DOCAയുടെ ‘ഫൈനല്‍ ടച്ചി’ല്‍ കെട്ടിടങ്ങള്‍ അതിന്റെ സന്ദേശം വിളിച്ചോതും…
ACP ക്ലാഡിംഗ് & ഗ്ലൈസിങ് സൊല്യുഷന്‍സില്‍ കേരളത്തിന്റെ No. 1 സ്ഥാപനം
സഹ്യന്‍ ആര്‍
കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ അതിന്റെ ആശയം പ്രതിഫലിപ്പിക്കുന്നത് കൃത്യമായി ആസൂത്രണം ചെയ്ത എക്സ്റ്റീരിയര്‍ ഡിസൈനിലൂടെയാണ്. ഒരു ജ്വല്ലറിയായാലും ടെക്‌സ്‌റ്റൈല്‍സായാലും ആ സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്ന വാണിജ്യ ലക്ഷ്യത്തോട് താദാത്മ്യം പ്രാപിക്കുന്ന, വേറിട്ട ഒരു ബാഹ്യഘടന കെട്ടിടത്തിന് ഉണ്ടായിരിക്കണം.അതുകൊണ്ടുതന്നെ ആര്‍കിടെക്ച്ചര്‍ മേഖലയില്‍ കണ്‍സ്ട്രക്ഷനൊപ്പം ‘ആര്‍കിടെക്ച്ചറല്‍ ഫിനിഷിംഗും’ ഏറെ പ്രധാന്യമര്‍ഹിക്കുന്നു. ഇവ രണ്ടും സമന്വയിക്കുന്ന ബഹുമുഖ സംരംഭമായി ‘Doca’ എന്ന ബ്രാന്‍ഡ് നെയിമില്‍ മലപ്പുറം പെരിന്തല്‍മണ്ണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആര്‍കിടെക്ച്ചര്‍ ഇന്‍ഡസ്ട്രിയിലെ വേറിട്ട മുഖമാവുകയാണ്.
Docaയുടെ സ്ഥാപകനായ ഷഫീഖ് കൊണ്ടേത്തും ഭാര്യാ സഹോദരന്‍ ഷജീഹും ചേര്‍ന്നാണ് 14 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നത്. റസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്ന Doca Builders & Developers, റീഫര്‍ബിഷ്‌മെന്റ്/ ഫിനിഷിങ് വര്‍ക്കുകള്‍ക്ക് ഊന്നല്‍ നല്കുന്ന Doca Associates എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി വിവിധ സേവനങ്ങളാണ് ഡോക്ക നല്കുന്നത്.
എക്സ്റ്റീരിയര്‍ രൂപകല്‍പ്പന ചെയ്യുന്ന നൂതന മാര്‍ഗമായ ACP (Aluminum Composite Panel) ക്ലാഡിങ്& ഗ്ലൈസിങ്ങിലൂടെ കേരളത്തിലുടനീളം വാണിജ്യ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി, ക്ലാഡിങ് സൊല്യൂഷന്‍സില്‍ കേരളത്തിലെ നമ്പര്‍ വണ്‍ സ്ഥാപനമായി മാറുകയാണ് ‘Doca Associates’.
മത്സരാധിഷ്ഠിത ലോകത്ത് ഓരോ ബിസിനസ് സ്ഥാപനവും ‘യൂണീക്കാ’യി നില്‍ക്കേണ്ടതുണ്ട്. Doca അസോസിയേറ്റ്‌സ് ഉറപ്പു നല്‍കുന്നതും ആ ‘യൂണീക്‌നെസ്സ്’ ആണ്. ജ്വല്ലറി ആകട്ടെ ഷോപ്പിംഗ് മാള്‍ ആകട്ടെ, ടെക്‌സ്‌റ്റൈല്‍സ് ആകട്ടെ ഓരോന്നിനും അതിന്റെ ‘ടാര്‍ഗറ്റ്’ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ കഴിയുംവിധം വ്യത്യസ്തമായ രീതിയില്‍ എസിപി ക്ലാഡിങ്ങിലൂടെ ഇവിടെ നിന്നും മികച്ച എക്സ്റ്റീരിയര്‍ രൂപകല്‍പന ചെയ്തു നല്‍കുന്നു.
ഒരു ബില്‍ഡിംഗ് മുന്‍പ് ഏത് രൂപത്തിലായിരുന്നാലും നിലവിലെ ആവശ്യകതയനുസരിച്ച് ‘മോഡിഫൈ’ ചെയ്യാനുള്ള സംവിധാനം ഡോക്ക അസോസിയേറ്റ്‌സില്‍ ഉണ്ട്. മറ്റുള്ള മാര്‍ഗങ്ങളെ അപേക്ഷിച്ച് എസിപി മെത്തേഡിന് താരതമ്യേനെ ചെലവ് കുറവായതിനാല്‍ ആര്‍ക്കും ഇണങ്ങുന്ന ബജറ്റില്‍ ഗ്ലാസ്സ് വര്‍ക്ക് ഉള്‍പ്പെടെയുള്ള ‘ഫൈനല്‍ ഫിനിഷിങ്’ നല്‍കാന്‍ Docaയ്ക്ക് സാധിക്കുന്നു. എറണാകുളത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ടൈല്‍സ് ഷോറൂം, ചമയം എന്ന വേറിട്ട ഡിസൈന്‍, ഇവയൊക്കെ Doca അസോസിയേറ്റ്‌സിന്റെ ‘ഫൈനല്‍ ടച്ചി’ലൂടെ മുഖം മിനുക്കിയ ഉദാഹരണങ്ങളാണ്.
റീഫര്‍ബിഷ്‌മെന്റ് പ്രൊജെക്ടുകള്‍ക്കു പുറമെ Doca Builders & Developers നു കീഴില്‍ കേരളത്തിലെവിടെയും 2500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വലിയ റസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ ചെയ്തു നല്കുന്നു. കൂടാതെ Doca Interiors ന്റ്‌റെ ഇന്റ്റീരിയര്‍ ഡിസൈനിങ് സേവനവും ലഭ്യമാണ്.
Docaയുടെ ഹൈ പ്രൊഫഷണലായ ടീമിന്റെ ഏകോപനത്തില്‍ സ്ഥലങ്ങള്‍ ഏറ്റെടുത്ത് സെറ്റില്‍മെന്റിന് അനുയോജ്യമായ രീതിയില്‍ ഡെവലപ് ചെയ്തുകൊണ്ട് ഇതിനോടകം നിരവധി ലക്ഷ്വറി വില്ല/അപ്പാര്‍ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ‘ആഫ്റ്റര്‍ സെയില്‍ സര്‍വീസ്’ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്കുന്ന, മികച്ച പ്രൊഫഷണലിസം ഉള്ള ഒരു ആര്‍കിടെക്ച്ചര്‍ സംരംഭമെന്ന നിലയ്ക്ക് Docaയെ ഈ മേഖലയിലെ ഒരു നമ്പര്‍ വണ്‍ ബ്രാന്‍ഡ് ആക്കി മാറ്റുകയെന്നതാണ് ഷഫീക്കിന്റെയും ടീമിന്റെയും ബിസിനസ്സ് ഗോള്‍.