EntreprenuershipSuccess Story

132 രൂപയില്‍ നിന്ന് ആറ് കമ്പനികളുടെ തലപ്പത്തേക്ക്… ഒരേ സമയം ഒന്നിലധികം മേഖലകളില്‍ വിജയക്കൊടി പാറിച്ച സംരംഭകന്‍

അവഗണനയും പരിഹാസവും ഒറ്റപ്പെടുത്തലും ഒരു ഇരുപത്തിമൂന്നുക്കാരനെ തളര്‍ത്തുന്നത് എത്രത്തോളമായിരിക്കും ? അപ്രതീക്ഷിതമായി ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒരു സങ്കടകരമായ അനുഭവം ഒരു ഇരുപത്തിമൂന്ന് വയസുകാരന്റെ മനസിനെ എത്രത്തോളമായിരിക്കും തകര്‍ത്തിട്ടുണ്ടാവുക ? അത്തരത്തില്‍ ഒരാള്‍ക്ക് ജീവിത വിജയത്തിന്റെ നെറുകയിലേക്ക് എത്താന്‍ സാധിക്കുമോ ? തീര്‍ച്ചയായും സാധിക്കും. അത്തരത്തില്‍ ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ അതിജീവിച്ച് വിജയമെഴുതിയ ഒരു സംരംഭകന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്.

ഒറ്റപ്പെടലിന്റെയും തകര്‍ച്ചയുടെ ഇരുളടഞ്ഞ ജീവിതത്തില്‍ നിന്നും പ്രതീക്ഷകളോടെ എറണാകുളം പറവൂര്‍ സ്വദേശിയായ വൈശാഖ് പടുത്തുയര്‍ത്തിയത് ആറ് സംരംഭങ്ങളെയാണ്. ഇരുപത്തി മൂന്നാമത്തെ വയസിലായിരുന്നു വൈശാഖ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു അനുഭവമുണ്ടാകുന്നത്. ഏതൊരാളെയും മാസികമായി തളര്‍ത്തുന്നത് പോലെ തന്നെ ആ സംഭവം വൈശാഖിന്റെ മനസിനെയും ബാധിച്ചു. ജീവിതത്തില്‍ ഒന്നുമായിട്ടില്ലെന്ന തിരിച്ചറിവും വിജയിച്ചവന് മാത്രമേ സ്വപ്‌നം നേടാന്‍ കഴിയൂ എന്ന യാഥാര്‍ത്ഥ്യവും മനസിലാക്കിയ വൈശാഖ് പിന്നീടുള്ള തന്റെ ഓരോ ചുവടുകളും വച്ചത് വിജയം ലക്ഷ്യം വച്ച് മാത്രമായിരുന്നു.

വെറും 132 രൂപ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ദിശയറിയാതെ പകച്ചു നിന്ന ഇരുപത്തിമൂന്നുകാരനില്‍ നിന്നും നാല് വര്‍ഷം കൊണ്ട് ആറ് സംരംഭങ്ങളുടെ സ്ഥാപകനിലേക്കുള്ള യാത്ര ഏറെ യാതനകളുടേതായിരുന്നു വൈശാഖിന്. പക്ഷേ, ഏതൊരു കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും അവസാന ഉത്തരം വിജയമാണെന്ന് വൈശാഖ് സ്വന്തം ജീവിതം കൊണ്ടാണ് സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കിയത്.

തന്റെ 23ാമത്തെ വയസിലായിരുന്ന വൈശാഖ് ‘വി ആര്‍ കണ്‍സള്‍ട്ടന്‍സി’ എന്ന സംരംഭം ആരംഭിക്കുന്നത്. മുതല്‍മുടക്കെന്ന പേരില്‍ വെറും 132 രൂപ കൊണ്ട് ഒരു സംരംഭത്തെ നടത്താന്‍ സാധിക്കില്ലെന്ന ചിന്തയായിരുന്നില്ല വൈശാഖിനുണ്ടായിരുന്നത്. പകരം ഇതെങ്കിലും കൈയ്യിലുണ്ടല്ലോ എന്ന ആത്മവിശ്വാസവും പരാജയപ്പെടാന്‍ തയാറല്ലെന്ന ഉറപ്പുമായിരുന്നു ആ ചെറുപ്പക്കാരന്. അതുകൊണ്ട് തന്നെയാണ് ‘നിന്നെ കൊണ്ട് ഒന്നും സാധിക്കില്ലെന്നും’ ‘ഇതൊന്നും നിനക്ക് ചേര്‍ന്ന പണി’യല്ലെന്നുമുള്ള സകലമാന കുറ്റപ്പെടുത്തലുകളെയും അവഗണനകളെയും അതിജീവിക്കാന്‍ വൈശാഖ് എന്ന യുവസംരംഭകന് സാധിച്ചത്.

