Success Story

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സ്വന്തം ശൈലിയുമായി സതീശന്‍ കോണ്‍ട്രാക്ടര്‍

ശരാശരി ഒരു മനുഷ്യന്റെ ജീവിത സ്വപ്‌നങ്ങളില്‍ ഒന്നാണ് സ്വന്തമായൊരു വീട്. വീടെന്ന സ്വപ്‌നം തങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്നതും ആഗ്രഹത്തിന് അനുസരിച്ചുള്ളതുമാകുമ്പോള്‍ ഏതൊരു വ്യക്തിക്കും അത് സന്തോഷദായകം തന്നെയാണ്. അത്തരത്തില്‍ നിരവധി കസ്റ്റമേഴ്‌സിന്റെ മുഖത്ത് പുഞ്ചിരിയുടെ മൊട്ടുകള്‍ വിടര്‍ത്തിയ വ്യക്തിയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ സതീശന്‍ കോണ്‍ട്രാക്ടര്‍.

വര്‍ഷങ്ങളായി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള സതീശന്‍ ഇതിനോടകം തന്നെ നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. തന്റെ ഓരോ വര്‍ക്കിലും തന്റേതായൊരു ശൈലി നിലനിര്‍ത്തി പോകാന്‍ ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അദ്ദേഹത്തോടൊപ്പം നല്ലൊരു ടീമിന്റെ സപ്പോര്‍ട്ട് കൂടി ചേര്‍ന്നപ്പോള്‍ നിര്‍മാണ മേഖലയ്ക്ക് ഉറച്ച ഒരു വാഗ്ദാനം കൂടിയാണ് സതീശന്റെ വര്‍ക്കുകള്‍.

കസ്റ്റമറിന്റെ ആവശ്യകതയും ബഡ്ജറ്റും രണ്ടും മനസ്സിലാക്കി ഏറ്റവും മികച്ച ‘ക്വാളിറ്റി’യില്‍ സമയബന്ധിതമായി വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി നല്‍കാന്‍ സതീശന്‍ ശ്രദ്ധിക്കാറുണ്ട്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട പ്ലാന്‍ തുടങ്ങിയ പേപ്പര്‍ വര്‍ക്കുകള്‍ മുതല്‍ ത്രീഡി വിഷ്വലൈസേഷന്‍, ക്വാളിറ്റി മെറ്റീരിയലുകളുടെ സെലക്ഷന്‍, ഇലക്ട്രിക് – പ്ലംബിംഗ് വര്‍ക്കുകള്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. കൃത്യമായ മെഷര്‍മെന്റുകളോട് കൂടി തയ്യാറാക്കുന്ന പ്ലാനുകള്‍ വാസ്തുവില്‍ അധിഷ്ഠിതവും ലേറ്റസ്റ്റ് മോഡലുകള്‍ പരിഗണിച്ച് കൊണ്ടുള്ളതുമാകുന്നു എന്നതും ശ്രദ്ധേയമാണ്.

ഏതൊരു വീടിന്റെയും ഏറ്റവും ആകര്‍ഷണീയമായ ഭാഗങ്ങളായ കിച്ചന്‍, ലിവിങ് റൂം എന്നിവ ഏറ്റവും ആധുനികമായ രീതിയില്‍ തന്നെയാണ് ഇവര്‍ ഡിസൈന്‍ ചെയ്യുന്നത്. ഓരോ ഘട്ടത്തിലും ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ അറിഞ്ഞാണ് ഓരോ ചുവടും വയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ വീടും നിര്‍മിക്കപ്പെടുന്നത് പൂര്‍ണമായും ‘കസ്റ്റമൈസ്ഡ്’ രീതിയില്‍ തന്നെയാണെന്ന് നമുക്ക് വിശ്വസിക്കാം. കൂടാതെ ‘ആഫ്റ്റര്‍’ സര്‍വീസിംഗ് വളരെ കൃത്യമായി തന്നെ ഇദ്ദേഹം നിര്‍വഹിച്ചു കൊടുക്കുന്നു എന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

സ്വന്തമായി വര്‍ക്കുകള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ മറ്റു എന്‍ജിനീയര്‍മാരുടെ വര്‍ക്കുകളും സബ് കോണ്‍ട്രാക്ട് വര്‍ക്കുകളും സതീശന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി റസിഡന്‍ഷ്യല്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുവാനും റിനവേഷന്‍ വര്‍ക്കുകള്‍ ചെയ്യുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കൃത്യമായ ആശയവുമായി, ഏതൊരു ഉപഭോക്താവിനും ‘കണ്‍സ്ട്രക്ഷന്‍’ എന്ന കടമ്പ പൂര്‍ണവിശ്വാസത്തോടെ സതീശനെയും ടീമിനെയും ഏല്‍പ്പിക്കാം. നിലവില്‍ ഫ്രീലാന്‍സ് ആയിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഒരു സ്ഥാപനം എന്ന നിലയിലേക്ക് തന്റെ സേവനങ്ങള്‍ പുനക്രമീകരിക്കുവാനുള്ള മുന്നൊരുക്കത്തിലാണ് സതീശന്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button