ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ ശ്രീദീപ് എന്ന ബ്രാന്‍ഡ് ഐഡന്റിറ്റി
ഒരു സംരംഭത്തില്‍ പരാജയപ്പെട്ട്, മറ്റൊരു സംരംഭം ആരംഭിച്ച് ജീവിതത്തില്‍ വിജയിച്ച നിരവധി പേരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ആദ്യമായി ഒരു സംരംഭം തുടങ്ങി അതിന്റെ പരാജയത്തിന്റെ പ്രധാന കാരണം മനസ്സിലാക്കി ആ പരാജയകാരണം തന്നെ പുതിയ സംരംഭമാക്കി മാറ്റിയ, വേറിട്ട ഒരു സംരംഭകനാണ് ശ്രീദീപ് അശോക്.
ഏതൊരു സംരംഭകന്റെയും തുടക്കകാലഘട്ടം പോലെയാണ് ശ്രീദീപിന്റെതും. എന്നാല്‍, ഇപ്പോള്‍ ആ വിജയഗാഥ തുടരുന്നത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന നവകാലഘട്ടത്തില്‍ ഏറ്റവും സാധ്യതയുള്ള ഒരു സംരംഭത്തിലൂടെയാണ്. എന്‍ജിനീയറിങ് പൂര്‍ത്തീകരിച്ച ശ്രീദീപ് അശോക് എന്ന ചെറുപ്പക്കാരന് ചെറുപ്രായത്തില്‍ തന്നെ സ്വന്തമായൊരു സംരംഭം എന്ന സ്വപ്‌നം ഉള്ളില്‍ ഉണ്ടായിരുന്നു. അങ്ങനെ കുറെ ആലോചനകള്‍ക്ക് ശേഷം സുഹൃത്തുമായി ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ്പില്‍ ഒരു ബിസിനസ് ആരംഭിക്കുന്നു.
ബിസിനസിന്റെ ബാലപാഠങ്ങള്‍ മാത്രം ഹൃദിസ്ഥമാക്കിയ ശ്രീദീപും സുഹൃത്തും ആദ്യത്തെ കുറച്ചുനാളുകള്‍ മോശമല്ലാത്ത ലാഭം സംരംഭത്തില്‍ നിന്ന് ഉണ്ടാക്കി, എന്നാല്‍ പിന്നീട് അത് പതിയെ നഷ്ടത്തിലേക്ക് നീങ്ങിത്തുടങ്ങി. സ്വന്തം സംരംഭം നഷ്ടത്തിലേക്ക് പോകുന്നു എന്ന് മനസ്സിലാക്കിയ ചെറുപ്പക്കാരന്‍ സങ്കടപ്പെട്ട് സമയം കളയുകയല്ല ചെയ്തത്. തന്റെ സംരംഭം പരാജയത്തിലേക്ക് വീഴുന്നതിന്റെ പ്രധാന കാരണമെന്തെന്ന് കണ്ടെത്തുവാനാണ് അയാള്‍ ശ്രമിച്ചത്.
സ്വപ്‌നസാമ്രാജ്യം തകര്‍ന്നു പോകുന്നതിന്റെ പ്രധാന കാരണം സെയില്‍സിലെ കുറവാണെന്ന് മനസ്സിലാക്കിയ ശ്രീദീപ് അങ്ങനെ അതിനെ കുറിച്ച് കൂടുതല്‍ പഠിച്ചു ഒടുവില്‍ ബിസിനസ് എന്നാല്‍ മാര്‍ക്കറ്റിംഗ് ആണെന്നും ‘സെയില്‍സ്’ മാര്‍ക്കറ്റിംഗ് പ്രോഡക്റ്റ് ആണെന്നും മനസ്സിലാക്കി മാര്‍ക്കറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി.
ആദ്യം സ്വന്തം സംരംഭത്തിന്റെ നില മെച്ചപ്പെടുത്താന്‍ മാര്‍ക്കറ്റിംഗില്‍ സഹായിക്കുവാന്‍ പലരോടും സഹായം അഭ്യര്‍ത്ഥിച്ചു ഒടുവില്‍ സ്വയം കൂടുതല്‍ പഠിക്കാന്‍ ആരംഭിച്ചു. UK അടക്കമുള്ള സ്ഥലത്തുനിന്നുള്ള മെന്റേഴ്‌സിനെ കണ്ടെത്തി അത് പഠിക്കുകയും പിന്നീട് മാര്‍ക്കറ്റിംഗാണ് സ്വന്തം മേഖല എന്ന് കണ്ടെത്തുകയും ചെയ്തു. നിരവധി ബിസിനസ്സുകളെ ലാഭത്തിലാക്കി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ പ്രധാന കാരണമായ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആഴത്തില്‍ പഠിച്ച്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റായി ശ്രീദീപ് തന്റെ സംരംഭകജീവിതം വിജയകരമായി മുന്നോട്ടു നയിക്കുന്നു.
തന്റെ പരാജയത്തിന്റെ പ്രധാന കാരണം ഇന്നത്തെ ഉപജീവനമാര്‍ഗമാക്കിയ ശ്രീദീപ് നാലോളം രാജ്യങ്ങളില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിംഗ് സേവനങ്ങള്‍ നടത്തുകയാണ്. Funnel Based Digital Marketing, Branding and Advertisement, Website Development, Software Development, Business Photography and Videography എന്നിവയാണ് ശ്രീദീപ് നല്‍കുന്ന പ്രധാന സേവനങ്ങള്‍.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ആത്മാവ് തൊട്ടറിഞ്ഞ ശ്രീദീപിന്റെ പക്കല്‍ മാര്‍ക്കറ്റിംഗുമായി ഏത് ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്. ഒരു ഉപഭോക്താവിന് സര്‍വീസ് നല്‍കുന്ന രീതിയെ കുറിച്ചുള്ള ചോദ്യത്തിന് വളരെ വിശദമായാണ് ശ്രീദീപ് സംസാരിക്കുന്നത്.
