EntreprenuershipSuccess Story

‘പ്രായോഗിക’ ജീവിതത്തിന്റെ ‘നൂതന’ പരിശീലനവുമായി Vita Skills Academy

സഹ്യന്‍ ആര്‍.

“An Edu Startup driven by a great vision to transform into the ‘University’ of Life Skills.”
രണ്ടു പതിറ്റാണ്ടിലധികം വരുന്ന വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ചുറ്റുപാടിനോട് ഇണങ്ങി ജീവിക്കാനും ഏറെക്കുറെ നമുക്ക് അനുകൂലമാക്കി ‘ട്രാന്‍സ്‌ഫോം’ ചെയ്യാനുമുള്ള പ്രാപ്തി നേടിയിരിക്കണം. പലപ്പോഴും ഉയര്‍ന്ന മാര്‍ക്കിലും സര്‍ട്ടിഫിക്കറ്റിലും മാത്രം ഒതുങ്ങിപ്പോകുന്ന നമ്മുടെ വിദ്യാഭ്യാസ രീതിക്ക് പ്രായോഗിക ജീവിതത്തിനു വേണ്ടുന്ന പല ‘സ്‌കില്ലു’കളും നല്‍കാന്‍ കഴിയാതെ വരുന്നു. ഈ അവസ്ഥ നമ്മുടെ യുവതയെ കൊണ്ടെത്തിക്കുന്നതാകട്ടെ ജോബ് മാര്‍ക്കറ്റുകളില്‍ അവഗണിക്കപ്പെടുന്ന, വിശാലമായ ലോകത്തിന്റെ സാധ്യതകളിലേക്ക് എത്തപ്പെടാനാകാത്ത സാഹചര്യത്തിലേക്കും. അഥവാ ഒരു ജോലിയില്‍ എത്തപ്പെട്ടാലോ ആ കോര്‍പ്പറേറ്റ് ലോകം നല്‍കുന്ന വെല്ലുവിളികളുടെ മുന്നില്‍ പരാജിതരായി തീരുകയും ചെയ്യുന്നു.

ഈ മത്സര ലോകത്ത് പിന്തള്ളപ്പെടാതിരിക്കാനും തെളിവാര്‍ന്ന വ്യക്തിത്വമായി വാര്‍ത്തെടുക്കപ്പെടാനുമായി വിവിധ തരം ലൈഫ്‌സോഫ്റ്റ് സ്‌കില്‍ പ്രോഗ്രാമുകളും മറ്റനേകം തൊഴിലധിഷ്ഠിത കോഴ്‌സുകളും കോര്‍ത്തിണക്കി, സമാന്തര ആധുനിക പരിശീലനത്തിന് അവസരമൊരുക്കുകയാണ് തിരുവനന്തപുരം പോത്തന്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘Vita Skills Academy’. രണ്ടര പതിറ്റാണ്ടോളം പ്രവാസികളായിരുന്ന സീമ റാഫിയും ഭര്‍ത്താവ് റാഫി അനീഫയും ചേര്‍ന്നാണ് രാജ്യത്തിന്റെ മാനവ വിഭവശേഷിക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ Vita Skills Academy എന്ന സ്ഥാപനം തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് കേന്ദ്രമാക്കി ആരംഭിച്ചത്.

നമ്മുടെ യുവത നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സ്വദേശത്തോ, വിദേശ രാജ്യങ്ങളിലോ, മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ഒരു മികവുറ്റ ജോലിയില്‍ കയറിപ്പറ്റാനുള്ള കഴിവില്ലായ്മയാണ് എന്ന വസ്തുത, ദീര്‍ഘനാള്‍ വിദേശത്ത് ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചു പരിചയസമ്പത്തുള്ള സീമ റാഫി – റാഫി അനീഫ ദമ്പതികളുടെ അനുഭവസാക്ഷ്യമാണ്. നമ്മുടെ നാടിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ രീതികള്‍ പഠിച്ചപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞ പ്രധാന വസ്തുത ‘അക്കാദമിക് ലൈഫും’ ‘എംപ്ലോയബിലിറ്റി’യും തമ്മില്‍ നിലനില്‍ക്കുന്ന വിടവായിരുന്നു. അതായത് ഉയര്‍ന്ന അക്കാദമിക യോഗ്യത നേടിയവര്‍ക്കുപോലും സാമൂഹിക – തൊഴില്‍ ജീവിതത്തില്‍ ശോഭിക്കാന്‍ ആവശ്യമായ സ്‌കില്ലുകള്‍ ഇല്ലാത്ത അവസ്ഥ. Vita Skills Academy എന്ന ആശയത്തിന്റെ ഉത്ഭവം ഇതായിരുന്നു. ആ വിടവ് തന്നെയാണ് Vita Skills Academy നികത്താന്‍ ശ്രമിക്കുന്നതും.

