എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു
ന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്) വീണ്ടും കുറച്ചു. തുടര്‍ച്ചയായ എട്ടാം തവണയാണ് എസ്.ബി.ഐ, നിരക്ക് കുറയ്ക്കുന്നത്.
ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര് ആണ് എസ്.ബി.ഐ കുറച്ചത്. മറ്റ് കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആറിലും നിക്ഷേപങ്ങളുടെ പലിശയിലും മാറ്റമില്ല. എട്ട് ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായി ഒരുവര്‍ഷ വായ്പയുടെ പലിശ കുറഞ്ഞു. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും. ഇതോടെ, ഈവര്‍ഷം ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആറിലുണ്ടാവുന്ന കുറവ് 0.49 ശതമാനമാണ്. കഴിഞ്ഞമാസം 0.05 ശതമാനം ഇളവ് എസ്.ബി.ഐ പ്രഖ്യാപിച്ചിരുന്നു.ഈവര്‍ഷം ആദ്യ ഏഴുതവണയും എസ്.ബി.ഐ എം.സി.എല്‍.ആര് നിരക്ക് താഴ്ത്തിയത് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് തുടര്‍ച്ചയായി കുറച്ച പശ്ചാത്തലത്തിലാണ്.
എന്നാല്‍, ഈമാസം ആദ്യം പ്രഖ്യാപിച്ച ധനനയത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. എങ്കിലും, എം.സി.എല്‍.ആറില്‍ ഇളവ് വരുത്താന്‍ എസ്.ബി.ഐ തീരുമാനിക്കുകയായിരുന്നു.7.90%ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര് എട്ട് ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായി എസ്.ബി.ഐ കുറച്ചു.