ബാങ്കിങ് ജോലിയില്‍ നിന്ന് ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ സംരംഭക; ആഘോഷവേളകള്‍ക്ക് അഴകേകാന്‍ ബിജിലി പ്രബിന്റെ ‘ഡ്രീം ഡെക്കര്‍’
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്നാണ് അവളുടെ വിവാഹം. കല്യാണസങ്കല്‍പങ്ങള്‍ അടിക്കടി മാറി വരുമ്പോള്‍ വസ്ത്രവും ആഭരണങ്ങളും പോലെ പ്രധാനപ്പെട്ടതാണ് വധു കൈകാര്യം ചെയ്യുന്ന ഓരോ വസ്തുക്കളും. വിവാഹമാലകളും ബൊക്കെകളും ഭാവിയിലെ ഓര്‍മകള്‍ക്ക് മധുരം പകരാന്‍ കരുതിവയ്ക്കുന്ന രീതികള്‍ നിലനില്‍ക്കുമ്പോള്‍ അവരുടെ ഉള്ളില്‍ നിറയുന്ന സംതൃപ്തിക്കും മുഖത്ത് വിരിയുന്ന പുഞ്ചിരിക്കും മാറ്റുകൂട്ടുവാന്‍ തന്റെ പാഷനെ മുറുകെപ്പിടിച്ച് സംരംഭക മേഖലയിലേക്ക് ഇറങ്ങിച്ചെന്നവളാണ് മൂവാറ്റുപുഴ സ്വദേശിനി ബിജിലി പ്രബിന്‍.
ഉയര്‍ന്ന ജോലിയും മികച്ച വരുമാനവും ജീവിതത്തില്‍ തുണയായി ഉണ്ടായിരുന്നപ്പോഴും ബിജിലി പ്രബിന്റെ മനസ്സ് എന്നും ആഗ്രഹിച്ചിരുന്നത് തന്റേതെന്ന് പറയുവാനുള്ള ഒരു കരുതിവയ്പിനായാണ്. തുടക്കത്തില്‍ റീസെല്ലിംഗ് എന്ന രീതിയില്‍ പാഷന് പിന്നാലെ പോകാനുള്ള ശ്രമം നടത്തിയെങ്കിലും പാതിവഴിയില്‍ അടിപതറി. തന്നെ വിശ്വസിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ എത്തിക്കണമെന്ന ചിന്ത പിന്നീട് ഇവരെക്കൊണ്ട് എത്തിച്ചത് ‘ഡ്രീം ഡെക്കര്‍’ എന്ന തന്റെ തന്നെ സംരംഭത്തിന്റെ പടിവാതിലിലാണ്.
ബാങ്ക് ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ചിരുന്നതിനാലും തുടക്കത്തില്‍ ഏറ്റെടുത്ത റീസെല്ലിംഗ് ബിസിനസ് പരാജയപ്പെട്ടതിനാലും സ്വന്തമായൊരു ബിസിനസ് എന്ന ആശയം മുന്നോട്ട് വച്ചപ്പോള്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഭാഗത്തുനിന്ന് ഈ വീട്ടമ്മയ്ക്ക് നേരിടേണ്ടിവന്നത് മനസ്സു മടുപ്പിക്കുന്ന വാക്കുകളായിരുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് മുന്നില്‍ ഉപേക്ഷിക്കാനുള്ളതല്ല തന്റെ സ്വപ്‌നമെന്ന് ഭര്‍ത്താവ് പ്രബിന്‍ കൂടി പറഞ്ഞതോടെ ഉറച്ച മനസ്സുമായി സംരംഭക മേഖലയിലേക്ക് ഇറങ്ങാന്‍ ബിജിലി പ്രബിന്‍ ഒരുങ്ങി. ബിജിലി പ്രബിന് തന്റെ ആഗ്രഹങ്ങള്‍ കൈയ്യെത്തി പിടിക്കുന്നതിന് മക്കള്‍ ജോഹാനും ജനിയയും നല്‍കുന്ന പിന്തുണയും എടുത്തു പറയേണ്ടതാണ്.
പ്രധാനമായും വിവാഹത്തിന് വധുവിനായുള്ള സാധനങ്ങളാണ് ഡ്രീം ഡെക്കറിലൂടെ ഈ സംരംഭക ഒരുക്കി നല്‍കുന്നത്. ബൊക്കെ, മന്ത്രകോടി ഹാങ്ങേഴ്‌സ്, ടിയാര എന്നിവ അവയില്‍ ചിലത് മാത്രം. കസ്റ്റമേഴ്‌സിന് അവരുടെ ആവശ്യത്തിനും ഇഷ്ടത്തിനും അനുസരിച്ചാണ് ഡ്രീം ഡെക്കറുടെ ഓരോ സാധനങ്ങളും നിര്‍മിക്കുന്നത്.
സാധാരണ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന മന്ത്രകോടി ഹാങ്ങര്‍ മുതല്‍ തലയില്‍ വയ്ക്കുന്ന ടിയാര വരെ വ്യത്യസ്തമായ രീതിയില്‍ തന്റെ കൈകള്‍ കൊണ്ട് നിര്‍മിച്ചാണ് ഈ സംരംഭക ഡ്രീം ഡെക്കറിലൂടെ വിപണിയിലെത്തിക്കുന്നത്. താന്‍ ചെയ്യുന്ന വര്‍ക്കുകള്‍ അങ്ങേയറ്റം മികച്ചതാകാന്‍ അതില്‍ ഉപയോഗിക്കുന്ന ചെറിയൊരു വസ്തു പോലും ഗുണമേന്മയില്‍ നിര്‍മിക്കാന്‍ ബിജിലി പ്രബിന്‍ ശ്രമിക്കാറുണ്ട്. അതുതന്നെയാണ് ഒരു സംരംഭക എന്ന നിലയില്‍ ബിജിലി പ്രബിന്റെ വിജയവും.
വിവാഹത്തിന് പുറമേ ജന്മദിനം, വിവാഹ വാര്‍ഷികം, പെണ്ണുകാണല്‍, ബാപ്റ്റിസം അടക്കമുള്ള ചടങ്ങുകള്‍ക്കായി സര്‍െ്രെപസ് ഗിഫ്റ്റുകളും മറ്റും ബിജിലി പ്രബിന്‍ ചെയ്തുകൊടുക്കുന്നു. അധികം വൈകാതെ തന്റെ സംരംഭം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സംരംഭക. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്ക് നല്‍കുന്നതോടൊപ്പം പൂക്കളുടെ ഹോള്‍സെയില്‍ വില്പനയും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ബിജിലി പ്രബിന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 73061 35733
https://www.instagram.com/invites/contact/?i=1dsfttz0rah1f&utm_content=to672xv