മാര്യേജ് ബ്യൂറോയില്‍ തുടങ്ങി സിനിമാ ജീവിതം വരെ നീളുന്ന വിജയകഥ; എ കെ ഉണ്ണികൃഷ്ണന്‍ ആള് ചില്ലറക്കാരനല്ല
ദീപ ശ്രീശാന്ത്
ഒരേസമയം ഒന്നിലധികം മേഖലകളില്‍ വിജയം പാറിക്കുക എന്നത് അസാധാരണമായി തോന്നാമെങ്കിലും കഠിനപ്രയത്‌നവും ആത്മാര്‍പ്പണവും ഉണ്ടെങ്കില്‍ ലക്ഷ്യം നേടാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി എ കെ ഉണ്ണികൃഷ്ണന്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘കൃഷ്ണാ മാര്യേജ് ബ്യൂറോ’ എന്ന സംരംഭവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഉണ്ണികൃഷ്ണന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം പോലും ചിന്തിച്ചില്ല വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ എല്ലാവരും അസൂയയോടെ നോക്കിക്കാണുന്ന ഒരു സംരംഭകന്റെ മേല്‍ക്കുപ്പായം അണിയുമെന്ന്.
പല കല്യാണ ബ്രോക്കര്‍മാരും മാര്യേജ് ബ്യൂറോകളും ആവശ്യക്കാരില്‍ നിന്ന് മുന്‍കൂര്‍ പണം കൈപ്പറ്റുകയും എന്നാല്‍ അവര്‍ക്ക് ആവശ്യമായ സര്‍വീസ് നല്‍കാതെ വരികയും ചെയ്തത് ഉണ്ണികൃഷ്ണന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇതിനൊരു തടയിടുക എന്ന ലക്ഷ്യവുമായി അദ്ദേഹം സമൂഹത്തിലേക്ക് ഇറങ്ങിയത്.
നല്‍കുന്ന തുകയ്ക്ക് അനുയോജ്യമായ രീതിയിലുള്ള സേവനങ്ങള്‍ ആളുകള്‍ക്ക് എത്തിക്കുക എന്നത് ഒരു സേവനത്തെക്കാള്‍ ഉപരി ജീവകാരുണ്യപരമായ കാര്യമാണെന്ന് മനസ്സിലാക്കിയ ഉണ്ണികൃഷ്ണന്‍, നാനാ മതത്തില്‍പ്പെട്ട ആളുകള്‍ക്ക് വേണ്ടിയുള്ള വിവാഹ ആലോചനകള്‍ പൂര്‍ണ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കാന്‍ തുടങ്ങി. അതിനെല്ലാം പുറമെ മറ്റു മാര്യേജ് ബ്യൂറോയില്‍ നിന്ന് കൃഷ്ണാ മാര്യേജ് ബ്യൂറോയെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത് ഇവര്‍ നല്‍കുന്ന ഗ്യാരണ്ടി പിരീഡില്‍ തന്നെ ആവശ്യക്കാര്‍ക്ക് വിവാഹം നടത്തി കൊടുക്കുന്നു എന്നത് തന്നെയാണ്. ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഈ കുറഞ്ഞ കാലയളവിലെ സേവനത്തില്‍ നിന്ന് ഇദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനും സാധിക്കും.
മാര്യേജ് ബ്യൂറോയ്ക്ക് പിന്നാലെ റിയല്‍ എസ്‌റ്റേറ്റ്, ഗിഫ്റ്റ് ഹൗസ്, ഇവന്റ് മാനേജ്‌മെന്റ്, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, മണ്ഡപം ഡെക്കറേഷന്‍, രുചികരമായ വിവാഹ സദ്യ, ലൈവ് പ്രിന്റ് ഹെലിക്യാം, വാഹനങ്ങള്‍, ബലൂണ്‍ ആര്‍ച്ച് തുടങ്ങി എല്ലാ സൗകര്യങ്ങളും അടങ്ങുന്ന വിവാഹ പാക്കേജുകള്‍ എന്നിവയും ചെയ്തു കൊടുക്കുന്ന ഉണ്ണികൃഷ്ണന്‍ സാഹിത്യമേഖലയിലും തനതായ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
ഏറ്റവും അടുത്ത് പുറത്തിറങ്ങിയ കാപ്പ എന്ന സിനിമ ഉള്‍പ്പെടെ ഏതാണ്ട് മൂന്നോളം ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം പതിനഞ്ച് വര്‍ഷമായി അഭിനയരംഗത്ത് സജീവമായി ഇടപെടുന്നു. നാല്‍പ്പത്തിയൊന്‍പതോളം സീരിയലുകളില്‍ അഭിനയിക്കാന്‍ സാധിച്ച എ കെ ഉണ്ണികൃഷ്ണന്‍ മുപ്പതോളം ഗാനങ്ങള്‍ സംഗീത സംവിധാനം ചെയ്യുകയും ഇരുപത്തിയഞ്ചോളം ഗാനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കൈവിരല്‍ കൊണ്ട് തൂലിക ചലിപ്പിക്കാനും ഇതുവരെ സാധിച്ചിട്ടുണ്ട്. ഏറ്റവും നല്ല കവിതയ്ക്കുള്ള പുരസ്‌കാരവും ഉണ്ണികൃഷ്ണന് ലഭിച്ചിട്ടുണ്ട്.
2023ല്‍ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം, ജവഹര്‍ പുരസ്‌കാരം, 2022ല്‍ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം, 2021ല്‍ രത്‌നാപുരസ്‌കാരം എന്നിവ ഉള്‍പ്പെടെ നൂറോളം അംഗീകാരങ്ങള്‍ നേടാന്‍ കഴിഞ്ഞ ഉണ്ണികൃഷ്ണന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048586828, 9072586828