EntreprenuershipSuccess Story

കേരളീയ വാസ്തുകല പുതുയുഗത്തിന്റെ പരിവേഷത്തില്‍

ഓരോ ആവശ്യങ്ങളും പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്താവിന് അനേകം സേവനദാതാക്കളെ ആശ്രയിക്കേണ്ടിവരുന്ന കാലം കഴിഞ്ഞു. ഏതൊരു മേഖലയിലും ഒരു പ്രത്യേക ആവശ്യത്തെ പൂര്‍ത്തീകരിക്കുന്ന സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതാണ് സമയത്തിന് മറ്റെന്തിനെക്കാളും വിലയുള്ള വര്‍ത്തമാന കാലഘട്ടത്തിലെ രീതി. ഇത് ഏറ്റവും നന്നായി പ്രകടമാകുന്നത് കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ്.

നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പരമാവധി തങ്ങളുടെ സ്ഥാപനത്തിലൂടെ ലഭ്യമാക്കുവാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ മത്സരിക്കുന്നു. തങ്ങളുടേതായ മാതൃകയിലൂടെ ഇങ്ങനെയുള്ള സേവനങ്ങളുടെ ഏകീകരണം മികച്ച രീതിയില്‍ നടപ്പിലാക്കി വിജയം കൊയ്യുകയാണ് മഞ്ചേരി ആസ്ഥാനമാക്കി മിഥുന്‍ മാനുവലിന്റെയും കൃഷ്ണദേവിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന യുഗ കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് ഇന്റീരിയേഴ്‌സ്.

ദക്ഷിണേന്ത്യയുടെ വൈവിധ്യമാര്‍ന്ന വാസ്തു ശൈലിയെ മോഡേണ്‍ ആര്‍ക്കിടെക്ച്ചറുമായി സമന്വയിപ്പിച്ച് യുഗ ഒരുക്കുന്ന രമ്യഹര്‍മ്യങ്ങള്‍ ലാളിത്യം നിറഞ്ഞ ചാരുതയാല്‍ ശ്രദ്ധേയമാകുന്നു. കേരളത്തിന്റെ പാരമ്പര്യ വാസ്തുവിദ്യയെ ആധുനിക ജീവിതശൈലിയുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പുനര്‍ നിര്‍വചിക്കുന്ന യുഗയുടെ നിര്‍മിതികള്‍ കേരളത്തിലെ നിയോ ക്ലാസിക് ആര്‍ക്കിടെക്ച്ചറിന് മാതൃകയായി ഉയര്‍ത്തിക്കാട്ടാവുന്നവയാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യ ടുഡേയുടെ ഗുഡ് ഹോം മാഗസിന്‍ ദേശീയതലത്തില്‍ നല്‍കുന്ന അവാര്‍ഡും ബര്‍ജര്‍, അള്‍ട്രാ ടെക് കമ്പനികള്‍ നല്‍കുന്ന അംഗീകാരവും യുഗയെ തേടിയെത്തിയത് ഇതിന് ദൃഷ്ടാന്തമാണ്.

ഏതുതരത്തിലുള്ള വീടോ എന്തു മേഖലയിലുള്ള സ്ഥാപനമോ ആകട്ടെ ഉടമയുടെ പരിമിതികളും സാധ്യതകളും പൂര്‍ണമായും മനസ്സിലാക്കി അതിനെ യാഥാര്‍ത്ഥ്യമാക്കിയെടുക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് എട്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ നൂറു കണക്കിന് പ്രോജക്ടുകള്‍ ചൂണ്ടിക്കാട്ടി മിഥുന്‍ മാനുവല്‍ പറയുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി വ്യാപിച്ചു കിടക്കുന്ന യുഗ കണ്‍സ്ട്രക്ഷന്‍സിന്റെ പ്രോജക്ടുകളില്‍ പല വലിപ്പത്തിലും അതിനിടങ്ങുന്ന ശൈലിയിലുമുള്ള റസിഡന്‍ഷ്യല്‍ – കൊമേഴ്‌സ്യല്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുന്നു.

പുറംമോടി എന്നതിനേക്കാളുപരി ഓരോ നാട്ടിലെയും കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുയോജ്യമായ ഡിസൈനുകളിലാണ് യുഗയുടെ കെട്ടിടങ്ങള്‍ ഒരുങ്ങുന്നത്. ഇതുതന്നെയാണ് യുഗയെ വ്യത്യസ്തമാക്കുന്നതും. നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഉപഭോക്താക്കളെയാണ് യുഗ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ കമ്പനിയുടെ ആദ്യ മൂന്നുവര്‍ഷം സ്വന്തമായ ശൈലി വികസിപ്പിച്ചെടുത്തും അതിനെ പ്രാവര്‍ത്തികമാക്കാനുള്ള രീതികള്‍ പരിശോധിച്ചും യുഗ എന്ന ബ്രാന്‍ഡിനെ ശക്തിപ്പെടുത്തുവാനാണ് മിഥുന്‍ മാനുവലും കൃഷ്ണദേവും ചെലവഴിച്ചത്. അങ്ങനെ ശക്തമായ മത്സരമുള്ള മേഖലയില്‍ തങ്ങളുടേതായ ഒരിടം കണ്ടെത്താന്‍ മികച്ച തയ്യാറെടുപ്പുകളോടെ രംഗത്തേക്കിറങ്ങിയ ഇവര്‍ക്ക് സാധിച്ചു.

ഉപഭോക്താവിന്റെ ഭാവനയെ പശ്ചാത്തലമാക്കി യുഗ പണിതുയര്‍ത്തുന്ന കെട്ടിടങ്ങള്‍ മാറുന്ന സൗന്ദര്യാഭിരുചികളെയെല്ലാം തൃപ്തിപ്പെടുത്തുവാന്‍ പോന്നതാണ്. നിര്‍മിതിയില്‍ ഇവര്‍ക്ക് നിങ്ങള്‍ സ്വാതന്ത്ര്യമനുവദിക്കാന്‍ തയ്യാറാണെങ്കില്‍ ചിത്രകാരന്‍ ക്യാന്‍വാസിലെന്നപോലെ പകരം വയ്ക്കാനാകാത്ത കലാസൃഷ്ടികളാകും തടിയിലും കല്ലിലും സിമന്റിലും ഉയര്‍ന്നു വരിക. നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉപഭോക്താവിന്റെ താത്്പര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ യുഗയുടെ പ്രതിനിധികള്‍ നിങ്ങളോടൊപ്പമുണ്ടാകും.

ദക്ഷിണേന്ത്യയിലെ പല പ്രദേശങ്ങളില്‍ യുഗയുടെ പ്രോജക്ടുകള്‍ പുരോഗമിക്കുകയാണ്. ഇതിലൂടെ സാധ്യതയുടെ പുതിയ വാതായനങ്ങള്‍ തുറക്കുവാന്‍ ബാംഗ്ലൂരിലും ഒരു ഓഫീസ് ഉടന്‍തന്നെ പ്രവര്‍ത്തനം ആരംഭിക്കും. അതോടൊപ്പം പുരാതനവും അപൂര്‍വവുമായ ഫര്‍ണിച്ചറുകളുടെ കളക്ഷന്‍ കൂടി ആരംഭിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് യുഗ.

Contact No: +91 89436 61899

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button