Success Story

ഹന്ന ബേബി; നിര്‍മാണ മേഖലയിലെ പെണ്‍കരുത്ത്‌

ലയ രാജന്‍

പഠനശേഷം സ്വന്തം ആഗ്രഹത്തെ തൊഴില്‍ മേഖലയായി തിരഞ്ഞെടുത്ത ഒരു പെണ്‍കുട്ടി… പത്തു വര്‍ഷത്തിനിപ്പുറം ആ പെണ്‍കുട്ടിക്ക് പറയാനുള്ളത് പൊതുവെ പുരുഷന്മാരുടെ മേഖലയായി കണക്കാക്കുന്ന നിര്‍മാണമേഖലയിലെ വിജയകരമായ ഒരു യാത്രയുടെ കഥയാണ്. മൂവാറ്റുപുഴ പൈങ്ങോട്ടൂര്‍ സ്വദേശിയായ ഹന്ന ബേബിയാണ് യൂണിടെക് ഹോംസ് എന്ന സ്ഥാപനത്തിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ വിജയകരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

ബി.ടെക് ബിരുദധാരിയായ ഹന്ന പഠനശേഷം സംശയമേതുമില്ലാതെയാണ് തന്റെ കരിയറിനായി ഡിസൈനിങ് മേഖല തിരഞ്ഞെടുത്തത്. വീടുകളുടെ ഡിസൈനുകള്‍ കണ്ട് അതിലെ സാധ്യത മനസ്സിലാക്കിയ ഹന്ന, ഡിസൈനിങ്ങില്‍ തന്റെ അഭിരുചി കണ്ടെത്തി. ഡിസൈനുകള്‍ക്ക് ലഭിച്ച സ്വീകാര്യത, തന്റെ വഴി ഇതുതന്നെയാണെന്ന് തിരിച്ചറിയാന്‍ ഹന്നയെ സഹായിച്ചു.

2014 ലാണ് ഹന്ന യൂണിടെക് ഹോംസ് സ്ഥാപിക്കുന്നത്. ആരംഭിച്ച ആദ്യമാസം വെറും 2500 രൂപ മാത്രം പ്രതിഫലം വാങ്ങി ജോലി ചെയ്തിരുന്ന സ്ഥാപനം, പതിയെ ഡിസൈന്‍, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്ക് വളര്‍ത്തുകയായിരുന്നു. ഡിസൈനിങ്ങില്‍ നിന്ന് തുടങ്ങിയ കമ്പനി അവിടെ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല എന്ന തിരിച്ചറിവില്‍ നിന്നുണ്ടായ ആത്മവിശ്വാസമാണ് അതിന് തന്നെ പ്രാപ്തയാക്കിയതെന്ന് ഹന്ന പറയുന്നു. ആദ്യം ചെറിയൊരു ബിസിനസ് മാത്രമായിരുന്ന കമ്പനി കൃത്യവും വ്യക്തവുമായ സേവനങ്ങളിലൂടെ പടിപടിയായി തങ്ങളുടെ ഉയര്‍ച്ച കണ്ടെത്തുകയായിരുന്നു. നല്ല രൂപരേഖകള്‍ മികച്ച രീതിയില്‍ പണികഴിപ്പിക്കാനുള്ള വൈദഗ്ധ്യം വളരെപ്പെട്ടെന്ന് തന്നെ യൂണിടെക് ഹോംസിനെ ജനപ്രിയമാക്കി.

