സൗന്ദര്യ സംരക്ഷണം ഇനി തലവേദനയല്ല; ആയുര്‍വേദവും അരോമ തെറാപ്പിയുമായി റീനുവും ചന്ദ്രമുഖി ബ്യൂട്ടി കെയര്‍ സൊല്യൂഷനും
ഒരു വ്യക്തിയുടെ ജീവിതത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ചര്‍മവും തലമുടിയും ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങളുടെ സംരക്ഷണത്തിന് ബ്യൂട്ടിപാര്‍ലറുകളില്‍ നേരിട്ടെത്തിയും വിപണിയില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ചുമാണ് ഓരോരുത്തരും തങ്ങളുടെ ശരീരത്തെ സുന്ദരമാക്കി സൂക്ഷിക്കാറുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം ഉത്പന്നങ്ങള്‍ അലര്‍ജികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയോ, പ്രതീക്ഷിച്ച ഫലം നല്‍കാതിരിക്കുകയോ ചെയ്യുന്നുവെന്ന പരാതികളും ഏറെയാണ്. ഇവിടെയാണ് പാര്‍ശ്വഫലങ്ങള്‍ക്ക് സ്ഥാനമില്ലാത്ത പൂര്‍ണമായും ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും അരോമ തെറാപ്പി സയന്‍സിലൂടെ വിപ്ലവകരമായ മാറ്റങ്ങളുമായി ബ്യൂട്ടികെയര്‍ സൊല്യൂഷനും ഇതിന്റെ അണിയറശില്‍പിയായ റീനുവും 15 വര്‍ഷത്തിലധികമായി വ്യത്യസ്തരാകുന്നത്.
5000 ത്തിലധികം വര്‍ഷങ്ങള്‍ വേരുകളുള്ളതും പൂര്‍വികര്‍ പരമ്പരാഗതമായി കൈമാറി വന്നതുമായ ആയുര്‍വേദത്തില്‍ പറഞ്ഞുപോവാത്ത സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ആയുര്‍വേദത്തില്‍ പരിഹാരമില്ലാത്ത ഒന്നും തന്നെയില്ല എന്നുപറയുന്നതിലും അതിശയോക്തിയില്ല. ഇതൊക്കെ തന്നെയെങ്കിലും വ്യക്തിജീവിതത്തില്‍ ഗൗരവത്തോടെ കാണുന്ന സൗന്ദര്യ സംരക്ഷണത്തിന് പലരും വേഗത്തില്‍ സമീപിക്കാറുള്ളത് രാസവസ്തുക്കളുടെ കുത്തൊഴുക്കുള്ള മറ്റ് ഉത്പന്നങ്ങളെ തന്നെയാവും. അതായത് തൊലി വെളുക്കാനും, മുഖത്തെ കറുപ്പും വെളുപ്പുമായ പാടുകള്‍ മാറ്റുവാനും തുടങ്ങി എന്തിനും ആദ്യം വിശ്വാസത്തിലെത്തുക വിപണിയിലെ മുന്തിയ ബ്യൂട്ടി പ്രൊഡക്റ്റുകളും ഫേഷ്യല്‍ കിറ്റുകളും തന്നെയാവുമെന്ന് സാരം.
എന്നാല്‍, ഇവരിലേക്കാണ് ആയുര്‍വേദിക് കോസ്മറ്റോളജിയെ പരിചയപ്പെടുത്തി റീനു എത്തുന്നത്. മാത്രമല്ല, പൂര്‍ണമായും ജനിതകമായി ബന്ധപ്പെട്ടിരിക്കുന്ന ശരീരത്തിലേക്ക് അനാവശ്യ രാസവസ്തുക്കളുടെ ആവശ്യമില്ലെന്നും, ചെലവ് ഏറെയുള്ള മറ്റ് സൗന്ദര്യ സംരക്ഷണ രീതികളെ അപേക്ഷിച്ച് പകുതി പോലും ചെലവില്ലാത്തതും പതിന്മടങ് ഗുണനിലവാരമുള്ളതുമായ അരോമ തെറാപ്പിയുടെ മാജിക് എത്തിക്കാനും ഇവര്‍ ശ്രമിച്ചുവരികയാണ്. ഇതിനായി വിപണിയില്‍ ലഭിക്കുന്ന വലിയ വിലയുള്ള ഉത്പന്നങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്നതാവട്ടെ സസ്യങ്ങളും പച്ചിലച്ചാറുകളും ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ഔഷധക്കൂട്ടുകളും. എരോമാ തെറാപ്പി സയന്‍സിലും ആയുര്‍വേദ കോസ്മറ്റോളജിയില്‍ ഡിപ്ലോമയും പൂര്‍ത്തീകരിച്ച ശേഷമാണ് റീനു തന്റെ ദൗത്യവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്.
