വസ്ത്ര സങ്കല്‍പ്പങ്ങള്‍ ‘ധന്യ’മാക്കുന്നൊരിടം; ഡിസൈനിങ്ങിലെ ഡിഫറന്‍സുകള്‍ കൂട്ടിയോജിപ്പിച്ച് ഡി ഡിസൈന്‍സ്
”വളരെയധികം സന്തോഷത്തോടെയും ആഗ്രഹത്തോടെയും ചെയ്യാന്‍ കഴിയുന്ന ഒരു കാര്യത്തെ തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തു അത്യധികം ഇഷ്ടത്തോടെ അതിനുവേണ്ടി പരിശ്രമിച്ച് ലക്ഷ്യത്തിലെത്തിക്കുക… !” എത്രയധികം അഭിമാനവും സന്തോഷവും നിറഞ്ഞ കാര്യമാണല്ലേ. തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍, ‘ഇങ്ങനെ’ മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ ധന്യ.
ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുകയും അങ്ങേയറ്റം സൂക്ഷ്മമായും കഠിനമായും പരിശ്രമിക്കുവാനുമുള്ള ആഗ്രഹം മനസ്സില്‍ നിറഞ്ഞു നിന്നപ്പോഴും പുറത്തുപോയി ഒരു ജോലി ചെയ്യുക എന്നത് ധന്യയെ സംബന്ധിച്ചിടത്തോളം സ്വപ്‌നം മാത്രമായിരുന്നു. സാഹചര്യവും ചുറ്റുപാടുമൊന്നും തനിക്ക് അതിനുവേണ്ട അവസരമൊരുക്കാതിരുന്നപ്പോള്‍, വീട്ടില്‍ തന്നെ ഇരുന്നുകൊണ്ട് ‘എന്തുകൊണ്ട് ഒരു ബിസിനസ് ചെയ്ത് തന്നിലെ സംരംഭകയെ വളര്‍ത്തിയെടുത്തു കൂടാ’യെന്ന ചിന്തയില്‍ നിന്നാണ് ഡി ഡിസൈന്‍സ് രൂപം കൊണ്ടത്.
2018ല്‍ ഡിസൈനര്‍ കുര്‍ത്തികളുടെ വില്‍പനയുമായി ഓണ്‍ലൈന്‍ ബിസിനസ് രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ ഒരു മാതൃകയോ, മോട്ടിവേഷന്‍ നല്‍കാനോ ആരും ഇല്ലാതിരുന്നിട്ടും സ്വന്തമായി മനസ്സിലാക്കിയ കാര്യങ്ങളിലൂടെയാണ് മുന്നോട്ടുള്ള ഓരോ ചുവടും വച്ചത്. പിന്നീട് ഡി ഡിസൈന്‍സില്‍ കുര്‍ത്തിക്ക് മാത്രമായി ‘WD’ എന്ന ബ്രാന്‍ഡിന് രൂപം നല്‍കുകയും ചെയ്തു. ഓണ്‍ലൈനായാണ് ഡി ഡിസൈന്‍സിന്റെ ഓരോ വസ്ത്രങ്ങളും ആളുകളിലേക്ക് എത്തുന്നത്.
തന്റെ തന്നെ ഡിസൈനുകള്‍ ആണ് ധന്യ കസ്റ്റമേഴ്‌സിലേക്ക് എത്തിക്കുന്നത് എന്നിരുന്നാലും ‘കസ്റ്റമൈസ്ഡ്’ ആയിട്ടുള്ള വസ്ത്രങ്ങളും ചെയ്തു നല്‍കുന്നുണ്ട്, എങ്കിലും ആളുകള്‍ക്ക് പ്രിയം കൂടുതല്‍ ധന്യയുടെ ഡിസൈനിങ്ങിനോടാണ്. സ്വന്തം ബ്രാന്‍ഡിന്റെ മോഡല്‍ ധന്യ തന്നെയാണെന്നതും ഈ സംരംഭകയ്ക്ക് സംരംഭകത്വ മേഖലയില്‍ കൂടുതല്‍ ബലം നല്‍കുന്നു.
ബിസിനസ് രംഗത്ത് മുന്നോട്ട് പോകാന്‍ ധന്യക്ക് സഹായകമാകുന്നത് കുടുംബത്തിന്റെ അനുകുല നിലപാടാണ്. കേരളത്തിനകത്തും പുറത്തും ഒരുപോലെ കസ്റ്റമേഴ്‌സുള്ള ധന്യയുടെ ഡി ഡിസൈന്‍സില്‍ മൊഡാള്‍ സില്‍ക്കിലുള്ള ദുപ്പട്ട, സാരി എന്നിവയുടെ വിശാലമായ ശേഖരവും ഉണ്ട്. സോഷ്യല്‍ മീഡിയ വഴിയാണ് വില്‍പന എന്നുള്ളത്ത് കൊണ്ടുതന്നെ തന്റെ ഡിസൈന്‍സ് ആവശ്യപ്പെടുന്നവര്‍ക്ക് ലോകത്ത് എവിടെയും കൊറിയര്‍ എത്തിച്ചു നല്‍കുവാനുള്ള സൗകര്യവും ധന്യ ഡി ഡിസൈന്‍സില്‍ ചെയ്തിട്ടുണ്ട്.
ബഡ്ജറ്റ് ഫ്രണ്ട്‌ലി മുതല്‍ പ്രീമിയം റേഞ്ചിലുള്ള കുര്‍ത്തികള്‍ വരെ മികച്ച ക്വാളിറ്റിയിലും ‘യുണീക്ക്’ ഡിസൈന്‍സിലുമാണ് വിപണിയില്‍ എത്തുന്നതെന്നതും ഡി ഡിസൈന്‍സിന് ആളുകള്‍ക്കിടയില്‍ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947645308
https://www.instagram.com/dhanya__wd/?igsh=MWp6M291eXRjbjhyZA%3D%3D&utm_source=qr