തന്റെ 23ാമത്തെ വയസ്സിലാണ് ഹന്ന യൂണിടെക് ഹോംസിന് രൂപം കൊടുക്കുന്നത്. നിര്‍മാണമേഖലയിലെ തുടക്കക്കാരിയായ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ പൊതുവെ സമൂഹത്തില്‍ നിന്നും ഉണ്ടായേക്കാവുന്ന എല്ലാത്തരം എതിര്‍പ്പുകളും താന്‍ നേരിട്ടതായി ഹന്ന ഓര്‍ക്കുന്നു. സാമ്പത്തിക ഞെരുക്കം മുതല്‍ മാനസിക സമ്മര്‍ദം വരെയുള്ള പ്രതിസന്ധികള്‍ അക്കാലത്ത് ഹന്നയ്ക്കും സ്ഥാപനത്തിനും മറികടക്കേണ്ടതായി വന്നു. കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയോടുകൂടി അതൊക്കെയും താണ്ടി തന്റെ സ്ഥാപനവുമായി മുന്നോട്ട് പോവുകയാണ് ഹന്ന.

വളരെ പരിമിതമായ ആരംഭഘട്ടത്തില്‍ നിന്ന് സന്തുലിതാവസ്ഥയിലേക്ക് കമ്പനിയെത്തുന്നത് കൃത്യമായ കസ്റ്റമര്‍ സര്‍വീസ് വഴിയാണ്. ആവശ്യക്കാരെയും അവര്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളെയും നന്നായി മനസ്സിലാക്കി അതിനനുസരിച്ച് വരയ്ക്കുന്ന ഡിസൈനുകള്‍ കമ്പനിയുടെ തലവര തന്നെയാണ് മാറ്റിയത്. കസ്റ്റമറിന് വേണ്ടി മാറ്റിവയ്ക്കുന്ന സമയം കൃത്യമായി വിനിയോഗിക്കപ്പെടുന്നെന്ന് യൂണിടെക് ഉറപ്പുവരുത്തി. ഏറ്റവും മെച്ചപ്പെട്ട ഡിസൈനുകള്‍ ആവശ്യപ്പെടുന്നതിന്‍പ്രകാരം നല്‍കാന്‍ കമ്പനി ശ്രദ്ധിച്ചു. ഇത്തരത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വളരെ വേഗത്തില്‍ ബിസിനസില്‍ തങ്ങളുടെ പേരും സ്ഥാനവും ഉറപ്പിക്കാന്‍ യൂണിടെക് ഹോംസിന് സാധിച്ചു.

ഇവിടെ കസ്റ്റമറിന്റെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതും അറിയുന്നതും അതിനെകുറിച്ച് തുടര്‍ന്ന് ആശയവിനിമയം നടത്തുന്നതും സ്റ്റാഫുകള്‍ക്ക് പകരം ഹന്ന തന്നെയാണ്. അതിനുവേണ്ടി ദിവസത്തില്‍ ഏറെ വൈകിയും സമയം മാറ്റിവയ്ക്കാറുണ്ടെന്ന് ഹന്ന പറയുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ പരമാവധി രണ്ടാം സ്ഥാനത്തേക്ക് വയ്ക്കുന്നതാണ് ഹന്നയുടെ രീതി. തനിക്കായി കൂടുതല്‍ സമയം നീക്കി വയ്ക്കുന്നതിന് പകരം ആ സമയം എങ്ങനെ ജോലിയില്‍ പ്രയോജനപ്രദമായി ഉപയോഗിക്കാം എന്നതാണ് ഹന്ന അന്വേഷിക്കുന്നത്. സ്ഥാപനത്തിനും അവിടുത്തെ സേവനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് ഹന്ന തന്റെ വ്യക്തിജീവിതം പോലും ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിജയകരമായി ഈ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് സ്ഥാപകയുടെ തന്നെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ കൂടിയാണ്.

ഇതുവരെ ആയിരത്തിലേറെ ഡിസൈനുകളാണ് യൂണിടെക് ഹോംസ് പൂര്‍ത്തിയാക്കിയത്. ആവര്‍ത്തനമില്ലാതെയും കസ്റ്റമറിന്റെ ആവശ്യങ്ങള്‍ക്ക് വീഴ്ചവരാതെയും പ്രവര്‍ത്തനമേഖലയില്‍ മോശം അഭിപ്രായം കേള്‍ക്കാനിടവരാതെയും സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് ശ്രമകരമായ ജോലി തന്നെയാണെന്ന് ഹന്ന പറയുന്നു. എന്നാല്‍ പരിമിതികള്‍കള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് ഇന്നോളം ഫലപ്രാപ്തിയുണ്ടായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു.

