വ്യത്യസ്ത രുചിഭേദങ്ങളാല്‍ മനസ്സ് കീഴടക്കി, തീരദേശത്തിന്റെ തനത് രുചിയുമായി ‘ഇല്ലൂസ് പിക്കിള്‍സ്’
രുചിയുടെ പെരുമയാല്‍ എല്ലാ കാലവും വ്യത്യസ്തത പുലര്‍ത്തുന്ന ദൈവത്തിന്റെ സ്വന്തം നാടാണ് നമ്മുടെ കേരളം. ആ കേരളത്തില്‍ തീരദേശത്തിന്റെ തനത് രുചിയാല്‍ പ്രശസ്തമായ ഒരു സംരംഭമുണ്ട്. 2021 ല്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയും കാരയില്‍ രവീന്ദ്രന്‍ – രതി ദമ്പതികളുടെ ഇളയമകളുമായ രസിത പ്രിന്‍സ് എന്ന യുവ സംരംഭക ആരംഭിച്ച ‘ഇല്ലൂസ് പിക്കിള്‍സ്’ ചുരുങ്ങിയ കാലം കൊണ്ടാണ് കേരളത്തിന്റെ രുചി വൈവിധ്യത്തെ ഇന്ത്യയൊട്ടാകെ നിറച്ചത്.
വീട്ടിലെ ആവശ്യത്തിന് വേണ്ടി തയ്യാറാക്കിയ കക്ക അച്ചാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവ് പ്രിന്‍സ് പങ്കുവെച്ചതോടെ പിറവിയെടുത്തത് അച്ചാറിന്റെ വിവിധ രുചി ഭേദങ്ങളെ വിളമ്പുന്ന ഒരു സംരംഭമാണ്. സോഷ്യല്‍ മീഡിയ വഴി മണിക്കൂറുകള്‍ക്കകം നിരവധി ഓര്‍ഡറുകളാണ് ഇവരെ തേടിയെത്തിയത്. വീട്ടിലെ ആവശ്യത്തിന് വേണ്ടി തയാറാക്കിയ അച്ചാര്‍ അങ്ങനെ കേരളം മുഴുവന്‍ അറിയപ്പെടുന്ന ബ്രാന്‍ഡായ ഇല്ലൂസ് പിക്കിള്‍സായി മാറി.
കേര, ചെമ്മീന്‍, ചാള, അയല, ഞണ്ട്, കണവ തുടങ്ങി വിവിധ തരം മീന്‍ അച്ചാറുകളും ഇവയ്ക്ക് പുറമെ ചിക്കന്‍, ബീഫ് അച്ചാര്‍ എന്നിവയും മാങ്ങ, നാരങ്ങ, വെളുത്തുള്ളി, ഇഞ്ചി, ശതാവരി കിഴങ്ങ് എന്നിവ കൊണ്ടുള്ള വ്യത്യസ്തമായ വിവിധ 50 ല്‍ പരം അച്ചാറുകളും ഇന്ന് ഇല്ലൂസ് പിക്കിള്‍സ് വിപണിയില്‍ എത്തിക്കുന്നു. അച്ചാറിന് ആവശ്യമായ മീനുകള്‍ ഹാര്‍ബറില്‍ നിന്നും വഞ്ചിക്കാരുടെ അടുത്ത് നിന്നും നേരിട്ട് ശേഖരിക്കുന്നതിനാല്‍ ‘ഫ്രഷ് മീന്‍’ ഉപയോഗിച്ചാണ് അച്ചാറുകള്‍ തയ്യാറാക്കുന്നത്. മാത്രമല്ല ഒരു പ്രാവശ്യം ഉപയോഗിച്ച വെളിച്ചെണ്ണയും വീണ്ടും ഉപയോഗിക്കാറില്ല.
രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഇല്ലൂസ് പിക്കിള്‍സിന്റെ കസ്റ്റമേഴ്‌സ് ആയിട്ടുണ്ട്. ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി, ഗുജറാത്ത്, നേപ്പാള്‍ എന്നിവിടങ്ങളിലും നിരവധി കസ്റ്റമേഴ്‌സാണ് ഇവര്‍ക്കുള്ളത്. മികച്ച ഗുണമേന്മയില്‍ വളരെ വൃത്തിയോടുകൂടി നിര്‍മിക്കുന്നത് കൊണ്ട് തന്നെ നിരവധി ഓര്‍ഡറുകളാണ് ഇന്ന് ഇവരെ തേടിയെത്തുന്നത്. തുടക്കത്തില്‍, ചുറ്റുവട്ടത്ത് മാത്രമാണ് ഓര്‍ഡറുകള്‍ പോയതെങ്കില്‍ ഇന്ന് ഇന്ത്യയൊട്ടാകെ നിരവധി രുചി ആസ്വാദകരുള്ള ഒരു ബ്രാന്‍ഡ് സംരംഭമാണ് ഇല്ലൂസ് പിക്കിള്‍സ്.
സാമ്പത്തികമായി പ്രതിസന്ധിയുണ്ടായിരുന്ന സമയത്ത് വളരെ അവിചാരിതമായാണ് രസിതയും ഭര്‍ത്താവ് പ്രിന്‍സും ഇല്ലൂസ് പിക്കിള്‍സ് എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ ഇന്ന് അവരുടെ സാമ്പത്തിക പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു വിജയ സംരംഭമായി ഇല്ലൂസ് പിക്കിള്‍സ് മാറി കഴിഞ്ഞിരിക്കുന്നു. ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ പ്രപഞ്ചം കൃത്യമായ വഴി തെളിയിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് രസിത പ്രിന്‍സ് എന്ന ഈ യുവസംരംഭക. തന്റെ അച്ഛനും അച്ഛമ്മയും അച്ചാറുകള്‍ നന്നായി പാചകം ചെയ്യുന്നവരായിരുന്നു. ഈ പഴമയുടെ രുചി കൂട്ടുകളാണ് ഇല്ലൂസ് പിക്കിള്‍സിലും രസിത ഉപയോഗിക്കുന്നത്.
വീട്ടില്‍ കഴിക്കാന്‍ സ്വയം എങ്ങനെയാണോ ശ്രദ്ധയോട് കൂടി അച്ചാറുകള്‍ പാകം ചെയ്യുന്നത്, അതുപോലെ ശ്രദ്ധയോട് കൂടിയാകണം ഓരോ കസ്റ്റമറിന് വേണ്ടിയും അച്ചാര്‍ തയാറാക്കേണ്ടത് എന്ന നിയമമാണ് ഇല്ലൂസ് പിക്കിള്‍സ് എന്ന സംരംഭത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. രുചി കൊണ്ടും ആരെയും കൊതിപ്പിക്കുന്ന മണം കൊണ്ടും വിജയ ചരിത്രം കുറിച്ച് മുന്നേറുകയാണ് ഈ സംരംഭം. ഭര്‍ത്താവ് പ്രിന്‍സും മകള്‍ ആകാന്‍ക്ഷ പന്മ എന്ന ഇല്ലൂസും മകന്‍ അമിഗോ ഈവ് (അല്ലൂട്ടന്‍) അടങ്ങുന്ന ഈ മനോഹരമായ കുടുംബത്തിന്റെ വിജയ ചരിത്രം കൂടിയാണ് ഈ സംരംഭം. ഇനിയും തന്റെ സംരംഭത്തെ നിരവധി യൂണിറ്റുകളുള്ള ഒരു വലിയ സംരംഭമാക്കി മാറ്റണമെന്നും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കണമെന്നുമാണ് രസിത പ്രിന്‍സ് എന്ന ഈ യുവ സംരംഭകയുടെ സ്വപ്‌നം.