Success Story

സ്വപ്‌നങ്ങള്‍ക്ക് മേല്‍ക്കൂരയൊരുക്കാന്‍ ഭവനം ആര്‍ക്കിടെക്ചര്‍

കേരളത്തിന്റെ പൈതൃക സ്മാരകങ്ങള്‍ ചിതറിക്കിടക്കുന്ന മണ്ണാണ് നിലമ്പൂരിന്റേത്. അതുകൊണ്ടുതന്നെ നാടിന്റെ യശസ്സിന് ചേരുന്ന കെട്ടിടങ്ങളാകണം തന്റെ കണ്‍സ്ട്രക്ഷന് കീഴില്‍ ഉയരേണ്ടത് എന്ന നിര്‍ബന്ധമുണ്ട് ആര്‍ക്കിടെക്ട് രാജേഷ് സുന്ദറിന്. മോഡേണ്‍ ശൈലിയിലായാലും പാരമ്പര്യ രീതിയിലായാലും അതല്ല, ഇവ രണ്ടും ഒരുമിച്ചിണക്കിയായാലും ഈടുനില്‍പ്പിലും മനോഹാരിതയിലും രാജേഷ് സുന്ദറിന്റെ ഭവനം, എ സുന്ദരന്‍ ഫൗണ്ടേഷന്‍സ് ആന്‍ഡ് സ്ട്രക്‌ചേഴ്‌സിനു കീഴില്‍ ഉയരുന്ന നിര്‍മിതികളെല്ലാം സമാനതകളില്ലാത്തതാണ്.

സിവില്‍ എഞ്ചിനീയറിങ്ങിനു ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന രാജേഷ് സ്വന്തമായി ഒരു ആര്‍ക്കിടെക്ചര്‍ സംരംഭം തുടങ്ങുന്നതിനാവശ്യമായ പ്രവൃത്തിപരിചയം സമ്പാദിക്കാനാണ് ദുബായിലേക്ക് വിമാനം കയറുന്നത്. ദുബായിലും തുടര്‍ന്ന് നൈജീരിയയിലും ജോലി ചെയ്ത എക്‌സ്പീരിയന്‍സിന്റെ പിന്‍ബലത്തിലായിരുന്നു 2012ല്‍ ജന്മനാട്ടിലെത്തി തന്റെ ആര്‍ക്കിടെക്ചര്‍ സംരംഭത്തിന് അദ്ദേഹം തറക്കല്ലിടുന്നത്.

ഒരു ദശാബ്ദക്കാലത്തിനു ശേഷം നിലമ്പൂരിന്റെ ലാന്‍ഡ് മാര്‍ക്കുകളായി മാറിയ നിര്‍മിതികള്‍ ഭവനം ആര്‍ക്കിടെക്ചറിന്റെ പ്രൊഫൈലില്‍ സ്ഥാനം പിടിച്ചു. 300 പ്രോജക്ടുകളാണ് രാജേഷിന്റെ നേതൃത്വത്തില്‍ ഭവനം പൂര്‍ത്തിയാക്കിയത്. പാര്‍പ്പിടങ്ങളും കച്ചവട സ്ഥാപനങ്ങളും മാത്രമല്ല സ്‌കൂളുകളും ക്ഷേത്രങ്ങളും വരെ ഭവനത്തിന്റെ ബ്ലൂ പ്രിന്റില്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.

പൂര്‍ണമായും സ്വയം പര്യാപ്തമാവുകയാണ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നിലനില്‍പ്പിന്റെ അടിസ്ഥാനമെന്ന് രാജേഷ് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഡിസൈനിങ് മുതല്‍ താക്കോല്‍ കൈമാറ്റം വരെയുള്ള എല്ലാ പ്രക്രിയയും നേരിട്ട് നടത്തുവാന്‍ അദ്ദേഹം തന്റെ സംരംഭത്തെ സജ്ജമാക്കിയിട്ടുണ്ട്. കോണ്‍ട്രാക്ട് അടിസ്ഥാനമാക്കിയുള്ള പുറത്തുനിന്നുള്ള സേവനങ്ങള്‍ സ്വീകരിക്കാത്തതിനാല്‍ അറുപതോളം ജീവനക്കാര്‍ക്ക് ഭവനം സ്ഥിരജോലിയും നല്‍കുന്നുണ്ട്.

രാജേഷിന്റെയും ഭവനം ടീമിന്റെയും ആത്മാര്‍ത്ഥതയും ഭാവനാശക്തിയും വിളിച്ചോതുന്ന അനേകം നിര്‍മിതികള്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ സ്ഥിതി ചെയ്യുന്നു. കണ്ടമ്പററി, കൊളോണിയല്‍ സ്‌റ്റൈലുകളിലെ പുതിയ സാധ്യതകള്‍ അവതരിപ്പിക്കുന്ന നിര്‍മിതികള്‍ ഭവനത്തിന്റെ പ്രത്യേകതയാണ്.

കേരളത്തില്‍ നിലവിലുള്ള മോഡേണ്‍ ഭവനനിര്‍മാണ ശൈലിയില്‍ പരമ്പരാഗത വാസ്തുവിദ്യയില്‍ അധിഷ്ഠിതമായി നിയോ ക്ലാസിക്/ട്രഡീഷണല്‍ ടച്ച് നല്‍കി അവതരിപ്പിക്കുന്നതിലൂടെയാണ് ഭവനം ആര്‍ക്കിടെക്ചര്‍ വേറിട്ടു നില്‍ക്കുന്നത്. ഓരോരുത്തരുടെയും ബഡ്ജറ്റിനിണങ്ങിയ ബേസിക് മുതല്‍ പ്രീമിയം ഓപ്ഷനുകളില്‍ വരെ ഭവനം തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നു. ബഡ്ജറ്റ് ഫ്രണ്ട്‌ലി സമീപനം മൂലം മേഴ്‌സി കോപ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ (മേഴ്‌സി കോപ്‌സ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ പ്രോജക്ട്) ബഹുമതി വരെ ഭവനത്തെ തേടിയെത്തിയിട്ടുണ്ട്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വഴിയോ പത്രമാധ്യമങ്ങളിലൂടെയോ ഇതുവരെ ഭവനം ആര്‍ക്കിടെക്ചര്‍ പരസ്യപ്രചാരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. വാമൊഴിയിലൂടെയാണ് ഈ സംരംഭം വളര്‍ന്നത്. പൂര്‍ത്തിയാക്കുന്ന കെട്ടിടങ്ങളോരോന്നിലും വ്യക്തിമുദ്ര പതിപ്പിക്കുന്ന രാജേഷും ഭവനവും കേരളത്തിന്റെ ആര്‍ക്കിടെക്ചര്‍ ഭൂപടത്തില്‍ നിലമ്പൂരിനെ അടയാളപ്പെടുത്തുന്നു.

E-mail : bhavanamarchitects@gmail.com
Contact no: +919605293509

https://www.instagram.com/bhavanam_architects/?igsh=MXhteGNtdDAwajducg%3D%3D

https://www.facebook.com/bhavanam.architects.9?mibextid=ZbWKwL

https://www.facebook.com/RajeshSundhar3509?mibextid=vk8aRt

Show More

Related Articles

Back to top button