പൈങ്ങോട്ടൂരില്‍ ആരംഭിച്ച യൂണിടെക് ഹോംസ് കേരളത്തിനകത്തും പുറത്തും ഡിസൈന്‍ ജോലികള്‍ ചെയ്യുന്നുണ്ട്. നിര്‍ മാണപ്രവര്‍ത്തനങ്ങള്‍ നിലവില്‍ കേരളത്തില്‍ മാത്രമാണ് നടത്തുന്നത്. പൈങ്ങോട്ടൂര്‍ കൂടാതെ തൊടുപുഴയിലും ഈ സ്ഥാപനത്തിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളുടെ ഡിസൈനിങ്ങിലും നിര്‍മ്മാണത്തിലുമാണ് യൂണിടെക് ഹോംസ് പ്രധാനമായും ശ്രദ്ധ നല്‍കുന്നത്. യൂണിടെക് നിര്‍മിക്കുന്ന വീടുകളുടെ ഇന്റീരിയര്‍ ഡിസൈനിങ്ങും ആവശ്യാനുസരണം ഇവിടെ നിന്നും ചെയ്യാറുണ്ട്.

മറ്റേതൊരു സംരംഭത്തെയും പോലെ യൂണിടെക് ഹോംസും കോവിഡ് കാലം കടന്നു പോകാന്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ജോലിയും വരുമാനവും ഗണ്യമായി കുറഞ്ഞ ആ സമയത്ത് സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നത് തന്നെ വലിയൊരു വെല്ലുവിളിയായിരുന്നെന്ന് ഹന്ന ഓര്‍ത്തെടുക്കുന്നു. സ്റ്റാഫുകളുടെ എണ്ണം പരിമിതപ്പെടുത്തിയും പരമാവധി സാധ്യതകള്‍ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഉപയോഗപ്പെടുത്തിയുമാണ് കോവിഡ് കാലത്തെ അതിജീവിച്ചത്.

മറ്റേത് പരസ്യ മാര്‍ഗങ്ങളെക്കാളുമേറെ വാമൊഴി പ്രചരണമാണ് തങ്ങളെ ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ളതെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഹന്ന. ഇവിടെ നിന്നും നല്‍കുന്ന സേവനങ്ങളില്‍ തൃപ്തരായ കസ്റ്റമേഴ്‌സ് ശുപാര്‍ശ ചെയ്ത ആളുകളാണ് യൂണിടെക് ഹോംസ് തേടി വീണ്ടും വരുന്നത്. കസ്റ്റമര്‍ സര്‍വീസ് ഈ മേഖലയില്‍ എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നു എന്നതിന് യൂണിടെക് ഹോംസിലേക്ക് വരുന്ന ആളുകളുടെ എണ്ണം തന്നെയാണ് തെളിവ്.

ആവശ്യക്കാര്‍ക്ക് മേല്‍ തങ്ങളുടെ ആശയം അടിച്ചേല്‍പ്പിക്കുന്ന രീതി ഇവിടെയില്ല. കസ്റ്റമറിന്റെ ആവശ്യം പൂര്‍ണമായും മനസ്സിലാക്കി, അതിനനുസരിച്ച് വീടിന് അനുയോജ്യമായ ഡിസൈനുകളാണ് യൂണിടെക് ഹോംസില്‍ നിന്നും നല്‍കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും ഇതേ രീതി പിന്തുടരുന്നുവെങ്കിലും ആരോഗ്യപരമായ നിര്‍ദേശങ്ങളും തിരുത്തലുകളും നടത്താറുമുണ്ട്. ഏറ്റെടുത്ത ജോലിയുടെ പൂര്‍ണത ലക്ഷ്യം വച്ചുള്ള ഇത്തരം സമീപനം ഈ രംഗത്ത് ഏറെ പ്രയോജനപ്പെട്ടുവെന്ന് ഹന്ന പറയുന്നു.

