കുട്ടികളുടെ ഇഷ്ടങ്ങള്‍ക്ക് എന്നെന്നും പുതിയ ട്രെന്‍ഡുകളുമായി ‘4 കിഡ്സ് ടോയ്സ്’
കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാര്‍ എപ്പോഴും കളിപ്പാട്ടങ്ങള്‍ തന്നെയാണ്. കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിലും, അവരുടെ ബാല്യകാലം കൂടുതല്‍ നിറമുള്ളതാക്കാനും കളിക്കോപ്പുകള്‍ കൊണ്ടു സാധിക്കും. ഇന്ന് ഇന്റര്‍നെറ്റും മൊബൈല്‍ഫോണും വീഡിയോ ഗെയിമും കാര്‍ട്ടൂണുകളുമെല്ലാം കുട്ടികളുടെ ബാല്യത്തെ ഇല്ലാതാക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി ആകര്‍ഷണീയമായ കളിപ്പാട്ടങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ‘ഫോര്‍ കിഡ്സ് ടോയ്സ്’!
ഗുണമേന്മയേറിയ മെറ്റീരിയല്‍സ് ഉപയോഗിച്ചു മാത്രം നിര്‍മിക്കുന്ന കളിപ്പാട്ടങ്ങളാണ് ഫോര്‍ കിഡ്സ് ടോയ്സില്‍ ലഭ്യമാകുന്നത്. തന്റെ കുട്ടികള്‍ക്ക് കളിക്കാന്‍ ഏറ്റവും നല്ല കളിക്കോപ്പുകള്‍ ലഭ്യമാക്കുക എന്ന ആശയമാണ് മുഹമ്മദ് മുസ്തഫ എന്ന സംരംഭകനെ ഈ മേഖലയിലേക്ക് എത്തിച്ചത്. കേരളത്തിലുടനീളമുള്ള മിക്ക ടോയ് ഷോപ്പുകളിലും ബേബി ഷോപ്പുകളിലുമെല്ലാം ഇന്ന് ഫോര്‍ കിഡ്സിന്റെ കളിപ്പാട്ടങ്ങള്‍ ലഭ്യമാണ്.
കഴിഞ്ഞ ഒന്‍പതു വര്‍ഷമായി മലപ്പുറത്തു നിന്നും ട്രെന്‍ഡുകള്‍ക്ക് അനുസരിച്ചും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയും വ്യത്യസ്ത തരം ടോയ്സുകള്‍ മുസ്തഫ വിപണിയിലെത്തിക്കുന്നു. സ്വയം നിര്‍മിക്കുന്നതിനു പുറമെ, ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ക്യാളിറ്റി പ്രൊഡക്റ്റുകള്‍ മാത്രം നേരിട്ട് ഇറക്കുമതി ചെയ്ത് വിപണിയിലെത്തിക്കുന്നതാണ് ഫോര്‍ കിഡ്സ് ടോയ്സ് എന്ന സംരംഭത്തിന്റെ വിജയം. മാര്‍ക്കറ്റിലെ ട്രെന്‍ഡുകള്‍ മനസ്സിലാക്കി, കുട്ടികള്‍ക്ക് ആകര്‍ഷണീയമായ രീതിയില്‍ ടോയ്സ് അവതരിപ്പിച്ചു വരുന്നതിനു പുറമെ, സ്വന്തമായി ഒരു പ്രൊഡക്ഷന്‍ യൂണിറ്റും ഇപ്പോള്‍ ഫോര്‍ കിഡ്സ് ടോയ്സിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
കുട്ടികള്‍ക്ക് എക്കാലത്തെയും ഹരമായ യഥാര്‍ത്ഥ ജെ സി ബിയോടു സമാനമായി കുഞ്ഞുങ്ങള്‍ക്ക് കേറി ഇരിക്കാനും മണ്ണ് വാരി കളിക്കാനും സാധ്യമായ ഫോര്‍ കിഡ്സ് ടോയ്സ് പുറത്തിറക്കിയ ജെസിബിയ്ക്ക് വിപണിയില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കളിപ്പാട്ടങ്ങളുടെ നിര്‍മാണവും വിതരണവും കൂടാതെ കുട്ടികള്‍ക്കു വേണ്ടിയുള്ള പാര്‍ക്ക് ഒരുക്കുകയും കുഞ്ഞുങ്ങളുടെ സ്കൂളുകള്‍ക്ക് വേണ്ടിയുള്ള കളിസ്ഥലവും ക്ലാസ്സ്റൂമിലേക്കു ആവശ്യമായ എല്ലാവിധ ഫര്‍ണിച്ചറുകളും ഏറ്റവും നല്ല രീതിയില്‍ ഫോര്‍ കിഡ്സ് ചെയ്ത് കൊടുക്കുന്നു.
