‘കൊല്ലത്തെ ആദ്യത്തെ ന്യൂബോണ്‍ ലേഡി ഫോട്ടോഗ്രാഫര്‍’; കുട്ടി ചിത്രങ്ങളില്‍ കഥകള്‍ നെയ്ത് ആര്‍ച്ച രാജഗിരി
എത്ര വിഷമിച്ചിരിയ്ക്കുന്നവരെയും സന്തോഷത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിക്കാന്‍ കഴിവുള്ളവരാണ് കുട്ടികള്‍. അവരുടെ ചിരിയും കളിയും കുറുമ്പും കണ്ടുകൊണ്ടിരിക്കാന്‍ തന്നെ എന്ത് രസമാണല്ലേ? ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആകട്ടെ ഇവയ്ക്ക് പ്രത്യേകത അല്പം കൂടുതലുമാണ്. തങ്ങളുടെ പൊന്നോമനകളുടെ വളര്‍ച്ച അങ്ങേയറ്റം അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിക്കാണുന്ന അച്ഛനമ്മമാര്‍ എന്നും അതിനെ ജീവിതത്തിന്റെ ഭാഗമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. തല്‍ഫലമായി ഇന്ന് പൊതുവായി വളര്‍ന്ന് വികസിക്കുന്ന മേഖലയായി ന്യൂബോണ്‍ ഫോട്ടോഷൂട്ട് മാറിക്കഴിഞ്ഞു.
ഫോട്ടോഗ്രാഫിയുടെ ഒരു ശാഖയായി ന്യൂബോണ്‍ ഫോട്ടോഷൂട്ടിനെ വിലയിരുത്തുന്നുണ്ടെങ്കിലും സാധാരണ എടുക്കുന്ന ഫോട്ടോഷൂട്ടുകളില്‍ നിന്ന് ഇത് അല്പം വേറിട്ട് നില്‍ക്കുന്നു. അതിന് പ്രധാന കാരണം ഫോട്ടോഷൂട്ടിന് എത്തുന്ന കുഞ്ഞുങ്ങളുടെ പ്രായം തന്നെയാണ്.
വളരെയധികം പ്രയാസമേറിയതും ക്ഷമ ആവശ്യമുള്ളതുമായ ന്യൂബോണ്‍ ഫോട്ടോഷൂട്ടിന് കൊല്ലത്തിന്റെ സംഭാവനയാണ് ആര്‍ച്ച രാജഗിരി. കഴിഞ്ഞ നാല് വര്‍ഷമായി ‘ബേബി സ്‌റ്റോറീസ് ബൈ ആര്‍ച്ച’ എന്ന സ്ഥാപനത്തിന് കീഴില്‍ ന്യൂബോണ്‍ ഫോട്ടോഷൂട്ട് മേഖലയിലെ ‘യൂണിക് ഐഡിയ’കള്‍ പരീക്ഷിക്കുന്ന ആര്‍ച്ച കൊല്ലത്തെ തന്നെ ആദ്യത്തെ ന്യൂബോണ്‍ ലേഡി ഫോട്ടോഗ്രാഫറാണ്.
പതിനേഴ് വര്‍ഷമായി വെഡിങ് ഫോട്ടോഗ്രാഫി മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന രാജഗിരി വെഡ്ഡിങ് സ്റ്റുഡിയോ ഉടമസ്ഥനായ ഭര്‍ത്താവ് ദീപു രാജഗിരിയുടെ പിന്തുണയുള്ളതിനാല്‍ ആര്‍ച്ചയ്ക്ക് തന്റെ കരിയറും പ്രൊഫഷനും മുന്നോട്ടു കൊണ്ടുപോകുന്നതിനോടൊപ്പം കേരളത്തില്‍ എവിടെയുമുള്ള വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാനും കഴിയുന്നു.
ഫോട്ടോഗ്രാഫിയോട് അതിയായ താല്പര്യമുണ്ടായിരുന്ന ആര്‍ച്ചയ്ക്ക് കുട്ടികളോടുള്ള ഇഷ്ടമാണ് ന്യൂബോണ്‍ ഫോട്ടോഗ്രാഫിയിലേക്ക് കൊണ്ടെത്തിച്ചത്. ആവശ്യക്കാര്‍ക്ക് വീട്ടില്‍ ചെന്ന് ഫോട്ടോകള്‍ എടുത്തു നല്‍കുന്നതിന് പുറമേ ആര്‍ച്ചയുടെ തന്നെ കൊല്ലത്തെ സ്റ്റുഡിയോയിലെത്തിയും ആളുകള്‍ക്ക് ഫോട്ടോഷൂട്ട് നടത്താവുന്നതാണ്.
”തന്റെ മകന് ഏഴാം മാസത്തില്‍ ജന്മം നല്‍കിയത് കൊണ്ട് തന്നെ അവന് താരതമ്യേന തൂക്കവും വലിപ്പവും കുറവായിരുന്നു. അതിനാല്‍ തന്നെ അരികിലെത്തുന്ന പ്രീമെച്ചര്‍ ബേബികളെ കൈകാര്യം ചെയ്യുന്നതില്‍ ഇതുവരെ യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല”, ആര്‍ച്ച രാജഗിരി പറയുന്നു. ഫോട്ടോഗ്രാഫിക്കൊപ്പം പൊക്കിള്‍ക്കൊടി, പ്രഗ്‌നന്‍സി കിറ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ആര്‍ച്ചയുടെ റെസിന്‍ ഫ്രെയ്മിനും ആവശ്യക്കാര്‍ ഏറെയാണ്.
എത്ര വലിയ വാശിയും കുറുമ്പുമുള്ള കുഞ്ഞും ആര്‍ച്ചയുടെ കൈക്കുമ്പിളില്‍ എത്തുമ്പോള്‍ ശാന്തശീലരായി മാറുന്നു കുഞ്ഞു താരാട്ടും തലോടലും ഒക്കെയായി തന്റെ ജോലി കൂടുതല്‍ ആനന്ദകരമാക്കുന്ന ആര്‍ച്ച രാജഗിരി ഇന്ന് നിരവധി അംഗീകരങ്ങളുടെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 97478 11147
https://www.instagram.com/baby_stories_by_archa/?igsh=Yzh5ZWs4NzZidHZ4