EntreprenuershipSuccess Story

വിഭവ വൈവിധ്യം വിരല്‍ത്തുമ്പിള്‍ എത്തിക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പ്

ഹോട്ടലുകളിലും കഫേകളിലും പലരും ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം മെനു മറിച്ചു നോക്കുന്നത് നാം കണ്ടിട്ടുണ്ട്. വീട്ടുകാര്‍ക്കൊപ്പമുള്ള ഔട്ടിംഗിലും കൂട്ടുകാരുടെ ചെലവ് ചെയ്യലിലും എല്ലാവരുടെയും ഇഷ്ടങ്ങള്‍ അറിഞ്ഞു വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രമകരം തന്നെയാണ്. സ്‌പെഷ്യല്‍ വിഭവങ്ങളും ഓഫറുകളും അറിയുവാന്‍ വെയിറ്റര്‍മാരോട് സംസാരിച്ചും സമയം ഒരുപാട് കളയേണ്ടി വരാറുണ്ട്. ഈ ബുദ്ധിമുട്ടുകളുടെയെല്ലാം പരിഹാരം മൊബൈല്‍ സ്‌ക്രീനിന്റെ വിരല്‍ത്തുമ്പില്‍ എത്തിച്ച് റസ്‌റ്റോറന്റ് ഉടമകളുടെയും സന്ദര്‍ശകരുടെയും പ്രശ്‌നങ്ങള്‍ ഒരുപോലെ പരിഹരിക്കുകയാണ് Ajonee Dienen എന്ന ടെക് സ്റ്റാര്‍ട്ടപ്പ്.

മേശപ്പുറത്തുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിഭവങ്ങളുടെ ചിത്രവും അതു സംബന്ധിച്ച വിശദവിവരങ്ങളും ചേരുവയും വിലയുമെല്ലാം മൊബൈല്‍ സ്‌ക്രീനില്‍ എത്തും. ഇതിനായി പ്രത്യേകം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. പുതിയ ഓഫറുകള്‍, പ്രത്യേക വിഭവങ്ങള്‍ തുടങ്ങി കലോറി അളവു വരെ ഞൊടിയിട കൊണ്ട് ഉപഭോക്താക്കള്‍ക്ക് അറിയുവാനാകുന്നു. Ajonee Dienen തയ്യാറാക്കുന്ന വെബ്‌സൈറ്റിലൂടെ റസ്‌റ്റോറന്റ് ഉടമയ്ക്ക് പുതിയ ഓഫറുകളും പുതുതായി അവതരിപ്പിക്കുന്ന വിഭവങ്ങളും കൂട്ടിച്ചേര്‍ക്കുവാനും പഴയവ ഡിലീറ്റ് ചെയ്യുവാനും വിലനിലവാരം തിരുത്തുവാനും സൗകര്യമുണ്ട്.

സമാനമായ സര്‍വീസുകള്‍ സ്റ്റാര്‍ ഹോട്ടലുകളും മറ്റും നല്‍കുന്നുണ്ടെങ്കിലും ചെറുകിട സ്ഥാപനങ്ങള്‍ക്ക് പോലും താങ്ങാനാവുന്ന വിധത്തില്‍ വളരെ ചെറിയ തുകയിലാണ് Ajonee Dienen തങ്ങളുടെ സേവനങ്ങള്‍ നല്‍കുന്നത്. മലപ്പുറം സ്വദേശിയായ ഇന്ദ്രജിത്ത് എം രാജാണ് സംരംഭത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. കൂടെ നിതിന്‍, സുഹൈല്‍, ജിഷ്ണുദാസ് എന്നീ സുഹൃത്തുക്കളുടെ പിന്തുണയുമുണ്ട്. വിദേശരാജ്യങ്ങളിലും മറ്റും സാധാരണമായി കഴിഞ്ഞ ഈ സേവനം തങ്ങളുടെ സംരംഭത്തിലൂടെ കേരളത്തിലും സുലഭമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

റസ്‌റ്റോറന്റ് മെനുവായി മാത്രമല്ല, ഫുഡ് ഡെലിവറിയിലും കാറ്ററിങ് സര്‍വീസിലും അനേകം സാധ്യതകളുള്ള സംരംഭമാണിത്. ഹോട്ടല്‍ മാനേജ്‌മെന്റിന് പുറമേയുള്ള സേവനമേഖലകളിലും ചുവടുറപ്പിക്കുവാന്‍ Ajonee Dienen പദ്ധതിയിടുന്നുണ്ട്. മാത്രമല്ല കേരളത്തിന്റെ രുചിത്തനിമ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ മുന്നിലെത്തിക്കുക എന്നതിന്റെ ആദ്യപടിയാണ് Ajonee Dienen എന്ന് സ്ഥാപകനായ ഇന്ദ്രജിത്ത് പറയുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ തങ്ങളുടെ സംരംഭം ഒരു വിപ്ലവത്തിന് തുടക്കം കുറിക്കും എന്നതില്‍ ഈ യുവ സംരംഭകന് സംശയമില്ല.

For watching promotion video, please click the below link ;

https://youtu.be/WRMWyAC6uGo

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button