എ ബി അസോസിയേറ്റ്‌സ് ; അനന്തപുരിയുടെ നാളെയെ കെട്ടിപ്പടുക്കുന്ന ‘ഓള്‍ റൗണ്ടര്‍’
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ നിര്‍മാണമേഖല സംരംഭകര്‍ക്ക് അവസരങ്ങള്‍ക്കൊപ്പം വലിയ വെല്ലുവിളികളും പ്രദാനം ചെയ്യുന്നു. അതിവേഗം മാറിമറിയുന്ന സൗന്ദര്യ സങ്കല്പങ്ങളും അതോടൊപ്പം പുലര്‍ത്തേണ്ട നിലവാരവും ഉറപ്പാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മേഖലയില്‍ പിട ിച്ചുനില്‍ക്കാനാകൂ. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് കെട്ടിട നിര്‍മാണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ സേവനങ്ങളും നല്‍കിക്കൊണ്ട് സംരംഭക വിജയത്തിന്റെ എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് തിരുവനന്തപുരം പാറ്റൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന AB അസോസിയേറ്റ്‌സ്.
റസിഡന്‍ഷ്യല്‍ കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകളുടെ വ്യത്യസ്തമായ ആവശ്യകതകള്‍ നിറവേറ്റിക്കൊണ്ടാണ് എട്ടുവര്‍ഷംകൊണ്ട് സ്ഥാപനത്തെ നയിച്ചതെന്ന് എ ബി അസോസിയേറ്റ്‌സ് സ്ഥാപകന്‍ പ്രവീണ്‍ എ. ബി നായര്‍ പറയുന്നു. കണ്‍സ്ട്രക്ഷന്‍ മേഖലയുടെ അനുബന്ധമായി നില്‍ക്കുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും സ്ഥാപനത്തിന് മുന്നേറാനായിട്ടുണ്ട്.
ഉപഭോക്താവിന് പണത്തോടൊപ്പം വളരെയധികം സമയവും ചെലവഴിക്കേണ്ടി വരുന്ന മേഖലയാണ് കെട്ടിട നിര്‍മാണം. സ്ഥലം തയാറാക്കലും നിര്‍മാണവും നിര്‍മാണത്തിനു ശേഷമുള്ള ജോലികളുമെല്ലാം സംയോജിപ്പിക്കാനായി ഉപഭോക്താവിന് നേരിട്ട് മേല്‍നോട്ടം വഹിക്കേണ്ടി വരുന്നുണ്ട്. ഈ പ്രശ്‌നത്തിന് എ ബി അസോസിയേറ്റ്‌സ് നല്‍കുന്ന പരിഹാരമാണ് ‘ഓള്‍ ഇന്‍ വണ്‍ ഹോം സര്‍വീസസ്’. നിര്‍മാണത്തിനു ശേഷമുള്ള ഇന്റീരിയര്‍, ഫര്‍ണിച്ചര്‍, റൂഫിംഗ്, ഫ്‌ളോറിങ് വര്‍ക്കുകളും പ്ലംബിങ് ഇലക്ട്രിക്കല്‍ വര്‍ക്ക് തുടങ്ങിയവയും ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെ ഉപഭോക്താവിന്റെ ബഡ്ജറ്റിനനുസരിച്ച് അവതരിപ്പിക്കുന്ന പാക്കേജുകളാണിത്.
കെട്ടിട നിര്‍മാണത്തിന് ശേഷമുള്ള പെയിന്റിംഗ്, കാര്‍പെന്ററി, ഇലക്ട്രിക്കല്‍, പ്ലംബിംഗ് വര്‍ക്കുകളുടെ ഫുള്‍ കോണ്‍ട്രാക്ടും കെട്ടിടത്തിന്റെ അടിമുതല്‍ മുടി വരെയുള്ള ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ വര്‍ക്കുകളും എ ബി അസോസിയേറ്റ്‌സിന്റെ കുടക്കീഴിലുണ്ട്. സാധാരണ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ജോലി ഇവിടെ അവസാനിക്കുമെങ്കിലും ക്ലീനിങ്, ഷിഫ്റ്റിംഗ് വര്‍ക്കുകളും ട്രാന്‍സ്‌പോര്‍ട്ടേഷനും ഉള്‍പ്പെടെയുള്ള സേവനങ്ങളും നല്‍കിക്കൊണ്ട് ഉപഭോക്താവിന് നേരിട്ട് ഗൃഹപ്രവേശനം നടത്താനാകും വിധം കെട്ടിടം അക്ഷരാര്‍ത്ഥത്തില്‍ പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്ന രീതിയാണ് എ ബി അസോസിയേറ്റ്‌സ് പിന്തുടരുന്നത്.
കൂടാതെ ഏതുതരം കൊമേഴ്‌സ്യല്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെയും റിനവേഷന്‍, മെയിന്റനന്‍സ് എന്നിവ ഉള്‍പ്പെടുന്ന ‘പുതുക്കല്‍’ വര്‍ക്കുകളും എല്ലാത്തരം ഫ്‌ളോറിങ് വര്‍ക്കുകളും ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ എ ബി അസോസിയേറ്റ്‌സ് പ്രാപ്തമാണ്. സ്ഥാപനത്തിന്റേതല്ലാത്ത കെട്ടിടങ്ങള്‍ പുതുക്കിപ്പണിഞ്ഞ് പുതുമോടി നല്‍കിയും ഈ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം ‘ഓള്‍ റൗണ്ടര്‍’ മേഖലയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
കേരളത്തിലെ വന്‍കിട ബില്‍ഡര്‍മാരുടെ സബ്‌കോണ്ട്രാക്റ്റുകള്‍ ഏറ്റെടുത്തുകൊണ്ട് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള എ ബി അസോസിയേറ്റ്‌സ് നേരിട്ട് ബൃഹത്തായ പ്രോജക്ടുകളിലേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍. എന്താവശ്യത്തിനുമുള്ള ഏതുതരത്തിലുമുള്ള നിര്‍മിതികള്‍ എബി അസോസിയേറ്റ്‌സിന്റെ ബ്ലൂ പ്രിന്റില്‍ കേരളത്തിലുടനീളം ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കാം.