ASTUTE ACADEMY ; ആധുനിക വിദ്യാഭ്യാസരംഗത്തെ ഒരു ‘കംപ്ലീറ്റ് സൊല്യൂഷന്’
സഹ്യന് ആര്
സാര്‍വത്രികമായ വിദ്യാഭ്യാസ പുരോഗതി ഉറപ്പുവരുത്തണമെങ്കില്‍ ഗാന്ധിജിയുടെ ‘അന്ത്യോദയ’ എന്ന ആശയം പോലെ ഏറ്റവും അവസാനത്തെ വിദ്യാര്‍ത്ഥിയും സമ്പൂര്‍ണ പഠനശേഷി കൈവരിക്കേണ്ടതുണ്ട്. എഴുത്തുവൈകല്യം, ഗണിത വിശകലനശേഷിക്കുറവ്, ഭാഷാവൈകല്യം തുടങ്ങിയ പഠന വൈകല്യങ്ങളുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞുകൊണ്ട് അവര്‍ക്ക് പ്രത്യേക ശിക്ഷണം നല്കി പ്രായത്തിനു തക്ക പഠനശേഷിയിലെത്തിക്കുന്ന ആധുനികവിദ്യാഭ്യാസ സംവിധാനമാണ് റെമഡിയല്‍ (Remedial) എഡ്യൂക്കേഷന്‍. ‘ഒരു കുട്ടിക്ക് ഒരു അധ്യാപകന്’ (one on one) എന്ന രീതിയില്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും നിലവാരം വിലയിരുത്തി പിന്നാക്കം നില്ക്കുന്ന കുട്ടികളെ സമപ്രായക്കാരുടെ തുല്യനിലവാരത്തിലേക്കു ഉയര്‍ത്തുന്ന റെമെഡിയല്‍ എജ്യൂക്കേഷനുള്‍പ്പെടെയുള്ള പുത്തന്‍ വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെ നാളെയുടെ പ്രതീക്ഷകളെ തേച്ചുമിനുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്മുറികള് ഒരുക്കുകയാണ് കണ്ണൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Astute Academy.
കണ്ണൂര്‍ സ്വദേശിയായ ഫാത്തിമ തസ്ലീം 2020 ല്‍ വീട്ടില്‍ ചെറിയ രീതിയിലുള്ള ഓണ്‍ലൈന്‍ ക്ലാസ്സായി ആരംഭിച്ച വിദ്യാഭ്യാസ സംരംഭം ഇന്ന് ആയിരത്തില്‍പരം വിദ്യാര്‍ത്ഥികളുള്ള അസ്റ്റ്യൂട്ട് അക്കാദമിയിലേക്ക് എത്തിയത് സമൂഹത്തില്‍ ഓരോ വിദ്യാര്‍ത്ഥിയും നേരിടുന്ന വെല്ലുവിളികളെ മനസ്സിലാക്കികൊണ്ടുള്ള പടിപടിയായ പരിഷ്കരണങ്ങളിലൂടെയാണ്. ഭര്‍ത്താവ് തസ്ലീമിനോടൊപ്പമുള്ള പ്രവര്‍ത്തനങ്ങളിലൂടെ 2021 ആയപ്പോഴേക്കും ഔദ്യോഗികമായി ഓഫീസ് ആരംഭിക്കുകയും 2022 ല്‍ സ്വന്തം മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയും ചെയ്തു. ഈ കാലയളവിലെല്ലാം അഡ്മിഷന് വര്‍ദ്ധിക്കുന്നതിനോടൊപ്പം പലതരം ‘ലേണിംഗ് ഡിസെബിലിറ്റി’കളുള്ള വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കാനിടയായി. അവരെ ഓരോരുത്തരെയും കൃത്യമായി നിരീക്ഷിച്ചുകൊണ്ട് ഓരോ പ്രശ്നവും പരിഹരിക്കത്തക്ക കോഴ്സുകള്‍ ചിട്ടപ്പെടുത്താന്‍ തുടങ്ങി.
