അഴകിന്റെ നിറഭേദങ്ങളൊരുക്കി അഭിമാനത്തോടെ ഡിസൈന്‍ സൊല്യൂഷന്‍സ്
ചെറിയ വിജയങ്ങള്‍ എപ്പോഴും മികച്ച സ്വപ്നങ്ങളിലേക്ക് കുതിച്ചുയരാന്‍ പ്രോത്സാഹനമാണ്. അങ്ങനെ ഉയര്‍ന്നുവന്ന സ്ഥാപനമാണ് ഡിസൈന്‍ സൊല്യൂഷന്‍സ്. നവീനമായ ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് മികവിന്റെ പുതിയ അദ്ധ്യായങ്ങള്‍ രചിക്കുകയാണ് ഡിസൈന്‍ സൊല്യൂഷന്‍സ്. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ സ്വദേശിയായ കെ.വി.ജനേഷിന്റെ കഠിന പ്രയത്നത്താല്‍ സ്ഥാപിതമായ ഡിസൈന്‍ സൊല്യൂഷന്‍സ് ഇതിനോടകം നിരവധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, ബാങ്ക്, വീട്, ഹോസ്പിറ്റല്‍ എന്നിവയുടെ ആകര്‍ഷകമായ നിര്‍മിതിയ്ക്ക് നേതൃത്വം നല്കി.
ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത്, കാര്യക്ഷമമായ ബിസിനസ്സുകള്‍ക്കായി ബിസിനസ് പ്ലാന്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ഡിസൈനിങ് രംഗത്ത് പിടിച്ചുനില്ക്കാന് വ്യത്യസ്തമായ കാഴ്ചപ്പാടുകളും വിപണന തന്ത്രങ്ങളും പയറ്റി വെല്ലുവിളികള്‍ ‘ചലഞ്ചാ’യി ഏറ്റെടുക്കാന്‍ ജനേഷിന് സാധിച്ചത് ഇന്റീരിയര്‍ ഡിസൈന്‍ രംഗത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. എന്തുകൊണ്ട് പുതുതായി ഒരു സംരംഭം തുടങ്ങിക്കൂടെ എന്ന ആഗ്രഹത്തിന്റെ ഭാഗമായി സിംഗപ്പൂരിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ജോലി ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെയാണ് ഡിസൈന്‍ സൊല്യൂഷന്‍സ് ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നത്.
കാര്യക്ഷമതയും കൃത്യനിഷ്ഠതയും ഉപഭോക്താവിന്റെ പൂര്‍ണ സംതൃപ്തിയും ഡിസൈന്‍ സൊല്യൂഷന്‍സ് ഉറപ്പു നല്കുന്നു. നമ്മള് ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന നമ്മുടെ സ്വപ്നഭവനങ്ങള് സൗകര്യപ്രദവും മനോഹരവുമാക്കാന്‍ ഡിസൈന്‍ സൊല്യൂഷന്‍സ് ടീം ഒപ്പമുണ്ട്. ദുബായ്, ബാംഗ്ലൂര്‍ പോലുള്ള മെട്രോ സിറ്റികളില്‍ ഇന്റീരിയര്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പത്ത് നേടിയ തൊഴിലാളികളാണ് കമ്പനിയുടെ സമ്പത്ത്. അതിനൊപ്പം ഏറ്റവും പുതിയ സാങ്കേതികവിദ്യ കൂടി ചേരുമ്പോള്‍ സൊല്യൂഷന്‍സ് ടീം കൂടുതല്‍ പ്രവര്‍ത്തന സജ്ജമാവുകയാണ്.
കേരളത്തിലുടനീളവും ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലും സൊല്യൂഷന്‍സ് ടീം പ്രവര്‍ത്തിച്ചുവരികയാണ്. ഹെഡ് ഓഫീസ് എറണാകുളത്താണ്. ഇന്റീരിയര്‍ ഓണ്‍ ഫാക്ടറി കണ്ണൂര്‍ മട്ടന്നൂരിനടുത്ത് മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു.
15 വര്‍ഷം സിംഗപ്പൂരില്‍ ഡിസൈനിംഗ് ഫീല്‍ഡില്‍ ജോലി ചെയ്ത പരിചയസമ്പത്തോടെയാണ് ജനേഷ് സംരംഭം ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്റീരിയര്‍ സപ്പോര്‍ട്ട് സിസ്റ്റമായി കണ്ണൂരിലെ ഓഫീസ് ജനേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് മികച്ച സാധ്യതകള്‍ തിരിച്ചറിഞ്ഞ് എറണാകുളത്ത് കൂടി ഡിസൈനിങ് സൊല്യൂഷന്‍സ് ആരംഭിച്ചു.
