പ്രതിസന്ധികളിലും നായ പ്രേമം സംരംഭമാക്കി വിജയിപ്പിച്ച് ശരത്
മനുഷ്യരെക്കാള്‍ നന്ദിയുള്ളത് മൃഗങ്ങള്‍ക്കാണ് എന്ന് പലരും പറയാറുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യരേക്കാള്‍ നമ്മുടെ സുരക്ഷയ്ക്ക് നായകളെയാണ് ഇന്ന് എല്ലാവരും ആശ്രയിക്കുന്നത്. ഉടമസ്ഥര്‍ക്കും നായക്കള്‍ക്കും ഇടയില്‍ നല്ല രീതിയിലുള്ള ബന്ധം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ കൃത്യമായ പരിശീലനം ആവശ്യമാണ്. പലപ്പോഴും അത് നായകളെ വാങ്ങുന്ന ഉടമസ്ഥര്‍ക്ക് മാത്രം സാധ്യമാകുന്ന കാര്യമല്ല. കൃത്യമായ പരിശീലനം നല്കാന് അനുഭവ സമ്പത്തുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. ഇത്തരക്കാരെ സഹായിക്കുക എന്നതാണ് നായപ്രേമി കൂടിയായ നെടുമ്പാശേരി സ്വദേശി ശരത്തിന്റെ Spark n Bark Dog Training and Boarding വാഗ്ദാനം ചെയ്യുന്നത്.
എല്ലാ വിഭാഗത്തില്‍പ്പെട്ട നായകളുമായി ഇടപഴകിയുള്ള അനുഭവം ഉള്ളതുകൊണ്ടുതന്നെ പരിശീലനത്തിനായി ആളുകള്‍ ശരത്തിനെ ധൈര്യമായി സമീപിക്കാറുണ്ട്. വീടുകളില്‍ ചെന്നും ശരത് പരിശീലനം നല്‍കാറുണ്ട്. അതുപോലെ ആവശ്യമെങ്കില്‍ നായകളെ വീടുകളില്‍ നിന്ന് കൂട്ടിക്കൊണ്ട് പോകുകയും തിരിച്ച് വീടുകളില്‍ ഉത്തരവാദിത്വത്തോടെ എത്തിക്കുകയും ചെയ്യുന്നു എന്നതും ഇവരുടെ സ്ഥാപനത്തിനെ ശ്രദ്ധേയമാക്കുന്ന ഒന്നാണ്.
ഏത് അക്രമസ്വഭാവമുള്ള നായകളായാലും ഇവരുടെ പരിശീലനത്തിലൂടെ മാറ്റാന്‍ കഴിയും. കൃത്യമായ വാക്സിനും ഭക്ഷണക്രമവും വൃത്തിയുടെയും കാര്യത്തില്‍ വളരെയധികം നിര്‍ബന്ധമുള്ള ആളാണ് ശരത്. അതുകൊണ്ടുതന്നെ തന്റെ സ്ഥാപനത്തില്‍ വരുന്ന നായകളുടെ കാര്യത്തിലും ഇത് കൃത്യമായിരിക്കണം.
നായകളെ വളര്‍ത്തുന്നവര്‍ പ്രധാനമായി നേരിടുന്ന മറ്റൊരു പ്രശ്നമാണ് ദൂരയാത്ര പോകുമ്പോഴും അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വീട് മാറി നില്‍ക്കേണ്ട സാഹചര്യം വരുമ്പോള്‍ തന്റെ പ്രിയപ്പെട്ട നായകളെ എന്ത് ചെയ്യുമെന്നത്. ഇതിനു പ്രതിവിധിയും ശരത്തിന്റെ സ്ഥാപനം നല്കുന്നു. താല്‍ക്കാലികമായി നായകളെ താമസിപ്പിക്കാന്‍ ധൈര്യമായി Spark n Bark തെരഞ്ഞെടുക്കാം.
ഒരു വര്‍ഷത്തിലേറെ താമസമാക്കിയ നായകള്‍ അടക്കം ശരത്തിന്റെ ഒപ്പമുണ്ട്. ശരത്തിന്റെ നായകളോടുള്ള സമീപനം കാരണം തന്നെയാണ് ഇത്രയും വര്‍ഷമായിട്ടും നായകളെ ശരത്തിനൊപ്പം വിശ്വസിച്ച് ഏല്‍പ്പിക്കുന്നത്. മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച്, ഇവര്‍ക്ക് ആഹാര പദാര്‍ത്ഥങ്ങള്‍ അടക്കം വളരെ കുറഞ്ഞ ചിലവ് മാത്രമേ വരുന്നുള്ളൂ. കാരണം വരുമാനം എന്നതിലുപരി ശരത് നായകളെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. പരിശീലനം ചെയ്യുന്നത് ശരത്താണെങ്കിലും മറ്റു കാര്യങ്ങള്‍ക്ക് കൂട്ടായി രണ്ട് ജീവനക്കാരും ഒപ്പമുണ്ട്.
ഇങ്ങനെ ഒരു മേഖലയില്‍ ആദ്യമായി ഇറങ്ങിയപ്പോള്‍ പല എതിര്‍പ്പുകളും തിരിച്ചടികളും നേരിടേണ്ടി വന്നു. അപ്പോഴൊക്കെ എല്ലാം അവസാനിപ്പിക്കാം എന്ന് കരുതിയ നിമിഷങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. മറ്റേതു ജോലിയെക്കാളും തനിക്ക് ആത്മസംതൃപ്തി കിട്ടുന്നത് ഈ മേഖലയാണെന്ന് മനസ്സിലാക്കി ശരത് തന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക തന്നെ ചെയ്തു. അതേസമയം, നായകള്‍ക്കും ശരത്തിനെ വിട്ടുപോകാനാവില്ല എന്നതിന് തെളിവാണ് ഇപ്പോഴും Spark n Bark Dog Training and Boarding വിജയകരമായി മുന്നോട്ടുപോകുന്നത്.
SPARK n BARK Dog Training and Boarding : 094472 26256
https://www.instagram.com/spark_n_bark/?igshid=OGQ5ZDc2ODk2ZA%3D%3D