EntreprenuershipSuccess Story

ഫിറ്റ്‌നസ്സിന് FELIX FITNESS ന്റെ ‘സൂപ്പര്‍ ഫിറ്റ്’ മെഷീനുകള്‍

സഹ്യന്‍ ആര്‍.

ആകാരഭംഗിയും ആരോഗ്യവും ഒരു വ്യക്തിക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. ശാസ്ത്രീയമായ രീതിയിലുള്ള വര്‍ക്കൗട്ടിലൂടെ മാത്രമേ ആ ‘കോണ്‍ഫിഡന്‍സ്’ നേടാന്‍ കഴിയൂ. ‘ജിം എന്തൂസിയാസ്റ്റുകള്‍’ പെരുകുന്ന ഈ കാലത്ത് ഉയര്‍ന്ന ക്വാളിറ്റിയുള്ള വര്‍ക്കൗട്ട് മെഷീനുകള്‍ എന്നത് ഫിറ്റ്‌നസ് ഇന്‍ഡസ്ട്രിയുടെ അവിഭാജ്യഘടകമാണ്. ‘ഡംബല്‍’ മുതല്‍ ഒരു ജിമ്മിന് ആവശ്യമായ A-Z വര്‍ക്കൗട്ട് മെഷീനുകളും ലോകോത്തര നിലവാരത്തില്‍ വിതരണം ചെയ്തുകൊണ്ട്, സിജു ഫിലിപ്പ് എന്ന ഫിറ്റ്‌നസ് സംരംഭകന്റെ ‘Felix Fitness’ എന്ന സംരംഭം ഇന്ന് ഫിറ്റ്‌നെസ്സ് ഇന്‍ഡസ്ട്രിയിലെ മികച്ച ബ്രാന്‍ഡ് നെയിം ആയി മാറുകയാണ്.

ഫിറ്റ്‌നസ് പ്രോഡക്ടുകളുടെ ജനകീയ ബ്രാന്‍ഡായ ”Airofit’ ന്റെ ഓള്‍ കേരള ഡീലറായ Felix Fitness കേരളത്തിലെ പതിനാലു ജില്ലകളിലും തങ്ങളുടെ 17 ഷോറൂമുകളിലായി ഒരുക്കിയിരിക്കുന്ന നൂതനമായ ഫിറ്റ്‌നസ് എക്യുപ്‌മെന്റ് ശേഖരം ജിം നടത്തുന്നവര്‍ക്കും പേഴ്‌സണല്‍ ആവശ്യത്തിനായി ഒരു ഹോം ജിം തയ്യാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച ഓപ്ഷന്‍ ആണ്.

ആറു വര്‍ഷത്തോളം സിജു ഫിലിപ്പ് Airofit എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്നതിനാല്‍ വര്‍ക്കൗട്ട് മെഷീനുകള്‍ക്ക് സംഭവിക്കാവുന്ന തകരാറുകള്‍, മികച്ച ബ്രാന്‍ഡ് ഏതൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ ആഴത്തിലുള്ള അറിവ് നേടിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് സ്വന്തമായി ഈ മേഖലയില്‍ ഒരു സംരംഭം ആരംഭിക്കുന്നത്. ആദ്യം സര്‍വീസിനായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. ക്രമേണ സെയില്‍സിലേക്ക് തിരിഞ്ഞതോടെ ‘Felix Fitness’ എന്ന പേര് ഫിറ്റ്‌നസ് മാര്‍ക്കറ്റില്‍ തരംഗമായി.

Felix Fitness കേവലം വര്‍ക്കൗട്ട് മെഷീനുകളുടെ വില്പന മാത്രമല്ല നടത്തുന്നത്. മറിച്ച്, ശരിയായ ഫിറ്റ്‌നസ് ഗൈഡന്‍സും നല്‍കിവരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമോ സ്വമേധയായോ വീട്ടില്‍ വര്‍ക്കൗട്ട് അരങ്ങേറ്റം കുറിക്കുന്ന Felix Fitness ന്റെ ഉപഭോക്താക്കള്‍ക്ക് ഒരു മെഷീനില്‍ എങ്ങനെ, എത്ര ടൈമില്‍ വര്‍ക്കൗട്ട് ചെയ്യണം തുടങ്ങിയ കാര്യങ്ങളില്‍ ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

ഗുണനിലവാരമുള്ള വര്‍ക്കൗട്ട് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം അതില്‍ ശരിയായി വര്‍ക്കൗട്ട് ചെയ്യുന്നതിനുള്ള കോച്ചിങ്ങും നല്‍കുന്നതിനാല്‍ ഷുഗര്‍, കൊളസ്‌ട്രോള്‍ മുതലായ പൊതു ആരോഗ്യപ്രശ്‌നങ്ങളെ ദൂരീകരിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു ഫിറ്റ്‌നസ് ‘കണ്‍സള്‍ട്ടന്റാ’യും Felix ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. വളരെ മികച്ച നെറ്റ്‌വര്‍ക്കുള്ളതിനാല്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേരളത്തില്‍ എവിടെ നിന്നുള്ളവര്‍ക്കും ഫിറ്റ്‌നസ്സ് മെഷീനുകള്‍ക്കായി Felix Fitness നെ സമീപിക്കാവുന്നതാണ്.

ഒരു ജിമ്മിന്റെ നട്ടെല്ലായ ഫിറ്റ്‌നസ് മെഷീനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ വിലക്കുറവിനപ്പുറം ഗുണമേന്മ, ബ്രാന്‍ഡ്‌നെയിം, ആഫ്റ്റര്‍ സെയില്‍ സര്‍വീസ് ഇവയ്‌ക്കൊക്കെ കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നതാണ് ഈ മേഖലയില്‍ ദീര്‍ഘനാള്‍ പരിചയസമ്പത്തുള്ള സംരംഭകനെന്ന നിലയില്‍ Felix Fitness ന്റെ സാരഥിയായ സിജു ഫിലിപ്പ് ജിം ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.
‘ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം’.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button