പ്രൊവിന്‍സ് ബില്‍ഡേഴ്സ് ; പാഷനെ സംരംഭമാക്കി മാറ്റിയ രണ്ട് സുഹൃത്തുക്കളുടെ വിജയയാത്ര…
കഠിനാധ്വാനം കൊണ്ടും വിജയിച്ചു കാണിക്കണം എന്ന ആഗ്രഹത്തിന്റെ പിന്നാലെ ഇറങ്ങി തിരിച്ച സംരംഭരുടെ കഥ മാത്രമല്ല, തങ്ങളുടെ വിജയത്തിനൊപ്പം നൂറോളം പേര്‍ക്ക് പ്രതീക്ഷയും ജീവിതവുമായ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കൂടി കഥയാണ് ഇത്.
ഒരേ പാഷനുള്ള രണ്ടു സുഹൃത്തുക്കള്‍ ആരതിയും ഇജാസും… രണ്ടുപേരും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍… 2020 വരെ ഒരു കമ്പനിയില്‍ ജോലി ചെയ്തവരായിരുന്നു ഇജാസും ആരതിയും. കൊറോണ കാലമായപ്പോഴേക്കും രണ്ടുപേരുടെയും ജോലി നഷ്ടമായി. ആ പ്രതിസന്ധിയ്ക്ക് മുന്നില്‍ തളരാതെ സ്വന്തമായൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് തുടക്കം കുറിക്കുകയായിരുന്നു അവര്‍ !
2021 ല്‍ എറണാകുളം ആലുവയിലാണ് പ്രൊവിന്‍സ് ബില്‍ഡേഴ്സിന് തുടക്കം കുറിച്ചത്. തുടക്കം മുതല്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് പ്രൊവിന്‍സ് ബില്‍ഡേഴ്സ് കടന്നു പോയിക്കൊണ്ടിരുന്നത്. അങ്ങനെയിരിക്കെയാണ് ഫെമിന്‍ ടീച്ചര്‍ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ടീച്ചറിന്റെ സ്വപ്ന ഭവനം കെട്ടിപ്പടുക്കുവാന്‍ പ്രൊവിന്‍സ് ബില്‍ഡേഴ്സിനെ സമീപിക്കുന്നത് ഈ സംരംഭം മുന്നോട്ട് പോകുമോ എന്ന പ്രതിസന്ധി ഘട്ടത്തിലില് നില്‍ക്കുമ്പോഴായിരുന്നു. ആ പ്രൊജക്റ്റ് ധൈര്യപൂര്‍വം ഏറ്റെടുക്കുകയും ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു.
പിന്നീട് അങ്ങോട്ട് വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. നിരവധി പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിച്ചു. വെറുമൊരു പ്രൊജക്റ്റ് ചെയ്തു നല്കുകയല്ല പ്രൊവിന്‍സ് ബില്‍ഡേഴ്സ് ചെയ്യുന്നത്; കസ്റ്റമേഴ്സിന്റെ ആഗ്രഹങ്ങള്‍ കൃത്യമായി മനസിലാക്കി, അവരുടെ ബഡ്ജറ്റില്‍ ഒതുങ്ങുംവിധം സ്വപ്നഭവനത്തെ യാഥാര്‍ത്ഥ്യമാക്കി നല്കുന്നു.
കസ്റ്റമേഴ്സിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി വാസ്തുപരമായ എല്ലാ കാര്യങ്ങളും കൃത്യമായി പരിപാലിച്ചുകൊണ്ടാണ് പ്രൊവിന്‍സ് ബില്‍ഡേഴ്സ് ഓരോ പ്രൊജക്റ്റും പൂര്‍ത്തിയാക്കുന്നത്. കേരളത്തിലുടനീളം പ്രൊവിന്‍സ് ബില്‍ഡേഴ്സ് വില്ല പ്രൊജകറ്റുകളില് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. നിലവില്‍ 50 ഓളം പ്രൊജക്റ്റുകള്‍ ചെയ്തുകഴിഞ്ഞു. തുടര്‍ന്നും നിരവധി പ്രൊജക്റ്റുകള്‍ ചെയ്യണമെന്നും ഈ മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കണമെന്നുമാണ് ആരതിയുടെയും ഇജാസിന്റെയും ലക്ഷ്യം.
കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് കൂടാതെ ഇന്റീരിയര്‍ ഫര്‍ണിഷിങ്, റിയല്‍ എസ്റ്റേറ്റ് റെനോവേഷന്‍, കണ്‍സള്‍ട്ടിങ് എന്നിവയാണ് പ്രൊവിന്‍സ് ബില്‍ഡേഴ്സിന്റെ മറ്റ് സര്‍വീസുകള്‍. ഈ സംരംഭത്തിലൂടെ നൂറോളം പേര്‍ക്ക് തൊഴില്‍ നല്കാന് ഇവര്‍ക്ക് കഴിയുന്നുണ്ട്. ഒരു സംരംഭത്തിന്റെ തുടക്കം എങ്ങനെ എന്നതിലല്ല, ഇന്ന് അവര്‍ എവിടെ എത്തി നില്ക്കുന്നു എന്നതിലാണ്. അങ്ങനെ നോക്കുമ്പോള്‍ പ്രൊവിന്‍സിന്റെ വളര്‍ച്ച വളരെ വലുതാണ്.
പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ മുന്നോട്ടുപോയ യുവസംരംഭകരായ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ വിജയത്തിലേക്കുള്ള വളര്‍ച്ച പുതുസംരംഭകര്‍ക്ക് ഒരു പാഠമാണ്. രണ്ടു പേരുടെയും സ്വപ്നങ്ങള്‍ മനോഹരമാക്കാന്‍ അവരുടെ കുടുംബവും കൂടെയുണ്ട് .