ജപ്പാനില്‍ ഭാവി സുരക്ഷിതമാക്കാം; ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയിലൂടെ

കടല്‍ കടന്നുപോയി സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നതില്‍ ലോകത്ത് എപ്പോഴും ഏറ്റവും കൂടുതല്‍ മുന്നിട്ടു നില്‍ക്കുന്നവരാണ് മലയാളികള്‍. വിദ്യാസമ്പന്നരായ മലയാളികള്‍ ലോകത്തിന്റെ പല കോണുകളിലായി ജീവിത വിജയം കൈവരിച്ച കഥകള്‍ നാം ഒരുപാട് കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരുപാട് മലയാളികളെ തങ്ങളുടെ ജീവിത വിജയം നേടിയെടുക്കാന്‍ സഹായിക്കുകയും സംരംഭം സ്വപ്‌നം കാണുന്ന നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്ന സംരംഭകനാണ് ഡോ. സുബിന്‍ വാഴയില്‍.
ജപ്പാന്‍ എന്ന രാജ്യത്തെയും അവിടുത്തെ ഭാഷയെയും സംസ്‌കാരത്തെയും അടുത്തറിയുകയും ചെയ്ത സുബിന്‍ എന്ന സംരംഭകനും ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയും ഏതൊരാള്‍ക്കും ആത്മവിശ്വാസവും പ്രചോദനവുമാണ്. ജപ്പാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന OICSA (The Organization for Industrial, Spiritual and Cultural Advancement) എന്ന സംഘടനയുടെ വോളന്റിയറും സജീവ പ്രവര്‍ത്തകനുമായിരുന്നു സുബിന്‍ എന്ന ഈ ചെറുപ്പക്കാരന്‍. ജപ്പാനില്‍ OISCA വഴി ജപ്പാന്‍ ഗവണ്‍മെന്റിന്റെ കീഴില്‍ ജാപ്പനീസ് ലാംഗ്വേജിലും കള്‍ച്ചറിലും ഈ ചെറുപ്പക്കാരന്‍ കോഴ്‌സുകള്‍ ചെയ്യുകയും കൂടുതല്‍ വൈദഗ്ധ്യവും അറിവും നേടിയെടുക്കുകയും ചെയ്തു.

ജപ്പാനില്‍ നിന്ന് തിരികെ നാട്ടിലെത്തിയതോടെ സൈക്കോളജിസ്റ്റ് കൂടിയായ സുബിന്‍ നാട്ടില്‍ തന്നെ ഒരു ക്ലിനിക്ക് ആരംഭിച്ചു. എന്നാല്‍ ജാപ്പനീസ് സംസ്‌കാരത്തോടും ഭാഷയോടും അതീവ സ്‌നേഹം പുലര്‍ത്തിയ അദ്ദേഹത്തിന് അവയെ മാറ്റിനിര്‍ത്താന്‍ ആകുമായിരുന്നില്ല. അതുകൊണ്ട് 2010ല്‍ ജാപ്പനീസ് ലാംഗ്വേജ് അക്കാദമിക് തുടക്കം കുറിച്ചു. എന്നാല്‍ 2010 കാലഘട്ടങ്ങളില്‍ ജപ്പാനിലേക്കുള്ള തൊഴിലവസരങ്ങളെ കുറിച്ചുള്ള പൊതുധാരണ എല്ലാവര്‍ക്കും വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ വളര്‍ന്നുവരിക എന്നുള്ളത് ഒരുപാട് വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നിരുന്നാലും ആത്മവിശ്വാസം കൈമുതലാക്കിയ സുബിന്‍ കഠിനാധ്വാനം ചെയ്തുകൊണ്ടേയിരുന്നു.
ആ കാലഘട്ടങ്ങളില്‍ കൊച്ചി മുതല്‍ മംഗലാപുരം വരെ ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്ന മികച്ച സ്ഥാപനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ മികച്ച സേവനം നല്‍കി ജാപ്പനീസ് ലാംഗ്വേജ് അക്കാദമി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറ്റവും വിശ്വസ്തമായ സ്ഥാപനമായി മാറി. ഈ കാലഘട്ടത്തിലാണ് ഇന്ത്യയും ജപ്പാനുമായുള്ള സംയുക്ത കരാറുകളുടെ അനന്തരഫലമായി ഒരുപാട് പുതിയ തൊഴിലവസരങ്ങള്‍ ജപ്പാനില്‍ സൃഷ്ടിക്കപ്പെടുന്നത്.

