ഉലയുന്ന ദാമ്പത്യങ്ങള്‍ക്കും ഉലയുന്ന കൗമാരങ്ങള്‍ക്കും കൈത്താങ്ങ്
പതിമൂന്നാമത്തെ വയസ്സില്‍ മയക്കുമരുന്നിന് അടിമയായ പെണ്‍കുട്ടി… അഞ്ചോളം ആത്മഹത്യാശ്രമങ്ങള്‍… കുപ്രസിദ്ധമായ ഒരു പീഢനക്കേസിലെ അതിജീവിത… ഒരു മനുഷ്യായുസ്സിന് താങ്ങാനാവാത്ത വേദനയുടെ എത്രയോ ഇരട്ടി വെറും രണ്ട് വര്‍ഷം കൊണ്ട് അനുഭവിച്ചു തീര്‍ത്ത്, പതിനഞ്ചാമത്തെ വയസ്സില്‍ മാതാപിതാക്കളോടൊത്ത് കൗസിലിങ്ങിന് വന്ന ഒരു പെണ്‍കുട്ടി, വിവിധ കാരണങ്ങളാല്‍ ദാമ്പത്യജീവിതം തകര്‍ന്ന വിവാഹമോചനത്തിന്റെ വക്കില്‍ കൗസിലിങ്ങിനെത്തി, ഇപ്പോള്‍ സന്തുഷ്ട ജീവിതം നയിക്കുന്ന നിരവധി ദമ്പതികള്‍… തന്റെ കൗണ്‍സിലിംഗ് ജീവിതത്തെ കുറിച്ച് സൈക്കോളജിസ്റ്റ് ആമിനസലാം പറയുകയാണ്.
ശരിയായ ആശയവിനിമയമില്ലായ്മ, തുറന്ന സംസാരത്തിന്റെ അഭാവം, അനാവശ്യ ഈഗോ തുടങ്ങിയവയാണ് പ്രധാനമായും ദാമ്പത്യജീവിതത്തെ തകര്‍ക്കുന്നതെന്ന് ആമിനസലാം പറയുന്നു. തകരുന്ന ദാമ്പത്യജീവിതങ്ങളുടെ ദുരിതം പേറുന്നത് പ്രധാനമായും കുട്ടികളാണ്. നിരവധി മാനസികാരോഗ്യ പ്രശ്നങ്ങളും സാമൂഹിക വെല്ലുവിളികളും അവര്‍ നേരിടുന്നു.
നിയമത്തിനും നിയന്ത്രണങ്ങള്‍ക്കുമൊന്നും തടുക്കാനാകാത്ത മയക്കുമരുന്നുകളുടെ ‘നീരാളിപ്പിടിത്തം’ നമ്മുടെ കൗമാരങ്ങളെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുകയാണ്. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ കുട്ടികളെ പൂര്‍ണമായും മനസ്സിലാക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. ഇത്തരം സാഹചര്യത്തില്‍ വിദഗ്ധ സഹായം തേടാന്‍ മടിക്കുന്നത് പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു. തന്റെയും ചുറ്റുപാടുമുള്ളവരുടെയും ജീവിതങ്ങളെ നരകതുല്യമാക്കുന്ന കുട്ടികള്‍ക്ക് കരുതലിന്റെ സഹായഹസ്തം നീട്ടുകയാണ് ആമിനസലാം.
ബിരുദത്തിനു ശേഷം ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബിഎഡും പൂര്‍ത്തിയാക്കി, പ്രശസ്തമായ ഒരു സ്കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് ആമിനസലാം നമ്മുടെ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികള്‍ അടുത്തറിഞ്ഞത്. തുടര്‍ന്ന് മാനസികാരോഗ്യ മേഖലയില്‍ താത്പര്യം ജനിച്ചതോടെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കൗസിലിംഗ് സൈക്കോളജിയില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കി.
‘ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കവും വിഷാദരോഗ ലക്ഷണങ്ങളും’ എന്ന വിഷയത്തില്‍ പി.എച്ച്.ഡി ഗവേഷണം പൂര്‍ത്തിയാക്കി വിവിധ ഹോസ്പിറ്റലുകളില്‍ കസള്ട്ടന്റായും സ്വതന്ത്രമായും പ്രാക്റ്റീസ് ചെയ്യുകയാണ് ഈ മാനസികാരോഗ്യ വിദഗ്ധ.
ഓര്‍മശക്തികൊണ്ട് ഒന്നര വയസ്സില്‍ത്തന്നെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ദുഅ മഹറിന്സലാമാണ് മകള്‍. ഭര്‍ത്താവ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫീസറായ അബ്ദുള്‍സലാം എം കെ.എ.എസ് ആണ്.
പ്രതിസന്ധികള്‍ നേരിടുന്ന ദമ്പതികള്‍ക്കും കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഓണ്‍ലൈനായോ ഓഫ്ലൈനായോ ബന്ധപ്പെടാം. എന്ത് പ്രശ്നങ്ങളെയും നേരിടുവാനുള്ള ആത്മവിശ്വാസവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്കുവാന് ആമിനാസലാം സന്നദ്ധയാണ്. മാനസിക പരിപാലനം സമൂഹത്തിന്റെ താഴേക്കിടയിലേക്കുള്ളവരിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്റെ സേവനം വിപുലപ്പെടുത്തുവാനുള്ള പരിശ്രമത്തിലാണ് ആമിന സലാം.
Contact Details :
Flat no 7 B, Anvi castle
Ymr junction, Nanthencode, Trivandrum.
Mob: 8075927569
Email : Kunjaminar786@gmail.com