കുടുംബപരമായി വൈദ്യം പ്രാക്ടീസ് ചെയ്യുന്ന പിന്‍ഗാമികളും കൂടാതെ ആയുര്‍വേദ ഡോക്ടറായ അമ്മ ജയപത്മയുടെ ചികിത്സാരീതികളും കണ്ടും അറിഞ്ഞുമാണ് റീനുവിന്റെ കുട്ടിക്കാലത്തെ ഓരോ ദിവസവും മുന്നോട്ടു പോയിട്ടുള്ളത്. കുടുംബത്തില്‍ നിന്നും അമ്മയില്‍ നിന്നും ഉള്‍ക്കൊണ്ട ആര്‍ജവവും പാടവവുമാണ് ഈ പെണ്‍കുട്ടിയെ സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് സഹായിച്ചത്. തുടര്‍ന്ന് ഈ ഇഷ്ടം വര്‍ധിച്ചതോടെ മുഴുവന്‍ സമയ ശ്രദ്ധയും അരോമ തെറാപ്പി മെഡിസിന്‍ സയന്‍സിലേക്ക് നീങ്ങി.
വൈകാതെ തന്നെ ഹോമിയോപതിയും യുനാനിയും പോലുള്ള ആള്‍ട്ടര്‍നേറ്റിവ് മെഡിസിന്‍ ചികിത്സാരീതിയായ അരോമ തെറാപ്പി സയന്‍സില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കി കര്‍മമണ്ഡലത്തിലേക്കിറങ്ങി. ഇതിനൊപ്പം ആയുര്‍വേദിക് കോസ്മറ്റോളജിയെ കുറിച്ച് പഠിച്ചും കൂടുതല്‍ പേരെ പഠിപ്പിച്ചും സമൂഹത്തില്‍ ഒരു സമൂലമാറ്റത്തിനും ഇവര്‍ കളമൊരുക്കി. ഓണ്‍ലൈനായും നേരിട്ടും ഈ ഹ്രസ്വകാല ആയുര്‍വേദിക് കോസ്മറ്റോളജി ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭ്യമാക്കിയതോടെ ആവശ്യക്കാരുടെ ഒഴുക്കും വര്‍ധിച്ചു.
ആയുര്‍വേദം പഠിപ്പിക്കുന്ന ചികിത്സാരീതിയെ അതേപടി പ്രാവര്‍ത്തികമാക്കി വീട്ടില്‍ തന്നെ ചുരുങ്ങിയ ചെലവില്‍ സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ നിര്‍മിച്ചെടുക്കാമെന്ന റീനുവിന്റെ ആശയത്തിന് തുടക്കം മുതല്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതോടെ വലിയ തുകയും കാലങ്ങളോളം കേടുപാട് കൂടാതെ ഉപയോഗിക്കാനും കഴിയുന്ന തരത്തില്‍ വികസിപ്പിച്ചെടുത്ത മറ്റ് ഉല്‍പ്പന്നങ്ങളെക്കാള്‍ എളുപ്പത്തിലും വളരെ കുറഞ്ഞ ചെലവിലും തയാറാക്കുന്ന ഇവരുടെ ഉത്പന്നങ്ങള്‍ തേടി ആവശ്യക്കാരുമേറി.