അങ്ങനെയിരിക്കെയാണ് ജപ്പാനില്‍ ജോലി നല്‍കാമെന്ന് വ്യാജവാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളെയും വിദ്യാര്‍ത്ഥികളെയും വഞ്ചിക്കുന്നു എന്ന വാര്‍ത്ത നിരന്തരമായി ഈ യുവാവിന്റെ ശ്രദ്ധയിലേക്ക് എത്തുന്നത്. താന്‍ ഏറെ സ്‌നേഹിക്കുന്ന ജപ്പാന്‍ എന്ന രാജ്യത്തെ മറയാക്കി നടക്കുന്ന ഇത്തരം ചതിക്കുഴികള്‍ സുബിന് ആദ്യം മുതല്‍ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് ഈ ചെറുപ്പക്കാരന്റെ മനസ്സിനെ ഏറെ പിടിച്ചുലച്ച ഒരു സംഭവമുണ്ടാകുന്നത്.
നാട്ടില്‍ നിന്ന് ജപ്പാനിലേക്ക് ഒരു ജോലി എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്ന ഒരു യുവാവ് തൊഴില്‍ മാഫിയകളുടെ കെണിയിലകപ്പെടുകയും കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെടുകയും ചെയ്യുന്നത്. ഇതില്‍ മനംനൊന്ത് ആ യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈയൊരു സംഭവം സുബിന്‍ എന്ന മനശാസ്ത്രഞ്ജനെ വല്ലാതെ വേദനിപ്പിച്ചു.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല എന്നുള്ള ദൃഢ നിശ്ചയത്തില്‍ നിന്നാണ് സുബിനെന്ന സൈക്കോളജിസ്റ്റ് ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും അതിലൂടെ യുവാക്കള്‍ക്ക് ജപ്പാനില്‍ മികച്ച തൊഴില്‍ നേടി കൊടുക്കുവാനും ലക്ഷ്യം വച്ച് കോഴിക്കോട് കേന്ദ്രമാക്കി ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കിയത്. കൃത്യമായ ഇടപെടലുകളിലൂടെയും ശരിയായ വഴിയിലൂടെയും ഒരുപാട് മലയാളികള്‍ക്ക് തൊഴില്‍ കൊടുക്കുവാന്‍ സുബിനും അദ്ദേഹത്തിന്റെ സ്ഥാപനത്തിനും പിന്നീട് സാധിക്കുകയുണ്ടായി.
ഇന്ന് ജാപ്പനീസ് ലാംഗ്വേജ് എഡ്യൂക്കേഷന്‍ മേഖലയിലെ ഏറ്റവും മികച്ച സംരംഭമാണ് ജാപ്പനീസ് ലാംഗ്വേജ് അക്കാദമി. കേരളത്തിലെ മിക്ക ജില്ലകളിലും കൂടാതെ ബാംഗ്ലൂര്‍, ചെന്നൈ, മധുര, അഹമ്മദാബാദ് എന്നീ പ്രമുഖ നഗരങ്ങളിലും ജാപ്പനീസ് ലാംഗ്വേജ് അക്കാദമിക്ക് നിലവില്‍ ബ്രാഞ്ചുകളുണ്ട്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് മീഡിയങ്ങളിലായി ജാപ്പനീസ് ഭാഷ വളരെ ലളിതമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിച്ചു നല്‍കുന്നതില്‍ ജാപ്പനീസ് അക്കാദമി ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ സ്ഥാപനമാണ്. JLPT (Japanese Language Proficiency Test ) N5 മുതല്‍ N1 വരെ സിസ്റ്റമാറ്റിക്കായി പഠിപ്പിക്കുന്നതില്‍ ജാപ്പനീസ് ലാംഗ്വേജ് അക്കാദമി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനം. ഓണ്‍ലൈനായും ഓഫ്‌ലൈനായും ജാപ്പനീസ് ലാംഗ്വേജ് അക്കാദമി കോഴ്‌സുകള്‍ നടത്തിവരുന്നുണ്ട്.

