ശരീരം നുറുങ്ങുന്ന വേദനയിലും സംരംഭക മേഖലയിലെ കരുത്തായവള്‍; അരലക്ഷത്തോളം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വയറും മനസ്സും നിറച്ച് ഇസാന്‍സ് ഫുഡ് പ്രോഡക്ട്സ്
കൈയൊന്ന് മുറിഞ്ഞാലോ കാലില്‍ ഒരു മുള്ള് കൊണ്ടാലോ വേദനയും പേടിയും കൊണ്ട് പുളയുന്നവര്‍ അറിഞ്ഞിരിക്കേണ്ട പേരാണ് കോട്ടയം സ്വദേശിനി മുംതാസിന്റേത്. ഒരു മനുഷ്യായുസ്സില്‍ ഒരു വ്യക്തിക്ക് കടന്നുപോകാന്‍ കഴിയുന്ന വലിയ വേദന പ്രസവവേദനയാണെന്ന് പറയുമ്പോള്‍ പോലും ഒരു ചിരിയോടെ അത് കേള്‍ക്കുക മാത്രം ചെയ്യുന്ന പെണ്‍കരുത്ത്. ഓരോ ദിവസവും മുംതാസ് കടന്നു പോകുന്നത് ഏതാണ്ട് അതിന് തുല്യമായ വേദനയിലൂടെയാണ്.
വിവാഹശേഷം ഭര്‍ത്താവിന്റെ നാടായ തൊടുപുഴയിലെത്തി ഗര്‍ഭിണിയായതോടെയാണ് മുംതാസിന്റെ ജീവിതം അടിമുടി മാറിമറിഞ്ഞത്. നാലു ലക്ഷത്തില്‍ ഒരു സ്ത്രീക്ക് മാത്രം വരുന്ന എസ് പി ഡി വേദനയും സഹിച്ച് ഓരോ ദിവസവും തള്ളിനീക്കുകയാണ് മുംതാസ്. വേദനയില്‍ തളര്ന്നിരിക്കാന് മനസ് അനുവദിക്കാതിരുന്നതോടെ ജീവിതത്തിലെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ ഈ പെണ്‍കുട്ടിക്ക് സാധിച്ചു. ഭാര്യ, അമ്മ, മകള്‍, സഹോദരി എന്നീ നിലയിലുള്ള തന്റെ കടമകളും ദൗത്യങ്ങളും ഒക്കെ പൂര്‍ത്തീകരിച്ച് നല്‍കുന്നതോടൊപ്പം സംരംഭക മേഖലയിലെ കരുത്താകാനും ഇന്ന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.
‘ഇസാന്‍സ് വേള്‍ഡ്’ എന്ന യൂട്യൂബ് ചാനലില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. വേദനയും വിഷമവും മറക്കാന്‍ മുംതാസ് കണ്ടെത്തിയ ആദ്യ മാര്‍ഗം. തന്റെ മകനെ പരിചരിക്കുന്നതോടൊപ്പം അവനെപ്പോലെയുള്ള മറ്റു കുട്ടികളുടെ പരിചരണവും ആഹാര ക്രമീകരണവുമൊക്കെ ഉള്‍പ്പെടുത്തി ഒരു യൂട്യൂബ് ചാനല്‍… ആരംഭിച്ചപ്പോള്‍ തന്നെ ആളുകളുടെ ശ്രദ്ധ നേടിയെടുത്തതോടെ കുട്ടികള്‍ക്കായുള്ള ബേബി പ്രോഡക്ടുകള്‍ തയ്യാറാക്കി നല്കാന് പലരും മുംതാസിനെ സമീപിക്കാന്‍ തുടങ്ങി. ആ ചോദ്യത്തില്‍ നിന്നാണ് മുംതാസ് സംരംഭക മേഖലയില്‍ തന്റെ ചുവടുറപ്പിക്കാന്‍ തീരുമാനിച്ചത്.
യാതൊരു നിക്ഷേപവും ഇല്ലാതെ ഓര്‍ഡര്‍ എടുത്തശേഷം ഉല്പന്നം നിര്‍മിക്കുന്ന രീതിയില്‍ ആരംഭിച്ച ഇസാന്‍സ് ഫുഡ്സ് ആദ്യദിവസം തന്നെ വിജയവര മുറിച്ചു കടന്നു. ഇന്ന് കേരളം മുതല്‍ കാശ്മീര്‍ വരെ ആഹാര ഉത്പന്നങ്ങള്‍ ഡെലിവറി ചെയ്ത് ഇസാന്‍സ് ഫുഡ് അതിന്റെ യാത്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആറുമാസം മുതല്‍ മുകളിലേക്ക് ഏതു പ്രായമായവര്‍ക്കും ഇസാന്‍സ് ഫുഡിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കാം എന്നത് തന്നെയാണ് ഇതിന്റെ അടിസ്ഥാനപരമായ പ്രത്യേകത.
പ്രിസര്‍വേറ്റീവ്സ്, കെമിക്കല്‍സ്, മൈദ, ആര്‍ട്ടിഫിഷ്യല്‍ ഫ്ളേവര്‍ എന്നിവ ഒഴിവാക്കി ഏറ്റവും ഉയര്‍ന്ന ഗുണമേന്മയില് കുട്ടികള്‍ക്ക് ആഹാരം നല്‍കുകയെന്ന ഉദ്ദേശത്തോടെ മുന്നോട്ടുപോകുന്ന മുംതാസിന്റെ സ്ഥാപനത്തില്‍ പതിനാലിലധികം ഫുഡ് പ്രോഡക്റ്റുകള്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ലാഭത്തെക്കാള്‍ അധികം നല്ല ആഹാരം ആളുകള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തിന് പ്രാധാന്യം നല്കുന്ന മുംതാസ് തന്റെ സംരംഭം കൂടുതല്‍ വിപുലപ്പെടുത്താന്‍ ഉള്ള തിരക്കിലാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 701293754, +91 70120 66989
https://www.instagram.com/izans_foods/
https://www.youtube.com/@IzansWorld