EntreprenuershipSuccess Story

വ്യത്യസ്തത തേടിയുള്ള യാത്രയുമായി ‘Wayanad Oraganics’

കുട്ടിക്കാലം മുതലേ അച്ഛന്റെ അമ്മയുടെയും കൃഷി കണ്ട് വളര്‍ന്ന മകള്‍. അന്ന് അവര്‍ക്ക് സഹായിയായി കൂടെ നിന്നു കൃഷിയെ കണ്ടുപഠിച്ചു. എന്നാല്‍ വയനാട് സ്വദേശിയായ സില്‍ജ ബബിത്തിനെ ഒരു സംരംഭകയാക്കി മാറ്റാന്‍ പോകുന്ന മേഖല ആയിരുന്നു അത് എന്ന് കരുതിയില്ല. കോപ്പറേറ്റീവ് ബാങ്ക് ഉേദ്യാഗസ്ഥയായിരുന്ന സില്‍ജ ഒരു അധിക വരുമാനം എന്ന രീതിയിലായിരുന്നു കൃഷി തുടങ്ങിയതെങ്കിലും, ഇന്നത് അവരുടെ ജീവിതമായി മാറിക്കഴിഞ്ഞു.

വിദേശികളായ ഫലവൃക്ഷങ്ങളാണ് വയനാട് ഓര്‍ഗാനിക്‌സന്റ പ്രത്യേകത. കാഴ്ചക്കാര്‍ക്ക് വിദേശത്താണോ എന്ന് തോന്നിപ്പോകുന്ന നിരവധി തരത്തിലുള്ള ഫലവൃക്ഷങ്ങളാണ് ഉള്ളത്. തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങള്‍ ലഭിക്കുക. അതുകൊണ്ട് അവിടങ്ങളിലെ ഫലവൃക്ഷങ്ങളാണ് പ്രധാനമായും വയനാട് ഓര്‍ഗാനിക്‌സില്‍ കാണാന്‍ കഴിയുക.

നമ്മുടെ മാവ്, ഡ്രാഗണ്‍ ഫ്രൂട്ട് ഇവയുടെയൊക്കെ തന്നെ വ്യത്യസ്ത ഇനങ്ങള്‍ ലഭിക്കും. ഇതുകൂടാതെ കൃഷിയും വളരെ വിജയകരമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. വയനാടിന്റെ തനത് സുഗന്ധവ്യജ്ഞനങ്ങളായ കാപ്പി, കുരുമുളക് തുടങ്ങിയവ യാതൊരു രാസവസ്തുക്കളുടെ ഉപയോഗമില്ലാതെ, ജൈവകൃഷിയിലൂടെയാണ് ആളുകളിലേക്ക് എത്തുന്നത് എന്നത് വയനാട് ഓര്‍ഗാനിക്‌സിനെ ശ്രദ്ധേയമാക്കുന്ന ഒന്നാണ്.

ഔഷധഗുണങ്ങളുള്ള മഞ്ഞള്‍, ഇഞ്ചി തുടങ്ങിയവയും സില്‍ജയുടെ കൃഷിയിടങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. വയനാട് ഓര്‍ഗാനിക്‌സിലെ പഴങ്ങള്‍ക്കും ചെടികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഓണ്‍ലൈന്‍ വഴിയും ഡിസ്ട്രിബ്യൂട്ടേഴ്‌സ് വഴിയും നിരവധി ഓര്‍ഡറുകളാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നു ലഭിക്കുന്നത്. സില്‍ജയുടെ അഭാവത്തിലും ഇവ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാന്‍ അഞ്ചോളം ജീവനക്കാര്‍ കൂടെയുണ്ട്.

തന്റെ പ്രോഡക്ടുകള്‍ വാങ്ങിയ ആള്‍ക്കാര്‍ തന്നെ വീണ്ടും വീണ്ടും തന്റെ കസ്റ്റമേഴ്‌സായി വരുന്നു എന്നത് തന്റെ ഈ മേഖല സമ്പൂര്‍ണ വിജയമാണ് എന്നതിന് തെളിവാണെന്ന് സില്‍ജ പറയുന്നു. കൃഷി മേഖലയില്‍ അനുഭവസമ്പത്തുള്ള ആളുകളാണ് സില്‍ജയുടെ ഗുരുക്കന്മാര്‍.

കൊറോണ കാലഘട്ടം എല്ലാവര്‍ക്കും കൃഷിയോട് താല്‍പര്യം കൂടിയ സമയമായിരുന്നു. അതുകൊണ്ടുതന്നെ ആ സമയം ഒരു പ്രതിസന്ധിയായി സില്‍ജയുടെ മുന്നില്‍ വന്നില്ല. ബിസിനസ് വളരെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു. സില്‍ജയുടെ കൃഷിയോടുള്ള പരിചരണം കണ്ടു തന്നെയാണ് ആളുകള്‍ ഇവിടെ എത്തിക്കൊണ്ടിരുന്നത്.

തന്റെ ഉത്പന്നങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനു വേണ്ടി വയനാട്ടില്‍ വൈത്തിരി എന്ന സ്ഥലത്ത് വയനാട് ഓര്‍ഗാനിക്‌സിന്റെ നേഴ്‌സറിയും അതോടൊപ്പം ഫാമും ഒരുമിച്ചു തുടങ്ങാനുള്ള ശ്രമത്തിലാണ് സില്‍ജ. കൂടാതെ, റിസോര്‍ട്ട് എന്ന സ്വപ്‌നവും യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. സില്‍ജയെ ഒരു സംരംഭകമായി മാറ്റാനും വയനാട് ഓര്‍ഗാനിക്‌സിനെ വിജയത്തിലേക്ക് എത്തിക്കാനും പൂര്‍ണ്ണ പിന്തുണ നല്‍കി ഭര്‍ത്താവ് ബബിത്ത് ഏലിയാസ് കാരിക്കോട്ടില്‍ ഒപ്പമുണ്ട്.

SILJA BABITH
WAYANAD ORGANICS, PULPALLY
WAYANAD-673579
Ph: +916282379887, +917907561176

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button