ജപ്പാനില്‍ കെയര്‍ഗിവര്‍ ആയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ജപ്പാനില്‍ സൗജന്യ സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കുവാനും തുടര്‍ന്ന് അഞ്ച് വര്‍ഷം SSW (Specified skilled worker) കെയര്‍ഗിവര്‍ ആയി ജോലി ചെയ്യുവാനുമുള്ള സഹായവും, ഏത് വിഷയത്തില്‍ ബിരുദം നേടിയവര്‍ ആണെങ്കിലും ജപ്പാനില്‍ രണ്ട് വര്‍ഷത്തെ ബിരുദാനന്തരബിരുദം സകോളര്‍ഷിപ്പും പാര്‍ട് ടൈം ജോലിയോട് കൂടിയും പഠിക്കുവാനുള്ള അവസരവും കൂടാതെ പ്ലസ് ടു അഥവാ ബിരുദം കഴിഞ്ഞവര്‍ക്ക് ജാപ്പനീസ് ലാംഗ്വേജ് ജപ്പാനില്‍ പോയി പഠിക്കുവാനും അതിനുശേഷം മറ്റു കോഴ്‌സുകളില്‍ ചേരുന്നതിനോ അല്ലെങ്കില്‍ ജോലിക്ക് പ്രവേശിക്കുന്നതിനോ ആയുള്ള സഹായവും ഈ സ്ഥാപനം പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്തു നല്‍കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

ഈ വര്‍ഷം ഇതുവരെ ജാപ്പനീസ് ലാംഗ്വേജ് അക്കാദമിയിലൂടെ ജപ്പാനിലേക്കെത്തിയത് 30 ഓളം സ്റ്റുഡന്റുകളാണ്. നിലവില്‍ നിരവധി പേരാണ് ഈ സ്ഥാപനത്തിലൂടെ തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്നതിനായി ജപ്പാനിലേക്ക് പറക്കുവാന്‍ ഒരുങ്ങുന്നത്. ലാംഗ്വേജ് പഠനത്തിലും ജോബ് പ്ലേസ്‌മെന്റിനുമപ്പുറം കരിയര്‍ കണ്‍സള്‍ട്ടന്‍സി, ട്രാന്‍സ്ലേഷന്‍ സര്‍വീസുകള്‍, ലാംഗ്വേജ് ഇന്റര്‍പ്രട്ടേഷന്‍, കള്‍ച്ചറല്‍ സെമിനാറുകള്‍ തുടങ്ങി ഒരുപാട് മേഖലകളില്‍ സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംരംഭമാണ് ഇന്ന് ജാപ്പനീസ് ലാംഗ്വേജ് അക്കാദമി.
തികച്ചും സാമൂഹിക പ്രതിബദ്ധതയോടുകൂടി തൊഴില്‍മാഫിയകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്ന ജാപ്പനീസ് ലാംഗ്വേജ് അക്കാദമി വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും വളരെ ആശ്വാസം നല്‍കുന്നു. സ്വപ്‌നങ്ങള്‍ കണ്ടാല്‍…തീവ്രമായി ആഗ്രഹിച്ചാല്‍ ആ സ്വപ്‌നങ്ങളെല്ലാം നേടിയെടുക്കാന്‍ കഴിയുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് സുബിന്‍ എന്ന സംരംഭകനും ജാപ്പനീസ് ലാംഗ്വേജ് അക്കാദമി എന്ന സ്ഥാപനവും.