EntreprenuershipSuccess Story

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കി, ട്രാക്ക് റെക്കോര്‍ഡുമായി ആഡ്‌ബെറി

45 ദിന ട്രെയിനിംഗ് നല്‍കാന്‍ ഇനി തൃശൂരും !

സഹ്യന്‍ ആര്‍

സംരംഭവും ഉപഭോക്താക്കളും തമ്മില്‍ ഒരു ‘വിരല്‍ത്തുമ്പോളം ഇഴയടുപ്പം’ തീര്‍ക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് യുഗത്തില്‍ ഏറ്റവും പുതിയ തൊഴില്‍ സാധ്യതയുള്ള മേഖലയായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാറിയിരിക്കുകയാണ്. അത് മുന്നില്‍ കണ്ടുകൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകള്‍ നല്‍കുന്ന അസംഖ്യം സ്ഥാപനങ്ങള്‍ ഇന്നിവിടെയുണ്ട്. ഒരു മികച്ച ‘സ്‌കില്‍’ എന്ന നിലയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പൂര്‍ണമായും സ്വായത്തമാക്കാന്‍ കഴിയാതെ, വെറും തിയറികള്‍ മാത്രം പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപക്ഷേ പ്രായോഗികമായി ജോലി ചെയ്യുന്നതിന് വേണ്ടുന്ന വൈദഗ്ധ്യം ലഭിക്കാതെ വന്നേക്കാം. ഇവിടെയാണ് ‘ആഡ് ബെറി’യുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അക്കാദമി വ്യത്യസ്തമാകുന്നത്.

വെറും 45 ദിനങ്ങള്‍ കൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ എല്ലാ വശങ്ങളും പഠിച്ച്, ആത്മവിശ്വാസത്തോടെ ആ മേഖലയില്‍ ജോലി ചെയ്തു തുടങ്ങാന്‍ പാകത്തിന് ഇന്നിന്റെ ഏറ്റവും പ്രസക്തമായ ഒരു ‘സ്‌കില്ലുമായി’ നിങ്ങള്‍ക്ക് ആഡ് ബെറിയില്‍ നിന്നും പഠനം കഴിഞ്ഞ് ഇറങ്ങാം!

ഒരു പതിറ്റാണ്ടിലേറെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായി ‘ഡിജിറ്റല്‍ കപ്പിള്‍സ്’ എന്നറിയപ്പെടുന്ന ഹീരാ മരിയ പോള്‍ – പ്രശാന്ത് വര്‍ഗീസ് ദമ്പതികള്‍ സ്ഥാപിച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ‘ആഡ്ബറി’യോടനുബന്ധിച്ചാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ സമഗ്രമായ പ്രായോഗിക പരിശീലനത്തിന് അവസരമൊരുക്കുന്ന അക്കാദമി പ്രവര്‍ത്തിക്കുന്നത്.

ഒരു കോഴ്‌സ് പൂര്‍ത്തിയാക്കി കേവലം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലല്ല ആഡ് ബെറി ഊന്നല്‍ നല്‍കുന്നത്. മറിച്ച് അതിന്റെ പ്രായോഗിക പരിജ്ഞാനത്തിന് പ്രാധാന്യം നല്കുന്നു. അതിന് ചില കാരണങ്ങളുണ്ട്. പല ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഡിപ്ലോമ കോഴ്‌സുകളും പഠിച്ചിറങ്ങുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജോലിയില്‍ പ്രവേശിക്കുമ്പോഴാകും പ്രായോഗികതലത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒരു വെല്ലുവിളിയാകുന്നത്. അതിനു പ്രധാന കാരണം തിയറി ക്ലാസുകളില്‍ മാത്രം ഒതുങ്ങുന്ന കോഴ്‌സുകളാണ്.

ആഡ്‌ബെറിയെ സംബന്ധിച്ചിടത്തോളം ഒരു സ്‌കില്‍ ആര്‍ജിച്ചെടുക്കുകയെന്നാല്‍ അതിനെ ഒരു ടൂളായി ഉപയോഗിച്ചുകൊണ്ട് തൊഴില്‍ ചെയ്യാന്‍ പ്രാപ്തമാവുക എന്നതാണ്. ഡിഗ്രി കഴിഞ്ഞ് കോഴ്‌സില്‍ ജോയിന്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിയറി ക്ലാസുകള്‍ക്കു പകരം പ്രാക്ടിക്കല്‍ വര്‍ക്ക്‌ഷോപ്പുകളിലൂടെ തീവ്രമായ പരിശീലനം നല്‍കി, വെറും 45 ദിവസം കൊണ്ട് ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ പ്രാപ്തമാക്കും വിധമാണ് ഹീരയും പ്രശാന്തും ഇവിടെ കോഴ്‌സുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഈ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സിലൂടെ സോഷ്യല്‍ മീഡിയ അഡ്വെര്‍ടൈസിങ്, ബ്രാന്‍ഡിംഗ്, സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍ (SEO) തുടങ്ങി ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ A-Z കാര്യങ്ങളിലും സ്മാര്‍ട്ടാകാം. കോഴ്‌സ് കഴിഞ്ഞാലും ജീവിതത്തിലുടനീളം ഏതൊരു സംശയത്തിനും ഉത്തരം നല്കുന്ന പ്രിയപ്പെട്ട ‘മെന്ററാ’യി ആഡ് ബെറി എന്നും കൂടെയുണ്ടാകും.

മതിയായ പ്രാക്റ്റിക്കല്‍ നോളേജ് ഇല്ലാതെ, സര്‍ട്ടിഫിക്കറ്റില്‍ മാത്രം ഒതുങ്ങുന്ന ഷോര്‍ട്ട് ടൈം കോഴ്‌സുകളുടെ ഈ കാലത്ത് ഒരു കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ഒരു പ്രൊഫഷണലിനെ വാര്‍ത്തെടുക്കുന്ന AD BERRY ഇന്ന് മുന്‍നിര ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അക്കാദമികളുടെ നിരയിലേക്ക് എത്തിക്കഴിഞ്ഞു. നാളിതുവരെ 600ലേറെ ബിസിനസുകാര്‍ക്ക് പരിശീലനം നല്‍കി, ഒന്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ക്ലെയ്ന്റുകളുമായി ആഡ് ബെറി ഒരേസമയം മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയും ലോകോത്തര നിലവാരമുള്ള അക്കാദമിയുമായി മാറിയിരിക്കുകയാണ്.

Contact No: +91 97477 97557

https://adberry.in/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button