ശ്രീദീപിന്റെ വാക്കുകള്‍ :
മിക്ക ബിസിനസുകാര്‍ക്കും എന്താണ് മാര്‍ക്കറ്റിംഗ്, എന്താണ് സെയില്‍സ് എന്ന് അറിയില്ല. മാര്‍ക്കറ്റിംഗ് എന്ന് പറയുന്നത് കസ്റ്റമേഴ്‌സിനെ നമ്മുടെ ഉത്പന്നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുവാനുള്ള ഒരു തന്ത്രപരമായ നീക്കമാണ്. നമ്മുടെ ഉത്പന്നത്തോട് താത്പര്യം പ്രകടിപ്പിച്ച് നില്‍ക്കുന്ന വ്യക്തിയെ കൊണ്ട് ഉത്പന്നം വാങ്ങിപ്പിക്കുന്ന രീതിയാണ് സെയില്‍സ്. ഒരു ബിസിനസ് തുടങ്ങുന്ന ആള്‍ ആദ്യം നോക്കേണ്ടത് അയാളുടെ ടാര്‍ഗറ്റ് ഉപഭോക്താക്കള്‍ എവിടെയാണുള്ളത് എന്നാണ്.
അതായത് ഒരു റസ്‌റ്റോറന്റ് തുടങ്ങുന്ന ആള്‍ ആദ്യം നോ ക്കേണ്ടത് ലൊക്കേഷന്‍, പാര്‍ക്കിംഗ്, ഷെഫ്, വെള്ളം അങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നുമല്ല. മറിച്ച് വിശപ്പുള്ള ഒരു കൂട്ടം ആള്‍ക്കാര്‍ എവിടെയാണുള്ളത് എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.
ഒരു ബിസിനസുകാരന്‍ ആദ്യം ചെയ്യേണ്ടത് എല്ലാത്തിനും ഉതകുന്ന മാര്‍ക്കറ്റ് കണ്ടെത്തുക എന്നുള്ളതാണ്. ഉപഭോക്താക്കളെ അഞ്ച് വിഭാഗങ്ങളായി തരം തിരിക്കാം.
- Completely Unaware Customer
- Problem Aware Customer
- Solution Aware Customer
- Product Aware Customer
- Most Aware Customer
ഈ അഞ്ചു വിഭാഗത്തിലുള്ള ഉപഭോക്താക്കളിലും ഏതൊക്കെ രീതിയില്‍ ഇത് പ്രവര്‍ത്തിക്കും എന്ന തിരിച്ചറിവിന് ശേഷമായിരിക്കണം ഓരോ രീതിയും ഉപയോഗിക്കേണ്ടത്. കാര്യം ഓരോ ഉപഭോക്താക്കളെയും നമ്മള്‍ ലക്ഷ്യം വയ്‌ക്കേണ്ടത് വ്യത്യസ്ത രീതിയിലാണ്. ഈ വ്യത്യസ്ത രീതികള്‍ ഓരോ ബിസിനസ്സുകാരന്റെ ഉത്പന്നത്തിന്റെയും വിപണന രീതിയുടെയും അടിസ്ഥാനത്തില്‍ പഠനം നടത്തി പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം നല്‍കി സംരംഭത്തെ വിജയത്തിലേക്ക് എത്തിക്കുന്നു.
‘അപ്‌ഡേറ്റഡ്’ അല്ലാത്ത മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റിന് നിലനില്‍ക്കുവാന്‍ കഴിയാത്ത തരത്തിലേക്കുള്ള വലിയ പ്രതിസന്ധികള്‍ വരാന്‍ സാധ്യത ഏറെയുള്ള ഒരു മേഖലയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. ബിസിനസ് മേഖലയിലേക്ക് കാലെടുത്തുവയ്ക്കാന്‍ പോകുന്ന എല്ലാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് താന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചത് തന്നെയാണ് ശ്രീദീപിന് പറയുവാനുള്ളത്.
”സംരംഭത്തിന് ഒരു ബ്രാന്‍ഡ് ഐഡന്റിറ്റി ഉണ്ടായിരിക്കണം… മികച്ച മാര്‍ക്കറ്റിംഗ് ഉണ്ടായിരിക്കണം… അങ്ങനെയെങ്കില്‍ മാത്രമേ, സെയില്‍സ് എന്ന പ്രോഡക്റ്റ് ഉണ്ടാകുകയുള്ളൂ…!”
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ ബ്രാന്‍ഡ് ഐഡന്റിറ്റിയായ ശ്രീദീപ്, ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിലൂടെ നിരവധി സംരംഭങ്ങളെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. നാം നമ്മുടെ കര്‍മമണ്ഡലത്തില്‍ എപ്പോഴും ഒരിക്കലും അവസാനിക്കാത്ത പഠനത്തിലായിരിക്കണമെന്നാണ് ശ്രീദീപിന്റെ പക്ഷം. എല്ലാത്തിനും പിന്തുണ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളില്‍ ഒപ്പം താങ്ങായി തണലായി നില്‍ക്കുന്ന കുടുംബവും…!