ക്രിസ്തുമസ് കേക്കിലെ ‘വെറൈറ്റി’യുമായി മറിയംസ് ബേക്ക്ഹൗസ്
നക്ഷത്രത്തിളക്കത്തോടെ ക്രിസ്തുമസ് ഇങ്ങെത്തിക്കഴിഞ്ഞു, ഇനി ആഘോഷ വേളകളിലെ പ്രധാന താരം കേക്കുകളായിരിക്കും. അപ്പോള്‍ കേക്കിലും വേണ്ടേ, ഒരു വെറൈറ്റി, അങ്ങനെയെങ്കില്‍ ഒട്ടും മടിക്കേണ്ട കേക്കുകളിലെ പുത്തന്‍ രുചിക്കൂട്ടുകളെ പരിചയപ്പെടുത്താന്‍ മറിയംസ് ബേക്ക്ഹൗസ് തയ്യാറായിക്കഴിഞ്ഞു!
മറിയംസ് ബേക്ക് ഹൗസിലെ കേക്കുകളുടേയും കുക്കീസിന്റെയും കപ്പ് കേക്കുകളുടേയും രുചി അറിയാത്തവര്‍ അതു കൂടി ഒന്നു രുചിച്ചറിയേണ്ടതാണ്. ഈ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ പുത്തന്‍ രുചിക്കൂട്ടുകളും പ്ലം കേക്കുകളുടെ വെറൈറ്റികളുമായി മറിയംസ് ബേക്ക്ഹൗസ് തയ്യാറായിക്കഴിഞ്ഞു. കേക്കുകളിലെ വൈവിധ്യമാര്‍ന്ന രുചിഭേദമാണ് മറിയം ബേക്ക്ഹൗസിനെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാക്കിയത്.
ആകസ്മികമായാണ് മറിയം മാത്യു എന്ന അദ്ധ്യാപിക ഒരു പ്രൊഫഷണൽ ബേക്കറായി മാറുന്നത്. എട്ടു വർഷം മുമ്പ് തന്റെ കുട്ടികള്‍ക്കായി വിവിധ രുചിക്കൂട്ടില്‍ തയ്യാറാക്കിയ കപ്പ് കേക്കുകളാണ് മറിയത്തിന് പുതിയ ജീവിത ലക്ഷ്യം നല്‍കിയത്.
ആദ്യമായി ഒരു സുഹൃത്തിന്റെ ആവശ്യപ്രകാരം തയ്യാറാക്കി നല്‍കിയ കപ്പ് കേക്കുകളില്‍ നിന്നായിരുന്നു മറിയത്തിന്റെ തുടക്കം. പിന്നീട് തന്റെ സ്വാദ് ഇഷ്ടമായി കൂടുതല്‍ പേര്‍ അന്വേഷിച്ചെത്തിയതോടെ തന്റെ പാഷന്‍ തന്നെ മറിയം പ്രൊഫഷനാക്കി മാറ്റുകയായിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി എറണാകുളം കാക്കനാട് പ്രവര്‍ത്തിച്ചു വരുന്ന മറിയംസ് ബേക്ക്ഹൗസിനും പറയാനുണ്ട് ആത്മവിശ്വാസത്തിന്റെ ഒരു രുചിക്കൂട്ട് നിറഞ്ഞ കഥ….
ഇന്ന് മറിയംസ് ബേക്ക് ഹൗസ് തനതായ രുചിക്കൂട്ടില്‍ കേക്കുകളും കുക്കീസുകളും ഓര്‍ഡര്‍ അനുസരിച്ചു മാത്രം തയ്യാറാക്കി നല്‍കുന്ന ഒരു സംരംഭമാണ്.
