തിളക്കമുള്ള കരിയറിലേക്കുള്ള വഴിവിളക്കാകുവാന്‍ ഇനിസിയോ ഏജ്യൂക്കേഷന്‍
മാവേലിക്കര ഉളുന്തി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇനിസിയോ ഏജ്യൂക്കേഷന്‍ വിജയകരമായ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് ഈ വര്‍ഷം. ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യയൊട്ടാകെ ഓപ്ഷനുകള്‍ ലഭ്യമാക്കിയും ഐഎല്‍ടിസി, ഒഇടി ജര്‍മന്‍ ലാംഗ്വേജ് ക്ലാസുകളിലൂടെ അനേകം വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ കരിയര്‍ പടുത്തുയര്‍ത്തുവാന്‍ പിന്തുണ നല്‍കിയും ആലപ്പുഴ ജില്ലയിലെ എണ്ണം പറഞ്ഞ വിദേശ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയൂഷനായി ഇക്കാലയളവില്‍ വളരുവാന്‍ ഇനിസിയോയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇനിസിയോയുടെ കീഴില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലൂടെ ഇന്ത്യയൊട്ടാകെയുള്ള ഏറ്റവും മികച്ച കോളേജുകളിലെ ബിഎസ്സി നേഴ്സിങ്, ജിഎന്‍എം, പോസ്റ്റ് ബിഎസ്സി, ഡിഗ്രി, പിജി, എംബിഎ, ബികോം കോഴ്സുകള്‍, ഒടിടി, അനസ്തേഷ്യ, ഫാം ഡി എന്നിങ്ങനെയുള്ള കോഴ്സുകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നു.
ലിബിന് മാത്യു, ജിന്‍സി ജറോം എന്നിവരുടെ പങ്കാളിത്തത്തിലാണ് ഇനിസിയോ പ്രവര്‍ത്തിക്കുന്നത്. വളരെക്കാലം മുമ്പ് തന്നെ ഈ മേഖലയുടെ സാധ്യതകള്‍ തിരിച്ചറിയുവാനായെങ്കിലും 2022-ല്‍ ഈ മേഖലയിലേക്ക് കടക്കുമ്പോഴേക്കും ഇത്തരത്തിലുള്ള അനേകം സ്ഥാപനങ്ങള്‍ കേരളമെമ്പാടും മുളച്ചു പൊന്തിയിരുന്നു. സ്വന്തമായൊരു സ്ഥാപനം തുടങ്ങുന്നതിന് മുമ്പ് അനേകവര്‍ഷങ്ങള്‍ മേഖലയില്‍ പ്രവര്ത്തിക്കാനായതുകൊണ്ട് ഇനിസിയോയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനുകള്‍ നല്കുവാന് തങ്ങള്‍ക്ക് കഴിയുന്നതായി ലിബിന് മാത്യു പറയുന്നു. കിടമത്സരം ശക്തമായി തുടരുന്ന, വന്‍കിട കമ്പനികള്‍ അരങ്ങു വാഴുന്ന മേഖലയില്‍ തങ്ങളുടേതായൊരു സ്ഥാനം കണ്ടെത്തുവാന്‍ അതുകൊണ്ടുതന്നെ ഇനിസിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലും ബാംഗ്ലൂരുമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ സാധ്യതകള്‍ അനേകമാണ്. ഇന്ത്യയൊട്ടാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഊഷ്മളമായ ബന്ധം സ്ഥാപിച്ചിരിക്കുന്ന ഇനിസിയോയിലൂടെ ഓരോ വിദ്യാര്‍ത്ഥിയുടെയും സാമ്പത്തിക സ്ഥിതിക്കും താല്പര്യത്തിനും ലഭിക്കാവുന്ന ഏറ്റവും മികച്ച കോഴ്സുകള്‍ നല്കുവാനാകുമെന്ന ആത്മവിശ്വാസം ഈ സംരംഭകര്‍ക്കുണ്ട്.
കരിയര്‍ സ്വപ്നവുമായി ഇനിസിയോയിലേക്ക് വരുന്ന ഏതൊരു വ്യക്തിക്കും മേഖലയില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ ഫീസില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുവാന്‍ ഇനിസിയോ പരിശ്രമിക്കുന്നു. കൊറോണ കാലത്തിന്റെ അവശതകളെ അതിജീവിച്ച് സംരംഭകത്വ മികവിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന ഇനിസിയോ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന എജ്യൂക്കേഷന്‍ കൗണ്‍സിലറായി അറിയപ്പെടണമെന്ന സ്വപ്നത്തിലേക്കുള്ള പാതയിലാണ്.