വേനല്‍ചൂടിനെ പേടിക്കേണ്ടതില്ല; വീടകം ഇനി ‘കൂളാ’ക്കി വയ്ക്കാം
വേനല്‍ചൂടിനെ പോലും വെല്ലുന്ന പുത്തന്‍ സാങ്കേതികവിദ്യകള്‍ എത്തിക്കഴിഞ്ഞു; വീടകങ്ങള്‍ ഇനി ‘കൂളാ’ക്കി വയ്ക്കാം
കേരളത്തില്‍ പുതിയതായി പരിചയപ്പെട്ട ജിപ്സം, കുറഞ്ഞ ചെലവില്‍ നല്ല ഗുണമേന്മയുള്ളതും വീട്ടിനകത്തെ താപനില കുറയ്ക്കാന്‍ സഹായകവുമാണ്. 2010ല്‍ ജര്‍മന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത എച്ച്ഡിഎംആര്‍ (High Density Moisture Resistant) പോളിമറൈസ്ഡ് ജിപ്സം, നിര്‍മാണ മേഖലയിലെ ഗുണനിലവാരത്തില്‍ വന്‍ മാറ്റം വരുത്തി. ഈ ആധുനിക ജിപ്സം ഈര്‍പ്പം, പൊട്ടല്‍, തകര്‍ച്ച എന്നിവയ്ക്കെതിരെ ഉയര്‍ന്ന പ്രതിരോധശേഷിയുള്ളതായും കേരളത്തിന്റെ വ്യത്യസ്ത കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നും അറിയപ്പെടുന്നു.
സിമന്റ്/ മണല്‍ മിശ്രിതത്തെക്കാള്‍ ചെറിയ കണികകളാണ് പോളിമറൈസ്ഡ് ജിപ്സത്തിലേത് എന്നതിനാല്‍ പെയിന്റിങ്ങിനുശേഷം കണ്ണാടി പോലെയുള്ള ഫിനിഷിംഗ് ലഭിക്കും. പക്ഷേ, ഈ മെറ്റീരിയലിന്റെ സാധ്യത നാം ഇപ്പോഴും പൂര്‍ണമായും പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സിജിത് ശ്രീധര്‍ എന്ന സംരംഭകനാല് സ്ഥാപിതമായ സാര്‍വിന്‍ പ്ലാസ്റ്റ്, ഇന്ത്യയിലെ മുന്‍നിര നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന കമ്പനികളിലൊന്നാണ്. എച്ച്ഡിഎംആര്‍ ജിപ്സം പ്ലാസ്റ്റര്‍, പോളിമര്‍ ലാമിനേറ്റ് പെയിന്റ്, വാട്ടര്‍ പ്രൂഫിങ് മെറ്റീരിയലുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ രാജ്യത്തുടനീളം, കൂടാതെ അന്താരാഷ്ട്ര വിപണിയിലും മികച്ച സ്വീകാര്യത നേടി.
സാര്‍വിന്‍ പ്ലാസ്റ്റിന്റെ എച്ച്ഡിഎംആര്‍ പോളിമറൈസ്ഡ് ജിപ്സം, ഉഷ്ണനിലയും ഇലാസ്തികതയും നിലനിര്‍ത്തുന്നതിലും, നിര്‍മാണ ചെലവ് 40% വരെ കുറയ്ക്കുന്നതിലും മറ്റുള്ളവയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. ഈര്‍പ്പം തടഞ്ഞു ചുമരുകളുടെ പെയിന്റിംഗിന്റെ ദീര്‍ഘായുസ്സു കൂട്ടാന്‍ സാര്‍വിന്‍ പ്ലാസ്റ്റ്, പ്ലാസ്ട്രോഗാര്‍ഡ് എന്ന മിശ്രിതവും പ്രദാനം ചെയ്യുന്നു.
2030 ഓടെ സാര്‍വിന്‍ പ്ലാസ്റ്റിന്റെ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതോടെ, കേരളത്തിലുടനീളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കമ്പനിക്ക് സാധിക്കും. എമിയ എന്‍ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡി നിതിന്‍ എച്ച് വിയുടെ മേല്‍നോട്ടത്തില്‍ തമിഴ്നാട്ടിലെ പെരുംതുറയില്‍ ഇതിന്റെ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭഘട്ടം പൂര്‍ത്തിയാക്കിവരുന്നു.
ചെറിയ തുടക്കത്തില്‍ നിന്ന് ഒരു വലിയ സംരംഭത്തിലേക്ക് എത്തിച്ച സിജിത് ശ്രീധറിന്റെ യാത്ര, നിര്‍മാണരംഗത്തെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള അവരുടേതായ കാഴ്ചപ്പാടും ഉറച്ച തീരുമാനവും പ്രകടിപ്പിക്കുന്നു.