‘സൗന്ദര്യം’ കൊണ്ടെഴുതുന്ന സുന്ദരജീവിതങ്ങള്‍ !
കാലത്തിനൊത്ത് കോലം മാറാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ? ആ ഇഷ്ടമാണ് മേക്കപ്പ് – ബ്യൂട്ടീഷന് മേഖലയുടെ ആണിക്കല്ല്. കേവലം മുഖം മിനുക്കല്‍ എന്നതില്‍ നിന്നും മാറി ഒരുപാട് ശാഖകളും സാധ്യതകളുമുള്ള ഒരു തൊഴിലിടം കൂടിയാണ് ഇന്നിത്. ആ തൊഴിലിടത്തില്‍ തന്റേതായൊരിടം തേടുന്നവരെ കൈപിടിച്ചു കയറ്റിയ ഒരു സ്ഥാപനമുണ്ട്; കഴിഞ്ഞ ആറുവര്‍ഷമായി തിരുവനന്തപുരത്ത് തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന നാച്ചുറല്‍ ബ്യൂട്ടി അക്കാഡമി. ഈ മേഖലയോടുള്ള ഇഷ്ടം കൊണ്ട് തിരുവനന്തപുരം സ്വദേശിയായ മീര തെരഞ്ഞെടുത്ത തന്റെ സ്വന്തം വഴിയുടെ വിജയകരമായ ഇന്നത്തെ മുഖം…
ബി.സി.എ പൂര്‍ത്തിയാക്കിയ മീര തന്റെ മാത്രം താല്പര്യത്തിനു പുറത്താണ് ഈ മേഖലയില്‍ ജോലിയിലേക്ക് തിരിയാനൊരുങ്ങിയത്. പുറമേ നിന്നുള്ള എതിര്‍പ്പുകളെ പാടേ അവഗണിച്ചുകൊണ്ട് അച്ഛന് അജിത് കുമാറും ഭര്‍ത്താവ് സുജിത് കൃഷ്ണനും ഒപ്പം നിന്നതോടുകൂടി മീരയുടെ ആഗ്രഹം യാഥാര്‍ഥ്യമാവുകയായിരുന്നു. പ്രാഥമിക പഠനത്തിനും പരിശീലനത്തിനുമായി അച്ഛന് തന്നെയാണ് മുന്‍കൈയെടുത്ത് മീരയെ ക്ലാസ്സില്‍ ചേര്‍ത്തത്. കൂടാതെ താന്‍ ജോലി ചെയ്തിരുന്ന page 3 എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി പാര്‍ട്ണര്‍മാരായ സുമന് ശങ്കര്‍ എന്ന ദമ്പതിമാരുടെ സഹായവും വലിയൊരു പ്രചോദനമായിരുന്നു. 2018ല്‍ മീര, നാച്ചുറല്‍ ട്രെയിനിങ് അക്കാഡമി ആരംഭിച്ചു.
ഈ മേഖലയിലേക്കുള്ള പഠനമാണ് ഇവിടെ താരം. ഹെയര്‍, നെയില്‍, സ്കിന്‍, മേക്കപ്പ് കോഴ്സുകള്‍ ഇവിടെ നിന്നും ആര്‍ക്കും പഠിക്കാം. വിവാഹശേഷം വീട്ടമ്മമാരായി ഒതുങ്ങുന്ന സ്ത്രീകള്‍ മുതല്‍ വിദ്യാര്‍ത്ഥിനികള്‍ വരെയുള്ള ഒരു വലിയ വിഭാഗം ഇവിടെ പഠിക്കുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ട് കൃത്യമായൊരു കരിയര്‍ തെരഞ്ഞെടുക്കാന്‍ കഴിയാതെ പോയ ഒരുപാട് പേര് ഇവിടെ നിന്നും ജീവിതത്തില്‍ പുതിയൊരു വെളിച്ചം നേടി പുറത്തുപോയിട്ടുമുണ്ട്.
