Success Story

ഡിസൈനിങ് രംഗത്തെ ‘ഫാഷന്‍’ സെലിബ്രിറ്റിയായി IHA’S BOUTIQUE


സഹ്യന്‍ ആര്‍.

അന്ന് വീട്ടിലിരുന്ന് ഡിസൈനിങ് പരീക്ഷണം… ഇന്ന് ഫാഷന്‍ ഡിസൈനിങ് രംഗത്തെ മിന്നും താരം… പറഞ്ഞുവരുന്നത് പത്തനാപുരം സ്വദേശിയായ സീന എന്ന ഫാഷന്‍ ഡിസൈനറുടെ പതിമൂന്നു വര്‍ഷമായുള്ള, കലയും ബിസിനസും ഇടകലര്‍ന്ന, സംരംഭ യാത്രയുടെ വിജയത്തെ കുറിച്ചാണ്.

2011 ല്‍ സ്വന്തം വീട്ടില്‍ ചെറിയ തോതില്‍ ഡിസൈനിങ് വര്‍ക്കുകള്‍ ചെയ്തുകൊണ്ടുള്ള സീനയുടെ സംരംഭ പരീക്ഷണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഫാഷന്‍ ഡിസൈനിങ് രംഗത്ത് അനുദിനം ജനകീയമായിക്കൊണ്ടിരിക്കുന്ന ‘Iha’s Boutique’ എന്ന ഫാഷന്‍ സംരംഭത്തിലാണ്.ഫാഷന്‍ ഷോകള്‍ ഉള്‍പ്പെടെയുള്ള, സൗന്ദര്യാത്മകതയുടെ വര്‍ണ ശബളമായ നിരവധി മേഖലകള്‍ക്കായി തുണിയിഴകളില്‍ മാസ്മരികത തീര്‍ക്കുന്ന ‘Iha’s Boutique’ ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ചെറുകിട വനിതാ സംരംഭങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചാ സാധ്യതയുടെ പ്രതിഫലനമാണ്.

ഫാഷന്‍ ഡിസൈനിങ്, സ്റ്റിച്ചിങ് പോലുള്ള സ്‌കില്ലുകള്‍ ആര്‍ജിച്ചെടുത്തുകൊണ്ട് നമ്മുടെ നാട്ടിലെ സ്ത്രീകള്‍ കേവലം വീടിന്റെ ചെറിയ സ്‌പേസില്‍ പോലും ആരംഭിക്കുന്നസൂക്ഷ്മ സംരംഭങ്ങള്‍ക്ക് ഫാഷന്‍ വ്യവസായത്തിന്റെ ഉയര്‍ന്ന തലങ്ങളെ സ്വപ്‌നം കാണാനും അതിലേക്ക് പറന്നുയരാനുമുള്ള ‘പൊട്ടന്‍ഷ്യല്‍’ ഉണ്ടെന്ന വസ്തുത സീനയുടെ പരിശ്രമവും പടിപടിയായുള്ള വളര്‍ച്ചയും വിലയിരുത്തുമ്പോള്‍ നമുക്ക് വ്യക്തമാകും.

വെഡിങ് ഡ്രസ്സുകള്‍, നോര്‍മല്‍ ഡ്രസ്സുകള്‍ ഇവയെല്ലാം വളരെ മനോഹരമായി ഡിസൈന്‍ ചെയ്തു നല്‍കി സ്വന്തം നിലയില്‍ കുറച്ചു ഉപഭോക്താക്കളുമായി തന്റെ സംരംഭ ഉദ്യമം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയില്‍ 2022 ആയപ്പോള്‍ പുത്തന്‍ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ട് സീന ഓണ്‍ലൈനിലൂടെ താന്‍ ഡിസൈന്‍ ചെയ്ത പ്രോഡക്ടുകള്‍ ബിസിനസ് ചെയ്യാന്‍ ആരംഭിച്ചു.

നിലവാരമുള്ള, വ്യത്യസ്തതയുള്ള, വസ്ത്രങ്ങളാണെങ്കില്‍ നവമാധ്യമങ്ങളുടെ ഈ ലോകത്ത് ഒരു ഡിസൈനറുടെ പ്രോഡക്ടിനെ ഉപഭോക്താക്കള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നത് തീര്‍ച്ചയാണ്.ചെയ്യുന്ന ഡിസൈനിങ്ങിന്റെ യുണീക്ക്‌നെസ്, ക്വാളിറ്റി എന്നിവ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് പ്രോഡക്ടുകള്‍ എത്തിക്കാന്‍ സീനമോളെ സഹായിച്ചു.2023 ആയപ്പോഴേക്കും കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ‘ഇഹാസ് ബോട്ടീക്’ എന്ന പേരില്‍ ഒരു ഷോപ്പ് ആരംഭിച്ചു. ഇവിടെ പരമ്പരാഗത രീതിയിലൂടെയും നൂതന ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയുമാണ് ഇഹാസ് ബോട്ടീക് സീനയുടെ ഭാവനയില്‍ വിസ്മയം തീര്‍ക്കുന്ന വസ്ത്രവൈവിധ്യങ്ങളെ വിവിധ മേഖലയിലുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