ആവശ്യക്കാര്‍ക്ക് ഇഷ്ടാനുസൃതമായ രീതിയില്‍ കേക്കുകളും മറ്റും തയ്യാറാക്കി നല്‍കും എന്നതു മാത്രമല്ല, ‘ഹെല്‍ത്തി ബേക്ക്ഡ് ഐറ്റംസ്’…. അതാണ് മറിയംസ് ബേക്ക്ഹൗസിന്റെ ഹൈലൈറ്റ്. സ്വാദിന്റെ കാര്യത്തില്‍ ഐറിഷ് ബെല്‍ജിയം ചോക്ലേറ്റ് കേക്കും, ലോട്ടസ് ബിസ്‌കോഫ് ക്രംസ് കേക്കുമാണ് മറിയം ബേക്ക്ഹൗസിന്റെ മുന്‍ നിരയിലെ ആദ്യസ്ഥാനക്കാര്‍. എല്ലാ വെറൈറ്റി ഫ്‌ലേവറുകളും ഇവിടെ ആവശ്യാനുസൃതം റെഡിയാക്കുന്നതാണ്.
കോവിഡ് സമയത്തെ ആശയമായിരുന്നു സ്വന്തമായി ഒരു സംരംഭം എന്നത്. അതിന് മാറ്റുരയ്ക്കാന്‍ മറിയത്തിന് പിന്തുണ നല്‍കി ‘നല്ല പാതി’ മാത്യുവും ഒപ്പം കൂടിയതോടെ സഫലമായത് ഒരു പൽമണറി ഷെഫിന്റെ ആഗ്രഹങ്ങളാണ്. അധ്യാപന വഴി പകുതിയില്‍ ഉപേക്ഷിച്ച് ഒരു ബേക്കിങ് സംരംഭം തുടങ്ങുമ്പോള്‍ ആദ്യം വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും തന്റെ പ്രയത്‌നത്തിലൂടെ അതെല്ലാം പ്രശംസകളാക്കാന്‍ മറിയത്തിനു സാധിച്ചു. മക്കളും ഭര്‍ത്താവും മാതാപിതാക്കളും നല്‍കിയ ആത്മവിശ്വാസവും പിന്തുണയുമാണ് മറിയംസ് ബേക്ക്ഹൗസിന്റെ വളര്‍ച്ചയ്ക്ക് കാരണം.
ഇന്ന് മറിയം തിരക്കേറിയ ഒരു ബേക്കറാണ്. ക്രിസ്തുമസ് ആഘോഷവേളയിലേക്ക് മുന്‍കൂട്ടി ലഭിച്ചിരിക്കുന്ന ഓര്‍ഡറുകള്‍ക്ക് പുറമെ, തന്റേതായ ‘റസിപ്പി’യില്‍ ഒരുങ്ങുന്ന മൂന്നു വ്യത്യസ്ത തരം പ്ലം കേക്കുകള്‍ മറിയം വിപണിയിലേക്ക് എത്തിക്കുന്നു. അതുമാത്രമല്ല, പുതിയ രുചിക്കൂട്ടില്‍ ഡയബറ്റിക് ഫ്രണ്ട്‌ലിയായ ഒരു കേക്ക് വിപണിയില്‍ ആദ്യമായി അവതരിപ്പിക്കാനുള്ള അവസാനഘട്ട പരിശ്രമത്തിലാണ് മറിയം. എല്ലാ ഘട്ടത്തിലും ഭര്‍ത്താവ് മാത്യുവിന്റെ പിന്തുണ തന്നെയാണ് തന്റെ ജീവിത വിജയത്തിന്റെ രഹസ്യമെന്ന് മറിയം പറയുന്നു.
തന്റെ രുചിക്കൂട്ടുകളെ എല്ലാവരിലേയ്ക്കും എത്തിക്കാന്‍ ഒരു ചെറിയ ‘പേസ്റ്ററി ഷോപ്പാ’ണ് മറിയത്തിന്റെ അടുത്ത ആഗ്രഹം. അതു എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് മറിയംസ് ബേക്ക്ഹൗസ്…!
For more details:
Mariam’s Bakehouse
Civil Line Road, Trikkakara,
Vazhakkala, Kochi.
Mob: 94465 42779
Instagram : https://www.instagram.com/mariams.bakehouse/
Facebook : https://www.facebook.com/Mariamsbakehouse