ബ്യൂട്ടീഷന് കോഴ്സിന്റെ അടിസ്ഥാന പാഠങ്ങള്‍ മുതല്‍ ഏറ്റവും നവീനമായ 16 കോഴ്സുകള്‍ ഇവിടെ പരിശീലിപ്പിക്കുന്നു. Beauty & Wellness Sector Skill Council (B&WSSC) സര്‍ട്ടിഫിക്കറ്റോടെ പഠിച്ചിറങ്ങുന്നതിനാല്‍ കരിയറിനെ കുറിച്ച് വേവലാതി വേണ്ടെന്ന് പറഞ്ഞുവയ്ക്കുകയാണ് മീര. പ്രൊഫഷണല്‍ ട്രെയിനര്‍മാരുടെ സജീവ പങ്കാളിത്തത്തോടെ നടക്കുന്ന ക്ലാസ്സുകളും നിലവാരത്തില്‍ തീരെ വിട്ടുവീഴ്ചയില്ലാത്തവയാണ്. തങ്ങളുടെ സൗകര്യാര്‍ത്ഥമുള്ള ക്ലാസ് സ്ലോട്ടുകള്‍ ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാമെന്നുള്ളതും കോഴ്സുകളുടെ സ്വീകാര്യത കൂട്ടുന്നു.
2018 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നാച്ചുറ ബ്യൂട്ടി അക്കാഡമിയില്‍ നിന്ന് ഇതുവരെ അഞ്ഞൂറിലേറെ വിദ്യാര്‍ത്ഥികളാണ് പഠിച്ചിറങ്ങിയത്. ഭാവിയെക്കുറിച്ച് പേടിയോടെ ചിന്തിച്ചിരുന്നവരില്‍ നിന്ന് ബ്രാന്‍ഡ് ട്രെയിനര്‍മാരും സലൂണ്‍ മാനേജര്‍മാരും സ്വതന്ത്ര സംരംഭകരും വരെയായി മാറിയ അവരെക്കുറിച്ച് പറയുമ്പോള്‍ മീരയുടെ കണ്ണിലും അഭിമാനത്തിളക്കം.
ഇതിനൊക്കെ പുറമേ രാജ്യത്തെ മികച്ച പല ഫാഷന്‍ ഷോകളുടെയും ഭാഗമാകാനും നാച്ചുറല്‍ ബ്യൂട്ടി അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. ചെന്നൈ ടൈംസ് ഫ്രഷ് ഫേസ് സീസണ് 15, വൈബ്സ് 360 ബ്രാന്‍ഡ് റണ്‍വേ മുതലായ ഷോകളില്‍ സ്റ്റൈല്‍, ഗ്രൂമിങ് പാര്ട്ണരായിരുന്നു നാച്ചുറല്‍ ബ്യൂട്ടി അക്കാഡമി. വൈബ്സ് 360യിലൂടെ ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ കൂടി ഭാഗമാണ് അക്കാഡമി.
തന്റെ തന്നെ കഴിവില്‍ സംശയിച്ചു പിന്നിലേക്ക് ആരും തന്നെ മറഞ്ഞു നില്‍ക്കരുത് എന്നാണ് മീരയുടെ പക്ഷം. പ്രതിസന്ധികളെ തരണം ചെയ്തു മാത്രമേ ആരോഗ്യപരമായ വളര്‍ച്ചയിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ പറയുന്നു. അതിനാല്‍ തന്നെ തനിക്കരികിലെത്തുന്ന ഓരോ വിദ്യാര്‍ത്ഥിയും അവരുടെ ജീവിതത്തില്‍ വിജയത്തിലേക്ക് എത്തുകയാണ് തന്റെ ലക്ഷ്യം. ഇവിടെ നിന്നു പഠിച്ചിറങ്ങി, തങ്ങളുടെ തൊഴില്‍ മേഖലയില്‍ ശോഭിച്ചു നില്ക്കുന്ന പഴയ വിദ്യാര്‍ത്ഥികളെ കുറിച്ച് പറയുമ്പോള്‍ മീരയുടെ മുഖത്ത് ആ ലക്ഷ്യം നിറവേറുന്നതിന്റെ സന്തോഷച്ചിരി…!