പല രീതികളിലുള്ള പഠനം തുടരുമ്പോള്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ സഹായകമാവുന്നു എന്നു മനസ്സിലാക്കി അടുത്ത അധ്യാപന രീതി എന്താകണമെന്ന് കണ്ടെത്തുന്ന ശാസ്ത്രീയമായ ‘ആക്ഷന്‍ റിസര്‍ച്ച്’ തന്നെയായിരുന്നു ഒരര്‍ത്ഥത്തില്‍ ആദ്യഘട്ടത്തില്‍ ഫാത്തിമ ചെയ്തിരുന്നത്. അങ്ങനെ 2023 – ല്‍ ‘അസ്റ്റ്യൂട്ട് അക്കാദമി’ എന്ന പേരില്‍ കൗണ്‍സിലിംഗ്, തെറാപ്പി തുടങ്ങി വിദ്യാര്‍ത്ഥികളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു ‘കംപ്ലീറ്റ് സൊല്യൂഷന്’ പ്രദാനം ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ അക്കാദമി സ്ഥാപിച്ചു.
ഇവിടെയെത്തുന്ന ഓരോ കുട്ടികളുടെയും നിലവാരം കൃത്യമായി വിലയിരുത്തി അവര്‍ക്കു വേണ്ടുന്ന ആരോഗ്യകരമായ പഠനാന്തരീക്ഷം തീര്‍ക്കാന്‍ അനുയോജ്യരായ അധ്യാപകരെ മെന്ററായി നല്‍കിക്കൊണ്ട് തീര്‍ത്തും ‘കസ്റ്റമൈസ്ഡ്’ ആയാണ് ഓരോ ക്ലാസും ചിട്ടപ്പെടുത്തുന്നത്. പലതരം പഠനവൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെ സാന്നിധ്യത്തില്‍ പ്രത്യേക കൗണ്‍സിലിംഗും അതോടൊപ്പം തെറാപ്പിയും ഒരുക്കിയിട്ടുണ്ട്. പേരെന്റിങ്ങിനായി രക്ഷകര്‍ത്താക്കളെ അസിസ്റ്റ് ചെയ്യുവാന്‍ ‘അസ്റ്റ്യൂട്ട് അക്കാദമി ഓഫ് പാരന്റിംഗും’ ഇതോടൊപ്പമുണ്ട്.
‘വണ്‍ ഓണ്‍ വണ്‍’ എന്ന രീതിയില്‍ തികച്ചും പേഴ്സണലൈസ്ഡ് ആയി നടക്കുന്ന ക്ലാസുകളെല്ലാം ഓരോന്നായി നിരീക്ഷിക്കാന്‍ കോഡിനേറ്റര്‍മാര്‍ എപ്പോഴുമുണ്ടാകും. നിലവില്‍ ഇവിടെ ഇരുന്നൂറോളം അധ്യാപകരുണ്ട്. കെ ജി മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കായി ഫ്രഞ്ച് ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളുമടങ്ങിയ ഒരു പഠനാവസരമൊരുക്കിക്കൊണ്ട് ‘കംപ്ലീറ്റ് സൊല്യൂഷന്’ എന്ന മുദ്രാവാക്യത്തെ അന്വര്‍ത്ഥമാക്കുകയാണ് അസ്റ്റ്യൂട്ട് അക്കാദമി.
ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെയുള്ള നിരവധി വിദേശമലയാളികളായ രക്ഷകര്‍ത്താക്കള്‍ക്ക് ജോലിത്തിരക്കിനിടയില്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഒരു പേഴ്സണല്‍ മെന്റര്‍ അത്യാവശ്യമായി വരുന്നതിനാല്‍ അവര്‍ക്ക് സഹായകമാകുന്ന രീതിയില്‍കൂടി സ്ഥാപനത്തെ മുന്നോട്ടു കൊണ്ടു പോകാനാണ് ഫാത്തിമ ലക്ഷ്യമിടുന്നത്. അഡ്മിഷനായും പഠനത്തിനായുമുള്ള അസ്റ്റ്യൂട്ട് അക്കാദമിയുടെ ആപ്ലിക്കേഷന്‍ ഐ ഒ എസ്സിലും പ്ലേസ്റ്റോറിലും ലഭ്യമാണ്.
https://www.facebook.com/people/Astute-Academy-Official/61559088824206/?mibextid=ZbWKwL
https://www.instagram.com/academy_astute/?utm_medium=copy_link