
പ്രമുഖ സംരംഭക മഞ്ജു കൃഷ്ണയ്ക്ക് സക്സസ് കേരള ക്രിയേറ്റീവ് എക്സലൻസ് അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷീപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.

ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി. മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നടത്തുകയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വാസ്തു കൺസൽട്ടന്റ്, ബിൽഡിംഗ് ഡിസൈനർ എന്നീ നിലകളിൽ തന്റെ മേഖലയിൽ വിജയം കൈവരിച്ച വനിതയാണ് മഞ്ജു കൃഷ്ണ. തക്ഷകി ഹോം ടെക്കർ എന്ന ബ്രാൻഡിന്റെ ഉടമ കൂടിയാണ് ആലപ്പുഴ സ്വദേശിനിയായ മഞ്ജു കൃഷ്ണ.