അന്ന് 132 രൂപയ്ക്ക് തുടങ്ങിയ സംരംഭം ഇന്ന് 120 ഓളം കമ്പനികളെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു വിജയ സ്ഥാപനമാണ്. അവിടെ നിന്നും വി ആര്‍ ഹോം നേഴ്‌സിങ്, വി ആര്‍ ഫെസിലിറ്റി മാനേജ്‌മെന്റ്, വി ആര്‍ ഇവന്റ് മാനേജ്‌മെന്റ്, വി ആര്‍ ഗ്രൂപ്പ്, വി ആര്‍ റിയല്‍ എസ്‌റ്റേറ്റ് എന്നീ മേഖലകളിലേക്കും തന്റെ ബിസിനസിനെ വളര്‍ത്താനും അവയെ വിജയത്തിലേക്ക് എത്തിക്കാനും ഈ ചെറുപ്പക്കാരന് സാധിച്ചു. ആരും സഹായിക്കാനില്ലാതിരുന്ന ആ സമയത്തെ കുറിച്ചും അന്ന് അപ്രതീക്ഷിതമായി സംഭവിച്ച ആ അനുഭവത്തെ കുറിച്ചുമോര്‍ക്കുമ്പോള്‍ ഇപ്പോഴും സങ്കടം ആ സംരംഭകന്റെയുള്ളില്‍ ആര്‍ത്തിരമ്പും. പക്ഷേ, ആ നഷ്ടവും തിരിച്ചറിവുമാണ് ഇന്ന് ഈ കാണുന്ന നേട്ടങ്ങള്‍ നേടാന്‍ വൈശാഖ് എന്ന സംരംഭകന് കരുത്ത് നല്‍കിയത്.

ജോലി തേടുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളോടെ അവരെ ഉയര്‍ന്ന ശമ്പളത്തിലുള്ള മികച്ച ജോലിയിലേക്ക് പ്രവേശിപ്പിക്കുകയാണ് വി ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം. ഒരു വ്യക്തിക്ക് വേണ്ട എല്ലാ സര്‍വീസുകളും ഉള്‍ക്കൊള്ളിക്കുന്ന വി ആര്‍ ഫെസിലിറ്റി മാനേജ്‌മെന്റ് കൃത്യതയോടെയും പൂര്‍ണ ഉത്തരവാദിത്തത്തോടെയും ഓരോ കസ്റ്റമര്‍ക്കും കൃത്യമായ സേവനം ഉറപ്പ് നല്‍കുന്നു. വി ആറിലെ ഓരോ സംരംഭങ്ങളും ഇത്രത്തോളം വിജയിക്കാന്‍ കാരണം ഇവിടത്തെ സ്റ്റാഫുകളുടെ മികച്ച പ്രവര്‍ത്തനം കൂടിക്കൊണ്ടാണ്.

കൂടെയുള്ളവരെ അവരുടെ വിഷമഘട്ടങ്ങളില്‍ ചേര്‍ത്ത് പിടിക്കണമെന്ന ജീവിത സത്യം ഈ യുവ സംരംഭകന്‍ പഠിച്ചത് തന്റെ ജീവിതത്തില്‍ നിന്നും തന്നെയാണ്. അതിനാല്‍ തന്നെ തന്റെ കമ്പനിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്ത സ്റ്റാഫുകള്‍ പിരഞ്ഞുപോയാല്‍ അവരുടെ മക്കള്‍ക്കും വി ആര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ജോലി ഉറപ്പ് നല്‍കാന്‍ ഈ സംരംഭകന്‍ ശ്രദ്ധിക്കാറുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് ഒരു സാമ്രാജ്യം പടുത്തുയര്‍ത്തിയ വൈശാഖ് എന്ന ഇരുപത്തിയേഴുകാരന്‍ വിജയം സ്വപ്‌നം കാണുന്ന ഓരോ വ്യക്തികള്‍ക്കും തന്റെ ജീവിതം കൊണ്ട് നല്‍കുന്നത് വലിയ പ്രചോദനമാണ്… മുന്നോട്ടേക്ക് സഞ്ചരിക്കാനുള്ള കരുത്താണ്.

Contact Number: 9744247091

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button