BEEKEY MANAGEMENT CONSULTANTS ഒപ്പമുള്ളപ്പോള്‍ പേറോള്‍ മാനേജ്മെന്റ് ഇനിയൊരു തലവേദനയല്ല
സഹ്യന് ആര്.
ജീവനക്കാരുടെ വേതനം, തൊഴില്‍ സമയം, സാമ്പത്തിക ആനുകൂല്യങ്ങള്‍, തുടങ്ങിയ എല്ലാ ഘടകങ്ങളിലും ഒരു രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്തുടരാന് ഏതൊരു സംരംഭ ഉടമയും ബാധ്യസ്ഥനാണ്.അവിടെയാണ് ഒരു സംരംഭത്തെ സംബന്ധിച്ചിടത്തോളം ‘പേറോള്‍ മാനേജ്മെന്റ്’ എന്നത് ഒരു വലിയ ഉത്തരവാദിത്വമായി മാറുന്നത്.
തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം കണക്കാക്കല്‍, EPF, ESI എന്നിവ നിര്‍ണയിക്കല്‍ തുടങ്ങി ഒരു സ്ഥാപനത്തിലെ മുഴുവന്‍ മാനവവിഭവശേഷിയെയും കേന്ദ്രസംസ്ഥാന തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായി ക്രമീകരിക്കുക എന്നത് തികഞ്ഞ സാങ്കേതിക വൈദഗ്ധ്യം ആവശ്യമായി വരുന്ന പ്രവൃത്തിയാണ്. ആ സാഹചര്യത്തില്‍, കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി കേരളത്തിലെ നൂറ്റിയന്‍പത്തോളം സ്ഥാപനങ്ങള്‍ക്ക് പേറോള്‍ സേവനങ്ങള്‍ നല്‍കിവരുന്ന ‘ബീക്കേ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സ്’ നിങ്ങളുടെ സംരംഭത്തിനാവശ്യമായ എല്ലാവിധ പേറോള്‍ സേവനങ്ങള്‍ക്കുമായി പൂര്‍ണ വിശ്വാസത്തോടെ ആശ്രയിക്കാവുന്ന മികച്ച പേറോള്‍ കണ്‍സള്‍ട്ടന്റാണ്.
ബി.കോം ബിരുദധാരിയായ സിന്ധു ആണ് 2007ല്‍ കോട്ടയം ആസ്ഥാനമായി ബീക്കേ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സ് സ്ഥാപിച്ചത്.ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച് ആര് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്ന സിന്ധു ആ സ്ഥാപനത്തില്‍ നിന്നും രാജി വച്ചതിനുശേഷവും എച്ച് ആര് സംബന്ധിച്ച പല സാങ്കേതിക പ്രശ്നങ്ങളുമായി വീണ്ടും അവിടെനിന്നും സഹായം ആവശ്യപ്പെട്ടതോടെയാണ് പേറോള്‍ കണ്സള്ട്ടേഷന് ഒരു സംരംഭസാധ്യതയുണ്ടെന്ന് തിരിച്ചറിയുന്നത്. ഇന്നിപ്പോള്‍ കേരളത്തില്‍ നവാഗതസംരംഭകര് ഉള്‍പ്പടെ നിരവധി സംരംഭകര്‍ക്ക് ഓണ്‍ലൈനായി സമഗ്രമായ പേറോള്‍ സര്‍വീസ് ബീക്കേ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സ് നല്‍കുന്നുണ്ട്.
ജീവനക്കാരുടെ അടിസ്ഥാന വേതനം നിശ്ചയിക്കല്‍, ബോണസ്, EPF, ESI തുടങ്ങിയവ നിര്‍ണയിക്കല്‍, അനുവദനീയമായ ലീവ് എത്രയെന്ന് നിശ്ചയിക്കല്‍, സ്ത്രീ ജീവനക്കാരുടെ തൊഴില്‍ സമയം വ്യവസ്ഥ ചെയ്യുക, ലോസ് ഓഫ് പേ കാല്ക്കുലേഷന്, തൊഴിലാളി ക്ഷേമനിധി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കാല്ക്കുലേഷന്,വേതന സുരക്ഷാ പദ്ധതി പ്രകാരമുള്ള വേതന വിതരണം, പ്രൊഫഷണല്‍ ടാക്സ് കാല്ക്കുലേഷന് തുടങ്ങി തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ കാര്യങ്ങള്‍ക്കും ബീക്കേ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സ് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്കുന്നു.
കൂടാതെ ബേസിക് സാലറി, ഫിക്സഡ് ഡി എ, വേരിയബിള്‍ ഡി എ, എച്ച് ആര് എ തുടങ്ങിയ സാങ്കേതികമായ ഘടകങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ട് ജീവനക്കാരുടെ കയ്യില്‍ ലഭിക്കേണ്ട ശമ്പളം (Net Pay) എത്രയാണെന്ന് കൃത്യമായി നിശ്ചയിക്കുന്നു. അതുപോലെ തന്നെ ഫഌക്സിബിള്‍ ആനുകൂല്യങ്ങള്‍, ലീവ് എന്‍ക്യാഷ്മെന്റ് പോളിസി തുടങ്ങിയ കാര്യങ്ങളില്‍ സ്ഥാപനത്തിന് അനുയോജ്യമായത് ഏതെന്ന് നിര്‍ദ്ദേശിക്കുന്നു. ഇതോടൊപ്പം പേറോള്‍ സംബന്ധമായ കാര്യങ്ങളില്‍ കോര്‍പ്പറേറ്റ്സ് & സ്റ്റുഡന്റ്സ് ട്രയിനിങ്ങും ബീക്കേ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സ് നല്‍കിവരുന്നുണ്ട്.
മേല്‍പ്പറഞ്ഞ, പേറോളുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും കാര്യക്ഷമമായിരുന്നാല്‍ മാത്രമേ ജീവനക്കാര്‍ക്ക് കാലതാമസം കൂടാതെ കൃത്യമായി വേതനം നല്കാന് കഴിയുകയുള്ളൂ. എങ്കില്‍ മാത്രമേ പൂര്‍ണ മനസ്സോടെ ജീവനക്കാര്‍ അവരുടെ മാനവവിഭവ ശേഷി സ്ഥാപനത്തിന്റെ വിജയത്തിനായി സമര്‍പ്പിക്കുകയുള്ളൂ.അതുകൊണ്ടുതന്നെയാണ് ബീക്കേ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്.
രാജ്യത്തിന്റെ തൊഴില്‍ നിയമത്തിനനുസരിച്ച്, പേറോള്‍ മാനേജ്മെന്റിന്റെ തലവേദനയില്ലാതെ, നമ്മുടെ സ്ഥാപനം സുഗമമായി ‘റണ്‍’ ചെയ്യാം.. ബീക്കേ മാനേജ്മെന്റ് കണ്സള്ട്ടന്സിക്കൊപ്പം.