Success Story

ആത്മവിശ്വാസം കൊണ്ട് ബീനാ രാജീവ് പടുത്തുയര്‍ത്തിയ സംരംഭ സ്വപ്‌നം…

ഇത് പാഷന്‍ കൊണ്ട് വിജയമെഴുതിയ എലഗന്റ്‌സ്

ആത്മവിശ്വാസമാണ് വിജയത്തിന് അടിസ്ഥാനം. ആത്മവിശ്വാസമുള്ളവര്‍ ഏത് പ്രതിസന്ധിയേയും അതിജീവിക്കുകയും ഏത് മേഖലയിലും വിജയം കുറിക്കുകയും ചെയ്യും. അത്തരത്തില്‍ ആത്മവിശ്വാസവും പാഷനും കൊണ്ട് വിജയമെഴുതിയ ഒരു സംരംഭകയുണ്ട്…

തൊടുപ്പുഴ മങ്ങാട്ടുകവല സ്വദേശിനിയായ ബീനാ രാജീവ് 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മേക്കോവര്‍ മേഖലയിലേക്ക് എത്തുന്നത്. എന്നാല്‍ കൃത്യമായ പ്രവൃത്തി പരിചയത്തിന് ശേഷം 2018 ലാണ് തന്റെ സ്വപ്‌ന സംരംഭമായ ‘എലഗന്റ്‌സ് ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ’ ബീന ആരംഭിക്കുന്നത്. ഓഫീസ് ജോലികള്‍ക്കിടയിലും പാഷനെ മുറുകെ പിടിച്ചിരുന്ന ബീന വൈകുന്നേരങ്ങളില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കുകയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കീഴില്‍ പരിശീലനത്തിന് പോകുകയും ചെയ്തിരുന്നു. അങ്ങനെയാണ് തന്റെ പാഷനെ തന്നെ സംരംഭമാക്കാന്‍ ബീന തയാറാകുന്നത്.

ആദ്യം വീട്ടിലെ ഒരു ചെറിയ മുറിയിലായിരുന്നു എലഗന്റ്‌സ് മേക്കോവര്‍ സ്റ്റുഡിയോ ബീന എന്ന സംരംഭക ആരംഭിക്കുന്നത്. എന്നാല്‍ നിരവധി കസ്റ്റമേഴ്‌സ് എത്താന്‍ തുടങ്ങിയതോടെ സ്ഥാപനം എന്ന നിലയിലേക്ക് മാറുകയായിരുന്നു. മേക്കപ്പ് ലോകത്തെ ട്രെന്‍ഡുകളും മാറ്റങ്ങളും തിരിച്ചറിഞ്ഞ് സ്വയം മാറുന്നത് കൊണ്ട് തന്നെ ഏത് പ്രായത്തിലുള്ളവര്‍ക്കും ആത്മവിശ്വാസത്തോടെ എത്താന്‍ കഴിയുന്ന ഒരു സ്ഥാപനമാണ് എലഗന്റ്‌സ്. ഏറ്റവും മികച്ച ഗുണമേന്മയില്‍ സേവനങ്ങള്‍ നല്‍കുന്നതിനാല്‍ തന്നെ ഒരു തവണ എത്തിയ കസ്റ്റമര്‍ വീണ്ടും വീണ്ടും എലഗന്റ്‌സില്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

സെലിബ്രിറ്റി മേക്കപ്പ്, ഫാഷന്‍ ഷോ വര്‍ക്ക്, അഡ്വര്‍ട്ടൈസ്‌മെന്റ് വര്‍ക്ക് എന്നിവയിലും വൈദഗ്ധ്യം തെളിയിച്ച ബീന ഇന്ന് കേരളമൊട്ടാകെ അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ടിസ്റ്റ് കൂടിയാണ്. ഏറ്റവും നൂതനമായ സ്‌ടോം പ്രൂഫ് മേക്കപ്പ് മുതല്‍ എയര്‍ ബ്രഷ്, എച്ച് ഡി, സ്‌കിന്‍ ഗ്ലാസ് എന്നിങ്ങനെ ഏറ്റവും മികച്ച മേക്കപ്പ് രീതികള്‍ വരെ ഇവിടെ ലഭ്യമാണ്. മൈക്രോ ബ്ലൈഡിങ്, നെയില്‍ ആര്‍ട് എന്നിവയില്‍ എലഗന്റ്‌സ് ബ്രൈഡല്‍ മേക്കോവര്‍ ‘സ്‌പെഷ്യലൈസ്’ ചെയ്യുന്നു എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

ബ്രൈഡല്‍ വര്‍ക്കുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ വരെ സന്ദര്‍ശിക്കാന്‍ ബീനാ രാജീവ് എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന് സാധിച്ചു എന്നുള്ളതും എലഗന്റ്‌സിന്റെ മികവിനെയും ഈ സംരംഭകയുടെ വിജയത്തെയും എടുത്തുകാട്ടുന്നു. കേരളമൊട്ടാകെ കസ്റ്റമേഴ്‌സുണ്ട് എന്ന വസ്തുത മറ്റ് മേക്കോവര്‍ സ്റ്റുഡിയോയില്‍ നിന്നും എലഗന്റ്‌സിനെ വ്യത്യസ്തമാക്കുന്നു. തന്റെ സംരംഭ സ്വപ്‌നത്തെ ഒന്നില്‍ മാത്രം ഒതുക്കാതെ എലഗന്റ്‌സ് സ്റ്റിച്ചിങ് സെന്റര്‍, എലഗന്റ്‌സ് ബൊട്ടീക് എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് ഉയര്‍ത്താനും ഒരു ബ്രാന്‍ഡായി മാറാനും ഈ സംരംഭകയ്ക്ക് സാധിച്ചിട്ടുണ്ട്.

ഏറെ മത്സരം നടക്കുന്ന ബ്യൂട്ടീഷ്യന്‍ മേഖലയിലേക്ക് കടന്നു വരുമ്പോള്‍ ആത്മവിശ്വാസവും വിജയിക്കാന്‍ കഴിയുമെന്ന ഉറപ്പും മാത്രമായിരുന്നു ബീന എന്ന ഈ സംരംഭകയ്ക്ക് കൈമുതലായുണ്ടായിരുന്നത്. പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുമ്പോഴെല്ലാം തന്റെ കുടുംബത്തിന്റെ പിന്തുണയായിരുന്നു ബീനയ്ക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജം നല്‍കിയത്. തന്റെ സ്ഥാപനത്തെ കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കണമെന്നതാണ് ഈ സംരംഭകയുടെ സ്വപ്‌നം. ആത്മവിശ്വാസമുണ്ടെങ്കില്‍ വിജയിക്കാന്‍ സാധിക്കുമെന്നതാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സംരംഭകരോടും ബീനാ രാജീവിന് പറയാനുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button