സംരംഭക മേഖലയില്‍ മികച്ച കരിയര്‍ നേടാം ‘ലീഡ് കോളേജ് ഓഫ് മാനേജ്മെന്റി’നൊപ്പം
ഇത് കുട്ടികളുടെ പ്രിയപ്പെട്ട ‘തൊമ്മന്റെ’യും
ലീഡ് കോളേജിന്റെയും വിജയ കഥ…
വേറിട്ട ചിന്തകളും ആശയങ്ങളുമാണ് ലോകത്തില്‍ എപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ഒരേ വഴിയില്‍ നടക്കുന്ന മനുഷ്യരില്‍ നിന്നും മാറി വ്യത്യസ്ത വഴികള്‍ തിരഞ്ഞെടുക്കുന്നവര്‍ എപ്പോഴും നല്‍കുന്നത് സാധ്യതകളുടെയും അവസരങ്ങളുടെയും വലിയ ലോകമാണ്. അവരെ വിജയികളെന്ന് പറയുകയും പലരും ആ വ്യക്തിത്വങ്ങളുടെ ആശയങ്ങളെ പിന്തുടരുകയും അവരെ റോള്‍ മോഡലാക്കി മാറ്റുകയും ചെയ്യുന്നു. അത്തരത്തില്‍ വേറിട്ട ആശയം കൊണ്ട് കേരളത്തില്‍ വിജയചരിത്രം കുറിച്ച് മാറ്റങ്ങളുടെ ആരവം ഉയര്‍ത്തിയ ഒരു കലാലയമുണ്ട്…. അതാണ് പാലക്കാട് ധോണിയില്‍ സ്ഥിതി ചെയ്യുന്ന ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ്.
2010 ന്റെ തുടക്കത്തിലായിരുന്നു പാലക്കാട് സ്വദേശിയായ ഡോ. കെ തോമസ് ജോര്‍ജ് എന്ന വ്യക്തി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിന് തുടക്കം കുറിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളത്തിലും കേരളത്തിന് പുറത്തും നിരവധി വിദ്യാര്‍ത്ഥികള്‍ ബിസിനസ് പഠനത്തിനായി തിരഞ്ഞെടുക്കുന്ന പ്രൊഫഷണല്‍ കോളേജായി മാറാന്‍ ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിന് സാധിച്ചത് മറ്റു കോളേജുകളില്‍ നിന്നും വ്യത്യസ്തമായ പഠനരീതികളും വൈദഗ്ദ്യവും കൊണ്ട് തന്നെയാണ്.
ലീഡ് കോളേജ് വളരുന്നതോടൊപ്പം തന്നെ ഡോ. തോമസ് ജോര്‍ജ് എന്ന സ്ഥാപകനും ഡയറക്ടറും കുട്ടികളുടെ ഹൃദയത്തിലും പ്രിയപ്പെട്ട ‘തൊമ്മന്’ ആയി ഇടം പിടിക്കുകയായിരുന്നു. എഞ്ചിനീയറിങ് പഠിക്കുന്ന സമയത്തായിരുന്നു തോമസ് ജോര്‍ജ് ആദ്യമായി സംരംഭത്തിലേക്ക് കടക്കുന്നത്. പ്രോംറ്റ് കമ്പ്യൂട്ടേഴ്സ് എന്ന പേരില്‍ റെയില്‍വേ ടച്ച് സ്ക്രീന്‍സ് ലഭ്യമാക്കുന്ന, ഇന്ത്യന്‍ റെയില്‍വേയിലെ ഏറ്റവും വലിയ ടച്ച് സ്ക്രീന്‍ നെറ്റ്വര്ക്കായിരുന്നു ഇദ്ദേഹം ആദ്യമായി ആരംഭിക്കുന്നത്.
ട്രെയിനിങ്ങില്‍ അതിയായ താത്പര്യം ഉണ്ടായിരുന്ന തോമസ് ജോര്‍ജ് പിന്നീട് ടേണിങ് പോയിന്റ് എന്ന പേരില്‍ പരിശീലന പരിപാടി ആരംഭിക്കുകയും ചെയ്തു. അവിടെ നിന്നായിരുന്നു പുതിയ ആശയങ്ങളിലേക്ക് ഇദ്ദേഹം എത്തുന്നത്. ആദ്യം എഞ്ചിനീയറിങ്ങ് കോളേജുകളിലായിരുന്നു തോമസ് ക്ലാസുകള്‍ നല്‍കിയതെങ്കിലും പിന്നീട് എംബിഎ കോളേജുകളിലേക്കും ക്ലാസുകള്‍ നല്കാന് തുടങ്ങി. എന്നാല്‍ എം.ബി.എ എന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കേണ്ടത് ഇങ്ങനെയല്ലെന്നും കൃത്യമായ മാറ്റം വരണമെന്നും തോമസ് മനസിലാക്കി. അങ്ങനെയാണ് ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് എന്ന ആശയത്തിലേക്ക് ഈ സംരംഭകന് എത്തുന്നത്.