ഇന്നിപ്പോള്‍ നിരവധി ഫാഷന്‍ ഷോകള്‍ക്കും മോഡലിംഗ് കമ്പനികള്‍ക്കും വേണ്ടുന്ന വസ്ത്രങ്ങള്‍ ഇവിടെ നിന്നും ഡിസൈന്‍ ചെയ്തു നല്‍കുന്നുണ്ട്. സാധാരണഗതിയില്‍ ഒരു ബോട്ടീക്കില്‍ നിന്നും ചെയ്തു നല്‍കാറുള്ള വെഡ്ഡിംഗ് ഡ്രസ് സൈനിങ് പോലുള്ളവയ്ക്കു പുറമേ ‘ഫാഷന്‍’ എന്ന മേഖലയില്‍ വളരെ പ്രാധാന്യമുള്ള സംരംഭങ്ങളിലേക്കും വ്യക്തികളിലേക്കും സീന ഡിസൈന്‍ ചെയ്യുന്ന പ്രോഡക്ടുകള്‍ എത്തുന്നുണ്ട്. ഓരോന്നിലും കാത്തുസൂക്ഷിക്കുന്ന പ്രൊഫഷണലിസവും വ്യത്യസ്തതയുമാണ് ഇതിന് അനുകൂലമാകുന്നത്.

വസ്ത്രങ്ങള്‍ അണിയേണ്ട സന്ദര്‍ഭമേതാണ്, വേദി ഏതാണ് എന്നിവയുടെ അടിസ്ഥാനത്തിലുള്ള വ്യക്തിഗതമായ ചോയ്‌സ് അനുസരിച്ച് തീര്‍ത്തും ‘കസ്റ്റമൈസ്ഡ്’ ആയാണ് ഇവിടെ ഡിസൈനിങ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നത്.അതുകൊണ്ടുതന്നെ സീരിയല്‍ – സിനിമാ രംഗത്തുനിന്നുള്ള താരങ്ങള്‍, ഗായകര്‍ തുടങ്ങി പൊതുവേദിയില്‍ ഫാഷന് പ്രാധാന്യം നല്‍കേണ്ടിവരുന്ന അനേകം സെലിബ്രിറ്റികള്‍ തങ്ങളുടെ പ്രിയപ്പെട്ട ‘ഡിസൈനറായി’ സമീപിക്കുന്നത് ഇഹാസിനെയാണ്.

കേവലം ഇരുപതിനായിരം രൂപ മുടക്കുമുതലില്‍ മെറ്റീരിയലുകള്‍ വാങ്ങി ബിസിനസ് ആരംഭിച്ച സീന ഇന്ന് തന്റെ ബോട്ടീക്കിലൂടെ മാസത്തില്‍ ഏകദേശം ഒന്നര ലക്ഷം രൂപയോളം മൂല്യത്തില്‍ ബിസിനസ് നടത്തിവരുന്നു. തിളക്കമാര്‍ന്ന ഈ സംരംഭവിജയം നേടിയത് ഭര്‍ത്താവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ പൂര്‍ണപിന്തുണയോടെയാണ്. സീനയുടെ ഡിസൈനിങ്ങിന്റെ കലാപരതയില്‍ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് മക്കളായ ഐഷയും ആഷ്മയും തങ്ങള്‍ക്കായുള്ള വസ്ത്രങ്ങള്‍ ഇപ്പോള്‍ സ്വന്തമായാണ് ഡിസൈന്‍ ചെയ്ത് ഉപയോഗിക്കുന്നത്.

ഫാഷന്‍ ഷോകള്‍, ഷൂട്ടിങ്ങുകള്‍, എന്നിങ്ങനെയുള്ള വലിയ ക്യാന്‍വാസിലേക്ക് ‘Iha’s Boutique’ വളരുമ്പോള്‍ അതിനെ ഫാഷന്‍ ട്രെന്‍ഡിന്റെ മികച്ചൊരു വസ്ത്ര ബ്രാന്‍ഡാക്കി മാറ്റി, ശീമാട്ടി പോലുള്ള ബൃഹത്തായ സംരംഭങ്ങളുടെ നിരയിലേക്ക് വിപുലീകരിക്കുക എന്നതാണ് ഈ സംരംഭകയുടെ ഇനിയുള്ള ലക്ഷ്യം.

വന്‍കിട കോര്‍പ്പറേറ്ററുകള്‍ വരെ അടക്കി വാഴുന്ന ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ വസ്ത്രങ്ങളുടെ ഒരു മുന്‍നിര ബ്രാന്‍ഡ് പടുത്തുയര്‍ത്താനുള്ള സീനയുടെ പരിശ്രമങ്ങള്‍ സഫലമാകുമ്പോള്‍ നിരവധി സാധാരണക്കാരായ സ്ത്രീകള്‍ക്ക് ശുഭാപ്തിവിശ്വാസത്തിന്റെ സന്ദേശമാകും നല്‍കുക. തയ്യല്‍, ഫാഷന്‍ഡിസൈനിങ് പോലുള്ള നൈപുണ്യങ്ങള്‍ ആര്‍ജിച്ച സ്ത്രീ സംരംഭകര്‍ക്ക് അവരുടെ പ്രോഡക്ടുകളെ വലിയ വ്യാവസായിക തലത്തിലേക്ക് ഉയര്‍ത്താനുള്ള സാധ്യതകള്‍ ഈ ഓണ്‍ലൈന്‍ യുഗത്തിലുണ്ട് എന്ന പ്രതീക്ഷയാണ് ആ സന്ദേശം

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button