ഉദ്ദേശം 30 രൂപ മുതല്‍മുടക്കില്‍ ഗംഭീര ഫേഷ്യല്‍ സാധ്യമാകുമെന്നതും, അരമണിക്കൂറില്‍ അത്ഭുതകരമായ ഫലം കാണിക്കുന്നുവെന്നതിലും തുടങ്ങി ചികിത്സയ്ക്ക് പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുന്നില്ലെങ്കില്‍ ചിലവായ തുക പൂര്‍ണമായും തിരികെ ലഭ്യമാക്കുമെന്ന ഉറപ്പുകൂടി ചേര്‍ന്നത്തോടെ സംഭവം കൂടുതല്‍ പേരെ ആകര്‍ഷിച്ചും തുടങ്ങി. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ബ്യൂട്ടീഷ്യന്‍മാരുടെ കൂട്ടായ്മകളിലേക്ക് ഈ ചികിത്സരീതിയെ പരിചയപ്പെടുത്തി വിപ്ലവകരമായ മാറ്റം തെളിയിച്ചതോടെ അവരില്‍ നല്ലൊരുപങ്കും റീനുവിന്റെ തീര്‍ത്തും പ്രകൃതിദത്തമായ രീതിയെ കൈനീട്ടി സ്വീകരിച്ചു.
ഉത്പന്നങ്ങള്‍ക്കായി ശുദ്ധമായ ചേരുവകളാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ അലര്‍ജി പോലുള്ള പ്രശ്‌നസാധ്യതകള്‍ ഉദിക്കുന്നില്ല എന്നതും, ഉത്പന്നങ്ങള്‍ക്കായുള്ള അസംസ്‌കൃത വസ്തുക്കളും ക്ലാസുകളും ലഭ്യമാക്കുന്നു എന്നതില്‍ തുടങ്ങി ആവശ്യക്കാര്‍ക്ക് അവരുടെ ഇഷ്ടങ്ങളെയും ശരീരത്തിന്റെ ഘടനയെയും മനസിലാക്കി ഉത്പന്നങ്ങള്‍ നിര്‍മിച്ചുനല്‍കുന്നത് വരെ ചെയ്തതോടെ റീനുവിന്റെ ചികിത്സാരീതിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുവരുന്നത്.
നിലവില്‍ ചന്ദ്രമുഖി ഹോളി സ്റ്റിക് ബ്യൂട്ടി സൊല്യൂഷന്‍ എന്ന ലേബലില്‍ സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളുടെ വിപണിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍. തങ്ങളുടെ നട്ടെല്ലായ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കൊപ്പം വിദേശികളായ ആവശ്യക്കാരില്‍ നിന്ന് വലിയ രീതിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് കൂടി പരിഗണിച്ച് റീനുവും ചന്ദ്രമുഖി ബ്യൂട്ടികെയര്‍ സൊല്യൂഷനും വിദേശ വിപണി കൂടി ലക്ഷ്യമിട്ടിരിക്കുകയാണ്. രണ്ടായിരം മുതല്‍ മൂവായിരം രൂപ വിപണിയില്‍ വിലയുള്ള ഫേഷ്യല്‍ കിറ്റുകള്‍ അതിനേക്കാള്‍ ഗുണനിലവാരത്തിലും ഫലപ്രാപ്തിയിലുമായി വെറും 100 രൂപ ചെലവിലുമാണ് ഇവര്‍ നിര്‍മിച്ചെടുക്കുന്നതും മറ്റുള്ള ബ്യൂട്ടീഷ്യന്‍മാരിലേക്ക് ഈ ആശയങ്ങള്‍ എത്തിയ്ക്കുന്നതും.
ഒരു പാര്‍ലറിലേക്ക് ആവശ്യമായഎല്ലാ സ്‌കിന്‍ കെയര്‍ ഹെയര്‍ കെയര്‍, Body കെയര്‍ പ്രൊഡക്റ്റും അവ വളരെ ലളിതമായി ബ്യൂട്ടീഷ്യന്മാര്‍ക്ക് നിര്‍മിക്കാനും കഴിയും എന്നതാണ് ഇവര്‍ നടത്തുന്ന കോഴ്‌സുകളുടെ പ്രത്യേകത.