കുട്ടികളുടെ മനസ്സ് അറിഞ്ഞു കൊണ്ട് അവരെ പഠിപ്പിക്കുക എന്നതാണ് തൊമ്മന് എന്ന ഡോ തോമസ് ജോര്‍ജിന്റെയും ലീഡ് കോളേജിന്റെയും പഠനരീതി. കുട്ടികള്‍ പഠിക്കേണ്ടത് പുസ്തകങ്ങളിലെ സിലബസില്‍ നിന്ന് മാത്രമല്ലെന്നും ജീവിതത്തെ ഉത്തരവാദിത്വത്തോട് കൈകാര്യം ചെയ്യാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രയാസങ്ങളെ അതിജീവിക്കാനും കൂടി അവര്‍ പഠിച്ചാല്‍ മാത്രമേ വിജയം കൈവരിക്കുന്നവരാകാന് കഴിയൂ എന്നുള്ള ആശയവുമാണ് ലീഡ് കോളേജിനെ ഇത്രത്തോളം ജനപ്രിയമാക്കി മാറ്റിയത്. മാറ്റങ്ങളുമായി വന്ന ലീഡ് കോളേജില്‍ ആദ്യ ബാച്ച് ആരംഭിക്കുമ്പോള്‍ വെറും 90 പേര് മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ 360ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ഈ കോളേജില്‍ പഠിക്കുന്നത്.
സംരംഭത്തില്‍ മാത്രമല്ല, ജീവിതത്തിലും വിജയിക്കും ഈ വിദ്യാര്‍ത്ഥികള്‍
ഇന്‍ഡസ്ട്രിയ്ക്ക് ആവശ്യമായതെന്താണോ കൃത്യമായി ആ മാനേജ്മെന്റ് പരിജ്ഞാനമാണ് ലീഡ് കോളേജ് ഇവിടെ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നത്. വെറും പുസ്തകത്തിലെ അറിവുകളെക്കാള്‍ ഉപരി ഒരു സംരംഭകന് ആവശ്യം അനുഭവ സമ്പത്താണ്. ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് ആ അനുഭവ സമ്പത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. അതിനാല്‍ തന്നെ ഇവിടെ നിന്നും കോഴ്സ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിയും സംരംഭ മേഖലയിലും മാനേജ്മെന്റ് മേഖലയിലും വിദഗ്ധരായി മാറുകയും അവരുടേതായ ലക്ഷ്യങ്ങള്‍ ആത്മവിശ്വാസത്തോടെ കൈവരിക്കുകയും ചെയ്യുന്നു. വളരെ പെട്ടെന്ന് ഓട്ടോണമസ് കോളേജ് അംഗീകാരം ലഭിക്കാന്‍ ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിന് സാധിച്ചത് ഈ സ്ഥാപനത്തിന്റെ വിദഗ്ധ സേവനവും മികവും ചൂണ്ടിക്കാട്ടുന്നു.
343 കമ്പനികളാണ് ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളിലേക്ക് കഴിഞ്ഞ അക്കാഡമിക് വര്‍ഷാവസാനം പ്ലെയ്സ്മെന്റ് സഹായവുമായി എത്തിയത്. കാരണം മൂന്ന് മാസത്തിലധികം നീണ്ടു നില്ക്കുന്ന ഇന്റേണ്‍ഷിപ്പ് സേവനം കൂടി കുട്ടികള്‍ക്ക് ലഭിക്കുന്നതോടെ പ്രാക്ടിക്കല്‍ ആയി പ്രവര്‍ത്തിക്കാനുള്ള വൈദഗ്ധ്യവും അവര്‍ കൈവരിക്കുന്നു. Dynamic Curriculum, Life Skill Training, Industry Interaction, Flexible Timing, Practical Business Exposure തുടങ്ങി കുട്ടികളുടെ നൈപുണ്യ വികസനത്തിനായുള്ള എല്ലാവിധത്തിലുള്ള സഹായവും ഇവര്‍ നല്കുന്നു. കൂടാതെ, സ്വന്തം വീട് പോലെ തന്നെ പൂര്‍ണ സുരക്ഷിതത്വത്തോടെയുള്ള താമസസൗകര്യം കുട്ടികള്‍ക്ക് ഇവിടെ ലഭിക്കുന്നു.
സംരംഭകര്‍ക്ക് വേണ്ടി നടത്തുന്ന നാല് മാസത്തെ എലവേറ്റ് പരിശീലനം വഴി നിരവധി പേരാണ് ലീഡ് കോളേജിന്റെ സഹായത്തോടെ തങ്ങളുടെ ബിസിനസിനെ വിജയത്തിലേക്ക് നയിച്ചിട്ടുളളത്. ഈ വര്‍ഷം എം സി എ കോഴ്സും ലീഡ് കോളേജില്‍ പുതുതായി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ അഞ്ച് എം ബി എ കോളേജുകള്‍ ലീഡ് കോളേജ് ഓഫ് മാനേജ്മന്റ് ഏറ്റെടുത്തു നടത്തി വരുന്നുണ്ട്. ലീഡ് കോളേജിനെ ഒരു യൂണിവേഴ്സിറ്റി എന്ന നിലയിലേക്ക് ഉയര്‍ത്തണം എന്നതാണ് കുട്ടികളുടെ പ്രിയപ്പെട്ട തൊമ്മന് എന്ന ഡോ കെ തോമസ് ജോര്‍ജിന്റെ ആഗ്രഹം. അതിനായുള്ള ഒരുക്കത്തിലാണ് ഈ സംരംഭകനും ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് എന്ന സ്ഥാപനവും.