ഗള്‍ഫിലെ ജോലി മതിയാക്കി, നാട്ടിലേക്ക് തിരിഞ്ഞപ്പോഴാണ് മുസ്തഫ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും കുടുംബത്തിന്റെ പിന്തുണയുമാണ് 4 Kids Toys സംരംഭത്തിന്റെ വിജയത്തിന് പിന്നില്‍. സെയില്‍സും കസ്റ്റമര്‍ സര്‍വീസുമെല്ലാം ഭാര്യ നുസൈബ കൈകാര്യം ചെയ്യുമ്പോള്‍ പ്രൊഡക്ഷന്‍ കാര്യങ്ങളില്‍ പിന്തൂണയുമായി സഹോദരന് കരീമും കൂടെയുണ്ട്. ഇനി താമസിയാതെ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന പ്രൊഡക്ഷന്‍ യൂണീറ്റാണ് മുഹമ്മദിന്റെ അടുത്ത ലക്ഷ്യം.
സ്വന്തമായി ഒരു സംരംഭത്തിന് തുടക്കം കുറിച്ച ശേഷം നോട്ടു നിരോധനവും പ്രളയവും കോവിഡും പോലുള്ള പ്രതിസന്ധികള്‍ മൂലം ഉണ്ടായ വെല്ലുവിളികളെ മറികടന്നാണ് 4 Kids Toys ഇന്ന് 16ലധികം സ്റ്റാഫുകളോടും വിജയകരമായി പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു വരുമ്പോഴാണ് ഒരോ സംരംഭത്തിന്റെയും വിജയമെന്നും ഒരു പദ്ധതി ആവിഷ്കരിച്ചാല്‍ ഏകദേശം 5 വര്‍ഷക്കാലമെങ്കിലും അതില്‍ തന്നെ സാധ്യതകള്‍ തേടണമെന്നുമാണ് തന്റെ ജീവിത വിജയത്തില്‍ നിന്നും മുസ്തഫ പറയുന്നത്.
ആമസോണിലും ഫ്ളിപ് കാർട്ടിലും കുട്ടികളുടേയും മാതാപിതാക്കളുടേയും ചോയ്സ് മാത്രമല്ല, കേരളത്തിലെ പ്രമുഖ ടോയ്സ് ഷോപ്പുകളിലെ ഗുഡ് സെല്ലിങ് പ്രൊഡക്ട്സ് കൂടിയാണ് ഫോര്‍ കിഡ്സ് ടോയ്സ്. കൂടാതെ കസ്റ്റമര്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് ഓര്‍ഡറുകള്‍ നല്‍കുന്നതിനായി കസ്റ്റമൈസ്ഡ് മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്. ഇതുവഴി ഓരോ റീട്ടെയ്ല്‍ സംരംഭകര്‍ക്കും ടോയ്സ് സെലക്ട് ചെയ്യാനും ഓര്‍ഡറുകള്‍ നല്‍കാനും എളുപ്പം സാധ്യമാകും. കൂടാതെ 20,000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കായി കേരളത്തില്‍ എവിടെയും ‘ഫ്രീ ഡെലിവറി’യും നടത്തുന്നതാണ്.
കുട്ടികളുടെ ബാല്യം അതു കളിച്ചു തന്നെ വളരണം… കളിയിലൂടെ കാര്യങ്ങള്‍ അറിയണം, അറിവു നേടണം. ഫോര്‍ കിഡ്സ് ടോയ്സിന്റെ മുന്നോട്ടുള്ള ലക്ഷ്യവും അതുതന്നെയാണ്.