കുട്ടികളുടെ ഏറ്റവും മികച്ച ആക്‌സസറികള്‍ ഇനി ക്യൂട്ടിഫുള്‍ സ്‌റ്റോറില്‍ നിന്നും
ചെറുപ്പം മുതലേ മലപ്പുറം സ്വദേശി ഫര്‍ഹാന പഠിച്ചതും വളര്‍ന്നതുമെല്ലാം വിദേശത്തായിരുന്നു. പിന്നീട് നാട്ടില്‍ എത്തി വിവാഹശേഷം, മക്കളുടെ വരവോടെ ഒരു അമ്മ എന്ന നിലയില്‍ അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി ഫര്‍ഹാന ആരംഭിച്ച യാത്രയാണ് വീട്ടമ്മയില്‍ നിന്നും സ്ത്രീ സംരംഭക എന്ന നിലയിലേക്ക് എത്തിച്ചത്.
കുട്ടികള്‍ക്ക് എവിടെയായാലും പ്രിയപ്പെട്ടത് കളിപ്പാട്ടമാണ്; കുട്ടിക്കാലത്തിന്റെ അവിഭാജ്യ ഘടകം എന്ന് തന്നെ പറയാം. എന്നാല്‍ വിദേശത്ത് ലഭിക്കുന്ന ഗുണമേന്മയും വ്യത്യസ്തതയും നിറഞ്ഞ കളിപ്പാട്ടങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭിക്കുക പ്രയാസകരമാണ്. അങ്ങനെയാണ് ഇതിനെ കുറിച്ചുള്ള അന്വേഷണം ഫര്‍ഹാന ആരംഭിക്കുന്നത്. ആ യാത്രയാണ് ഫര്‍ഫാനയെ ഒരു സംരംഭകയാക്കി മാറ്റിയത്. ‘ക്യൂട്ടിഫുള്‍ സ്‌റ്റോര്‍’ എന്ന സംരംഭത്തിന്റെ പിറവി അങ്ങനെയാണ്.
വളരെ ചുരുങ്ങിയ കാലയളവില്‍ മലപ്പുറം, പാലക്കാട്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ തന്റെ സംരംഭത്തിന്റെ പോപ്പ് അപ്പ് സ്‌റ്റോറുകള്‍ ആരംഭിക്കാന്‍ ഫര്‍ഫാനയ്ക്ക് സാധിച്ചു. അതും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള കിഡ്‌സ് ആക്‌സസറികളാണ് എല്ലാം. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന പല സാധനങ്ങളും ഫര്‍ഹാന ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ ട്രെന്‍ഡിങ് ആയി കൊണ്ടിരിക്കുന്ന കൊറിയന്‍ ആക്‌സസറി, കഥാപുസ്തകങ്ങള്‍, എഡ്യൂക്കേഷണല്‍ ടോയ്‌സ്, ബര്‍ത്ത് ഡേ ഹാംബര്‍ തുടങ്ങി നിരവധി സ്‌റ്റേഷനറി ഐറ്റംസ് ക്യൂട്ടിഫുള്‍ സ്‌റ്റോറില്‍ ലഭ്യമാണ്.
ഇത്തരം കളിപ്പാട്ടങ്ങള്‍ കുട്ടികളെ രസിപ്പിക്കുക മാത്രമല്ല, അവരുടെ ഭാവനയുടെയും വൈദഗ്ധ്യത്തിനെയും വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ക്രിയേറ്റീവ് ഡിസൈനുകളും നൂതന കളിപ്പാട്ടങ്ങളുമാണ് ഇവിടത്തെ പ്രത്യേകത. ഇംപോര്‍ട്ടഡ് സാധനങ്ങള്‍ ആയതുകൊണ്ട് വലിയ വിലയാകും എന്ന ചിന്ത വേണ്ട. ഉപഭോക്താക്കളുടെ ബഡ്ജറ്റിനനുസരിച്ചുള്ള അതും ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത ഉത്പന്നങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ക്യൂട്ടിഫുള്‍ സ്‌റ്റോറിനെ വേറിട്ടു നിര്‍ത്തും.
ഓണ്‍ലൈന്‍ വഴിയും ഇവരുടെ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യത്യസ്തമായ കാര്യങ്ങളായിരിക്കും ആഗ്രഹിക്കുന്നത്. അതിനാല്‍, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അതേ ആവശ്യങ്ങള്‍ മുന്നില്‍കണ്ട് പ്രവര്‍ത്തിക്കേണ്ടത് വളരെ പ്രധാനമാണ്. വിപണിയില്‍ ഇക്കാര്യത്തിലൊക്കെ കടുത്ത മത്സരമായതിനാല്‍ തങ്ങളുടെ പ്രൊഡക്ടിന്റെ പ്രസന്റേഷനും വിപണനവുമൊക്കെ നന്നായി ശ്രദ്ധിക്കണമെന്ന നിര്‍ബന്ധവും ഫര്‍ഹാനയ്ക്കുണ്ട്.
സ്ത്രീ സംരംഭകരോട് ഫര്‍ഹാനക്ക് പറയാനുള്ളത്തും ഇതു തന്നെയാണ്. ഒരു ആഗ്രഹവും മറ്റാര്‍ക്കും വേണ്ടി മാറ്റി വയ്ക്കാതെ, ഒപ്പമുള്ളവരെ പരിഗണിച്ചുകൊണ്ട് തന്നെ നമ്മുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സാധിക്കണമെന്നും അതിനായി നിരന്തരമായി ശ്രമിക്കുകയും വേണം എന്ന ഉപദേശമാണ് നല്‍കുന്നത്. അതേസമയം കേരളത്തില്‍ എല്ലായിടങ്ങളിലും പോപ്പ് അപ്പ് സ്‌റ്റോറുകള്‍ തുടങ്ങാനുള്ള ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രയത്‌നത്തിലാണ് ഫര്‍ഹാന. അതോടൊപ്പം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, മീഷോ എന്നീവടങ്ങളിലും ഉത്പനങ്ങളില്‍ ഉടന്‍ ലഭ്യമാകും.
ഫര്‍ഹാനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി ഭര്‍ത്താവും രണ്ടു മക്കളും കുടുംബവും ഒപ്പമുണ്ട്. അതുപോലെ ഈ സംരംഭയാത്രയ്ക്ക് എന്നും പ്രചോദനവും മാതൃകയുമായത് ഫര്‍ഹാനയുടെ അച്ഛനായിരുന്നു.