെയും ചര്‍മത്തിന്റെ ടെക്സ്ചറും മനസ്സിലാക്കിയ ശേഷമാണ് കലിപ്സോ സലൂണ്‍ ഹെയര്‍ ട്രീറ്റ്മെന്റുകള്‍ നിര്‍ദ്ദേശിക്കുന്നത്.
മുടിയുടേയും തലയോട്ടിയുടേയും ഡെര്മോകോസ്മെറ്റിക്സ് വശങ്ങളെപ്പറ്റി മനസ്സിലാക്കിയ ശേഷമാകണം ഓരോ വ്യക്തിയെയും സമീപിക്കാന്‍. തന്മാത്രാ തലത്തിലുള്ള മുടിയുടെ വിവിധ ഘടകങ്ങള്‍ വിവിധ ഹെയര്‍ കോസ്മെറ്റിക് ഉത്പന്നങ്ങളുടെ ഫലപ്രാപ്തിയെ നിയന്ത്രിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഓരോരുത്തര്‍ക്കും യോജിക്കുന്ന രീതിയില്‍ ബ്രാന്‍ഡഡ് ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ മാത്രമാണ് കലിപ്സോ സലൂണില്‍ ഉപയോഗിക്കുന്നത്. കൂടാതെ മുടിയഴകിന് യോജിക്കും വിധമുള്ള ഹെയര്‍ സ്റ്റൈലുകള്‍ നല്‍കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കൂടുതലായി ഹെയര്‍ കെയര്‍ ട്രീറ്റ്മെന്റുകളില്‍ സ്പെഷ്യലൈസ് ചെയ്യുന്ന കലിപ്സോ സലൂണില്‍ ഹെയര്‍ സ്പാ, ഹെയര്‍ കളറിംഗ്, ഡാമേജ് ഹെയര്‍ റിക്കവറി എന്നിവയില്‍ മികച്ച ട്രീറ്റ്മെന്റുകളും പുതിയ ഹെയര്‍ കെയര്‍ അപ്ഡേഷനും ലഭ്യമാണ്. സ്കിന്‍ കെയറിനായി ‘ഡെയ്ലി റൂട്ടിന്’ വളരെ പ്രധാനമാണ്. അതിന് തിരഞ്ഞെടുക്കേണ്ട സ്കിന്‍ കെയര്‍ പ്രൊഡക്റ്റുകളും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഇത്തരത്തില്‍ നിങ്ങളുടെ സ്കിന്‍ കെയറിനും ഹെയര്‍ കെയറിങ്ങിലും ഒരു പെര്‍ഫെക്ട് കണ്‍സള്‍ട്ടന്‍ഡ് കൂടിയാണ് കലിപ്സോ.
2023ല്‍ നടന്ന മെറ്റ്ട്രിക്സ് മെല്റ്റ് എന്ന മികച്ച ഹെയര്‍ ഡ്രെസ്സേഴ്സ്, ഹെയര്‍ കളര്‍ കോമ്പറ്റീഷനില്‍ ഓള് ഇന്ത്യ ലെവലില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുത്ത രണ്ടു സലൂണുകളില്‍ ഒന്നാണ് കലിപ്സോ എന്നതും ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നു. കൃത്യമായ ഇടവേളകളില്‍ ഹെയര്‍, സ്കിന്‍ കെയറില്‍ ശ്രദ്ധിക്കുന്നത് പല പ്രശ്നങ്ങളെയും ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് മമിത പറയുന്നു. മുടിയുടെ ആരോഗ്യ പരിപാലനത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന മമിതയുടെ കര്‍ക്കശമാണ് കലിപ്സോ സലൂണിന്റെ വിജയ രഹസ്യം.