സൗന്ദര്യ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നേറി Sans Polonica Unisex Hair and Beauty Studio
പുതിയ മേക്കോവറുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ മനുഷ്യരും. മനസിന് ഇണങ്ങുന്ന രീതിയില്‍ അണിഞ്ഞൊരുങ്ങുമ്പോഴും സൗന്ദര്യം സംരംക്ഷിക്കുമ്പോഴും മാത്രമേ ആത്മവിശ്വാസത്തോടു കൂടി ഓരോ മനുഷ്യനും ചിരിക്കാനും സന്തോഷിക്കാനും സാധിക്കുകയുള്ളു. സൗന്ദര്യ സംരക്ഷണം എന്നത് ആത്മവിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും ഭാഗമാണ് ഓരോ മലയാളികള്‍ക്കും. ആ അഭിമാനത്തിനും ആത്മവിശ്വാസത്തിനും മാറ്റ് കൂട്ടുന്ന സംരംഭമാണ് 1998 ല്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ സന്തോഷ്കുമാര്‍ ആരംഭിച്ച സൗന്ദര്യ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മുന്നേറി Sans Polonica Unisex Hair and Beauty Studio.
ബ്യൂട്ടിപാര്‍ലറുകള്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ആരംഭിക്കുന്നതിന്റെ തുടക്കകാലത്തായിരുന്നു സന്തോഷ് കുമാര്‍ എന്ന സംരംഭകന് ഈ ആശയത്തിന് ഇവിടെ ആരംഭം കുറിക്കുന്നത്. കസിനും സഹോദരങ്ങളും ബ്യൂട്ടിപാര്‍ലര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ആയതിനാല്‍ തന്നെ ഈ മേഖലയോട് അതിയായ താത്പര്യം സന്തോഷ്കുമാറിന് തോന്നുകയായിരുന്നു. അങ്ങനെ 1988ലായിരുന്നു ഈ മേഖലയില്‍ തന്റെ കരിയര്‍ സന്തോഷ്കുമാര്‍ ആരംഭിക്കുന്നത്.
എന്നാല്‍ ബ്യൂട്ടിപാര്‍ലര്‍ മേഖലയില്‍ വ്യത്യസ്തത നിലനിര്‍ത്തുന്ന ഒരു ബ്രാന്‍ഡ് തുടങ്ങണമെന്ന ആഗ്രഹമാണ് Sans Polonica എന്ന ബ്യൂട്ടിപാര്‍ലറിന്റെ ആരംഭത്തിലേക്ക് ഈ സംരംഭകനെ എത്തിക്കുന്നത്. അന്ന് എറണാകുളത്താണ് ഈ സംരംഭം ആരംഭിച്ചതെങ്കില്‍ ഇന്ന് നിരവധി ബ്രാഞ്ചുകളും മുന്നൂറില്‍ അധികം തൊഴിലാളികളുമുള്ള ഒരു ബ്രാന്‍ഡ് സ്ഥാപനമാണ് Sans Polonica.
യാത്ര ചെയ്യാന്‍ ഏറെ ആഗ്രഹിക്കുന്ന സന്തോഷ്കുമാര്‍ തന്റെ ബിസിനസിനെ നിരന്തരം മാറ്റങ്ങള്‍ക്ക് അനുസരിച്ച് വളര്‍ത്തി കൊണ്ടേയിരുന്നു. ബ്യൂട്ടിപാര്‍ലര്‍ മേഖലകളില്‍ നിരന്തരം വരുന്ന മാറ്റങ്ങളും പ്രൊഡക്റ്റ് ബ്രാന്‍ഡുകളും തിരിച്ചറിഞ്ഞ് തങ്ങളുടെ സ്റ്റാഫിനെ അതിനെ കുറിച്ച് പഠിപ്പിക്കുകയും അവരെയും അപ്ഡേറ്റാക്കുകയും ചെയ്തതു കൊണ്ടാണ് ഈ കാണുന്ന വിജയത്തിലേക്ക് ഈ സ്ഥാപനത്തെ സന്തോഷ്കുമാര്‍ എത്തിച്ചത്.
Sans Polonica Unisex Hair and Beauty Studioയുടെ ആദ്യത്തെ ബ്രാന്‍ഡ് അംബാസിഡര്‍ മലയാളികളുടെ പ്രിയപ്പെട്ട നടന് ജയറാമായിരുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. പാലാ,ആലുപ്പുഴ, ഗുരുവായൂര്‍, കടവന്ത്ര, പാലാരിവട്ടം, കാക്കനാട്, തൃശൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് Sans Polonicaയുടെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോസ്മെറ്റിക്സിന്റെ പ്രീമിയം പ്രൊഡക്റ്റുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഗുണമേന്മയ്ക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടും ഓരോ കസ്റ്റമറുടെയും സ്കിന്‍ അനുസരിച്ചുള്ള പ്രൊഡക്റ്റുകള്‍ മനസിലാക്കി ഉപയോഗിക്കുന്നത് കൊണ്ടും തുടക്കം മുതലുള്ള പ്രീമിയം കസ്റ്റമേഴ്സ് ഇപ്പോഴും ഇവരുടെ സേവനം തേടിയെത്തുന്നു.
നിരവധി സെലിബ്രിറ്റികള്‍ അടക്കം ധാരാളം കസ്റ്റമേഴ്സാണ് Sans Polonica യ്ക്ക് ഉള്ളത്. ഈ സംരംഭത്തിന് പുറമേ പ്രീമിയം കോസ്മെറ്റിക് പ്രൊഡക്റ്റ് ഡിസ്ട്രിബ്യൂട്ടര്‍, പറയോകെയര് മെഡിക്കല്‍ ലാബിന്റെ എറണാകുളം ഫ്രാഞ്ചൈസി ഡിസ്ട്രിബ്യൂട്ടര്‍ എന്ന നിലയിലും ഈ സംരംഭകന് പ്രവര്‍ത്തിക്കുന്നുണ്ട്. ഭാര്യ ഉഷാ സന്തോഷ്, മകന് അനു സന്തോഷ്, മകള്‍ തനുഷാ സന്തോഷ് എന്നിവരുടെ കൂടി പിന്തുണയും സഹായവുമാണ് ഈ കാണുന്ന വിജയത്തിലേക്ക് സംരംഭത്തെ എത്തിച്ചത്.