സംരംഭക ജീവിതം ആരംഭിച്ച സ്വന്തം ഗ്രാമത്തോട് അതിയായ ഇഷ്ടം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഹന്ന. എത്ര തിരക്കിന് നടുവില്‍ നിന്നും ഇവിടെ നിന്ന് ലഭിക്കുന്ന ജോലികള്‍, അതെത്ര ചെറുതായാലും ചെയ്തു തീര്‍ക്കാന്‍ ഹന്ന ഇപ്പോഴും അങ്ങേയറ്റം ഇഷ്ടത്തോടെ ഓടിയെത്താറുണ്ട്. സ്വന്തം ഗ്രാമത്തില്‍, പത്തുവര്‍ഷം മുന്‍പുള്ള ആ തുടക്കക്കാരി തന്നെയായി നില്‍ക്കാനാണ് തനിക്കിഷ്ടമെന്ന് പറയുകയാണ് ഹന്ന. അവിടെ നിന്ന് ലഭിച്ച അനുഗ്രഹവും പ്രാര്‍ഥനകളും തന്റെ വഴിയില്‍ കൂട്ടുണ്ടെന്ന് വിശ്വസിക്കാനാണ് ഹന്നയ്ക്കിഷ്ടം.

സ്വന്തം വേരുകളെ അത്രയേറെ ഇഷ്ടപ്പെടുന്ന ഹന്നയ്ക്ക് വരും തലമുറയോട് പറയാനുള്ളതും അതുതന്നെയാണ്. നമുക്ക് ചുറ്റും സ്വന്തം മണ്ണില്‍ തന്നെയുള്ള സാധ്യതകള്‍ കണ്ടെത്തി നാട്ടില്‍ തന്നെ ഭാവി പടുത്തുയര്‍ത്തുന്നതാണ് ഏറ്റവും മനോഹരമെന്നാണ് ഹന്നയുടെ പക്ഷം.

”വിദേശരാജ്യങ്ങളെക്കാള്‍ നന്നായി ഇവിടെ ജീവിതം കൊണ്ടുപോകാന്‍ കഴിയും. അതുപോലെ തന്നെ സമൂഹം പറയുന്ന പരിധികള്‍ക്കുമപ്പുറം കഴിവുകള്‍ ഉള്ളവരാണ് പെണ്‍കുട്ടികള്‍. അത് തിരിച്ചറിഞ്ഞ് കൃത്യമായി ഉപയോഗിച്ച് സ്വയം പര്യാപ്തതയിലേക്ക് എത്താന്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുക തന്നെ വേണം.” ഹന്ന പറയുന്നു.

യൂണിടെക് ഹോംസിലൂടെ തനിക്ക് പുറമേ തന്നോടൊപ്പം നില്‍ക്കുന്നവരുടെയും വളര്‍ച്ചയാണ് ഹന്ന സ്വപ്‌നം കാണുന്നത്. അതിനായി വന്‍ ലാഭം എന്നതിന് പകരം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ എന്നതിലേക്കാണ് ഹന്ന കൂടുതല്‍ ശ്രദ്ധയൂന്നുന്നത്. നിലവില്‍ തന്റെ പ്രവര്‍ത്തനരംഗത്ത് കൂടുതല്‍ വളരുക, തന്റെ മേഖലകള്‍ വികസിപ്പിക്കുക എന്നതാണ് ഹന്നയുടെ ലക്ഷ്യം. അതിന് പിന്തുണയായി കുടുംബം മുഴുവന്‍ ഹന്നയ്‌ക്കൊപ്പമുണ്ട്.

https://www.facebook.com/profile.php?id=100068116826206&mibextid=ZbWKwL

https://www.instagram.com/unitechhomes/?igshid=NGExMmI2YTkyZg%3D%3D

Contact No: 9061146334, 9061146335

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button