ഇഷ്ടാനുസൃതം എളുപ്പത്തില്‍ ക്രമീകരിക്കാവുന്നതും എളുപ്പത്തില്‍ വേര്‍പെടുത്താനും ഒരാളുടെ സൗകര്യത്തിനനുസരിച്ച് കൂട്ടിച്ചേര്‍ക്കാനും കഴിയുന്ന മോഡുലാര്‍ ഫര്‍ണിച്ചറുകളാണ് കമ്പനി നല്‍കുന്നത്. അതുകൊണ്ട് കേരളത്തിനു പുറത്തും ഫര്‍ണിച്ചറുകള്‍ എത്തിക്കാന്‍ വളരെ വേഗത്തില്‍ സാധിക്കും. മോഡുലാര്‍ ഫര്‍ണിച്ചറുകളുടെ ഒരു പ്രധാന നേട്ടം അതിന്റെ ഏറ്റവും മികച്ച ഫിനിഷിംഗ് ഗുണനിലവാരമാണ്.
ഓരോ ഉത്പന്നത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ഉപഭോക്താവിന് കൃത്യമായ ധാരണ സൊല്യൂഷന്‍സ് ടീം നല്‍കുന്നുണ്ട്. ഡിസൈനര്‍മാര്‍ നിര്‍മിതികളുടെ ത്രീഡി ദൃശ്യങ്ങള്‍ ഉപഭോക്താവിന് നല്കുന്നു. വര്‍ക്കുകള്‍ ഓരോന്നും സ്ട്രക്ചര്‍ മുതല്‍ കളര്‍ കോമ്പിനേഷന്‍, ലൈറ്റിംഗ് എന്നു തുടങ്ങി ഫിനിഷിംഗ് വര്‍ക്ക് വരെ പൂര്‍ത്തിയാക്കാന്‍ ‘ബഡ്ജറ്റ് ഫ്രണ്ട്ലി’യായി ഉപഭോക്താവിനൊപ്പം ചേര്ന്നുനില്ക്കുന്നു.
ഇപ്പോള്‍ ബാംഗ്ലൂരില്‍ നാലോളം വില്ലാ പ്രോജക്ടുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവ ചെയ്തുവരുന്നു. എറണാകുളത്ത് ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, കണ്ണൂരില്‍ രണ്ട് റിസോര്‍ട്ട് വര്‍ക്കുകള്‍, കോട്ടയത്ത് എസ് എച്ച് മെഡിക്കല്‍ സെന്ററിന്റെ വര്‍ക്കുകള്‍ എന്നിവ ഡിസൈന്‍ സൊല്യൂഷന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്നു. പാര്‍ലമെന്റ് അംഗവും ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളുമായിരുന്ന പി ടി ഉഷയുടെ ഉള്‍പ്പടെ നിരവധി പ്രമുഖരുടെ വീടുകളുടെ ഇന്റീരിയര്‍ വര്‍ക്കുകളും ഡിസൈന്‍ സൊല്യൂഷന്‍സാണ് ചെയ്തത്.
നിങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും ഒത്തുചേര്‍ന്ന ഡിസൈന്‍ സൊല്യൂഷന്‍സ് എപ്പോഴും സജ്ജരാണ്. ഓരോ ‘ഇട’ത്തിന്റെ പ്രത്യേകത പ്രതിഫലിപ്പിക്കുന്ന ഡിസൈന്‍ കണ്ടെത്തി നല്‍കണമെന്നത് സൊല്യൂഷന്‍സ് ടീമിന് നിര്‍ബന്ധമാണ്. വേറിട്ട ചിന്താഗതിയും അതിനൊത്ത പ്രവര്‍ത്തനങ്ങളിലൂടെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജനേഷ് എന്ന സംരംഭകന് 100 ശതമാനം സാധിച്ചു എന്നത് പ്രശംസ അര്‍ഹിക്കുന്നതാണ്.
Contact Number : +91 83019 77162
Instagram : https://www.instagram.com/design_architect_solutions/?igsh=dXp0aHI5cXpxcXd1
Facebook : https://www.facebook.com/Mechanical.Architectural.Solutions?mibextid=LQQJ4d