ഒരു വ്യക്തിക്ക് അവന്റെ സാമൂഹിക ജീവിതത്തില്‍, വിശിഷ്യാ ഔപചാരിക സന്ദര്‍ഭങ്ങളില്‍ എങ്ങനെ ‘എഫക്ടീവായി കമ്മ്യൂണിക്കേറ്റ്’ ചെയ്യാം, ജീവിതത്തിലെ തീരുമാനങ്ങള്‍ എങ്ങനെയെടുക്കാം, പൊതുസദസ്സിനെ അഭിമുഖീകരിക്കേണ്ടത് എങ്ങനെ,ഒരു അഭിമുഖത്തെ നേരിടേണ്ട രീതി തുടങ്ങി ലൈഫ്‌സ്‌കില്‍, സോഫ്റ്റ് സ്‌കില്‍ മേഖലയില്‍പ്പെട്ട അനേകം നൈപുണ്യ വികസന പദ്ധതികളാണ് വിവിധ സെഷനുകളിലായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

സ്ഥിരോര്‍ജത്തെ നിലനിര്‍ത്തി വിജയം നേടാനുളള അനവധി കോഴ്‌സുകളും Vita Skills Academy നടത്തുന്നുണ്ട്. ഇതോടൊപ്പം മലയാളികള്‍ക്ക് ഇന്നും ‘ബാലികേറാമല’യായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പരിശീലനവും നല്‍കുന്നു. ലൈഫ് സ്‌കില്ലുകള്‍ക്ക് പുറമേ പി എസ് സി ഗവണ്‍മെന്റ് അംഗീകൃതമായ നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, ഫിനാന്‍ഷ്യല്‍ ലിട്രസി, ഐ.ടി മേഖലയിലെ ആധുനിക കോഴ്‌സുകള്‍ തുടങ്ങി മറ്റനേകം പാഠ്യ പദ്ധതികളും ഇവിടെയുണ്ട്.

മൂന്നുമാസം മുതല്‍ ദൈര്‍ഘ്യമുള്ള കോഴ്‌സുകളെല്ലാം പൂര്‍ണമായും ഓഫ്‌ലൈനായി തന്നെ നല്‍കുന്നതിനാല്‍ വളരെ ഫലപ്രദമായി വ്യക്തികളെ ട്രാന്‍സ്‌ഫോം ചെയ്യാന്‍ Vita Skills Academyക്ക് സാധിക്കുന്നു. സെന്ററിലെ ക്ലാസ്സുകള്‍ക്കു പുറമെ സ്‌കൂളുകള്‍, കോളേജുകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടത്തിയും ധാരാളം ട്രെയിനിങ് സെഷനുകള്‍ Vita Skills Academy സംഘടിപ്പിക്കാറുണ്ട്.

വിദ്യാര്‍ത്ഥികളിലെ സമഗ്രമായ വികസനം ലക്ഷ്യമിടുന്ന ഒട്ടനവധി സ്‌കൂള്‍ കോളേജുകള്‍ക്ക് മെന്ററിംഗ് സേവനങ്ങള്‍ അക്കാഡമി നടത്തി വരുന്നുമുണ്ട്. പുതിയ തലമുറയിലെ കുട്ടികളെ വാര്‍ത്തെടുക്കാനായി പരമ്പരാഗത അധ്യാപന ശൈലിയെ വെടിഞ്ഞ് നൂതനമായ വഴികളെ കണ്ടെത്തി അധ്യാപകരെ ശാക്തീകരിക്കുക എന്ന ദൗത്യവും Vita Skills Academy നിര്‍വഹിച്ച് വരുന്നു. ലൈഫ് സ്‌കില്‍സിന്റെ അനിവാര്യത സമൂഹത്തിലേക്ക് പകര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാതാപിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ്സുകള്‍,Parenting Counselling എന്നിവയും അക്കാഡമി നടത്തി വരുന്നു.

നിലവില്‍ സ്‌കില്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ ഓഫ് കാനഡയുടെ അക്രഡിറ്റഡ് മെമ്പറും സി-ഡിറ്റിന്റെ എജ്യൂപാര്‍ട്ണറുമാണ് Vita Skills Academy. ഭാവിയില്‍ ലൈഫ് സ്‌കില്‍സിന്റെ ‘ഒരു യൂണിവേഴ്‌സിറ്റി’യായി അക്കാദമിയെ വികസിപ്പിച്ചുകൊണ്ട് ‘പ്രാക്ടിക്കല്‍ എഡ്യൂക്കേഷന്‍’ എന്ന ഇന്നിന്റെ അത്യന്താപേക്ഷിതമായ ഉത്തരവാദിത്വം നിറവേറ്റുക എന്നതാണ് സീമ റാഫിയുടെയും റാഫി അനീഫയുടെയും വീക്ഷണവും ലക്ഷ്യവും.

Contact / WhatsApp : 7306481963 / 8590848640

https://vitaskillsacademy.com/

https://www.instagram.com/vitaskillsacademy

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button