Special StorySuccess Story

സമേധ; ആയുര്‍വേദ പാരമ്പര്യത്തിന്റെയും ആധുനിക ആതുരസേവനത്തിന്റെയും സമന്വയം

സിനിമ സീരിയല്‍ താരങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും സമേധയുടെ ആരോഗ്യ പരിചരണത്തിന്റെ ഗുണഭോക്താക്കളാണ്. ഇവരുടെ അനുഭവസാക്ഷ്യങ്ങള്‍ സമേധയുടെ സമാനതകളില്ലാത്ത സേവനത്തിന്റെ വിളംബരമാകുന്നു.

പാരമ്പര്യമായി കൈമാറിക്കിട്ടിയ അമൂല്യമായ അറിവുകള്‍ പുതിയ കാലത്തിനനുസരിച്ച് വിനിയോഗിക്കുവാന്‍ നമ്മള്‍ പഠിച്ചു വരുന്നതേയുള്ളൂ. പൂര്‍വികര്‍ പകര്‍ന്നു തന്ന അറിവുകള്‍ അതുകൊണ്ടുതന്നെ നമുക്ക് കൈമോശം വന്നു തുടങ്ങിയിരിക്കുന്നു. ആയുര്‍വേദം പോലൊരു ചികിത്സാരീതി ലോകത്ത് മറ്റൊരിടത്തുമില്ല. എങ്കിലും പുതിയ കാലത്തിനനുസരിച്ച് ആയുര്‍വേദ ചികിത്സയെ ആവശ്യമായ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുവാന്‍ കഴിഞ്ഞത് സമേധയ്ക്ക് മാത്രമാണ്.

ആയുര്‍വേദ ചികിത്സാരീതി ഏറ്റവും ആവശ്യമായ ഇക്കാലത്ത് പോലും ആയുര്‍വേദത്തിന്റെ ലേബല്‍ പേറുന്നത് മള്‍ട്ടി നാഷണല്‍ കമ്പനികളാണ്. പച്ചമരുന്നിന്റെ ചിത്രങ്ങളുള്ള കവറുകളില്‍ പാക്ക് ചെയ്തുവരുന്ന കെമിക്കലുകള്‍ ഉണ്ടാക്കിവയ്ക്കുന്ന ഭവിഷ്യത്തുകള്‍ ഊഹിക്കാവുന്നതിനും അപ്പുറമാണ്. ഇതിനു വിപരീതമായി ഭാരതീയ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ സമ്പൂര്‍ണ ചികിത്സാരീതി പ്രദാനം ചെയ്തുകൊണ്ട് ആതുരസേവനരംഗത്ത് ആയുര്‍വേദത്തിന്റെ ശബ്ദമായി മാറിയിരിക്കുകയാണ് സമേധ ആയുര്‍വേദിക് ഹോസ്പിറ്റല്‍.
നിങ്ങള്‍ ടെലിവിഷനില്‍ കണ്ടു പരിചയിച്ച സിനിമ സീരിയല്‍ താരങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും സമേധയുടെ ആരോഗ്യ പരിചരണത്തിന്റെ ഗുണഭോക്താക്കളാണ്. ഇവരുടെ അനുഭവങ്ങള്‍ സമേധയുടെ സമാനതകളില്ലാത്ത സേവനത്തിന്റെ സാക്ഷ്യപത്രമാവുകയാണ്.

പാരമ്പര്യ ചികിത്സ ആധുനിക സേവന രീതിയുമായി സമ്മേളിക്കുന്ന ഘടനയാണ് സമേധയുടേത്. ഇതുതന്നെയാണ് മറ്റ് ആയുര്‍വേദ ഹോസ്പിറ്റലുകളില്‍ നിന്നും സമേധയെ വ്യത്യസ്തമാക്കുന്നത്. മാനേജിംഗ് ഡയറക്ടറായ മിഥുന്‍ സി കെയുടെയും ഭാര്യ ഡോ: പ്രശ്യ മിഥുന്റെയും നേതൃത്വത്തില്‍ കോഴിക്കോട് ഉള്ള്യേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമേധാ ആയുര്‍വേദിക്‌സ് ആതുരസേവനരംഗത്ത് ആയുര്‍വേദത്തിന്റെ പുതിയൊരധ്യായം രചിക്കുന്നതിന്റെ പണിപ്പുരയിലാണ്. ഏറ്റവും മികച്ച ആയുര്‍വേദ ചികിത്സാ രീതികള്‍ മിതമായ നിരക്കിലുള്ള വിവിധ പാക്കേജുകളില്‍ സമേധ അവതരിപ്പിക്കുന്നു.

ബി എ എം എസ് കോഴ്‌സിനു ശേഷം പ്രാക്ടീസ് തുടങ്ങിയ ഡോ: പ്രശ്യ മിഥുന് നമ്മുടെ ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ പുതിയ കാലത്തിനനുസരിച്ച് മാറിയിട്ടില്ലെന്ന വസ്തുത മനസ്സിലാക്കാനായി. ആയുര്‍വേദത്തിന് വലിയ സാധ്യതകളുണ്ടെങ്കിലും തക്കതായ സ്ഥാപനങ്ങളും പരിശീലനം സിദ്ധിച്ച പരിചാരകരും നമ്മുടെ നാട്ടില്‍ വിരളമാണ്. ഇതിനൊരു പരിഹാരമെന്നോണം ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് സമാനമായ സൗകര്യങ്ങളെല്ലാമുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രം അവതരിപ്പിക്കാന്‍ മിഥുനും പ്രശ്യയും തീരുമാനിച്ചു.

ബഹറിനില്‍ ഹോട്ടല്‍ സംരംഭങ്ങള്‍ നടത്തി പരിചയ സമ്പന്നനായിരുന്ന മിഥുന്റെ ബിസിനസ് മാനേജ്‌മെന്റ് സ്‌കില്ലുകള്‍ കൂടിയായപ്പോള്‍ 2018ല്‍ ആരംഭിച്ച സമേധയ്ക്ക് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കോഴിക്കോട് ജില്ലയിലെ മികച്ച ആയുര്‍വേദിക് ഹോസ്പിറ്റലായി അറിയപ്പെടാനും കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ സമേധയിലൂടെ മിഥുനും പ്രശ്യയും തങ്ങളുടെ വിജയം ആവര്‍ത്തിക്കുകയായിരുന്നു. സമേധ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ ദമ്പതികളുടെ കൂട്ടുകെട്ടില്‍ ഉരുത്തിരിഞ്ഞ ചികിത്സാകേന്ദ്രവും ആയുര്‍വേദ രംഗത്ത് വെന്നിക്കൊടി പാറിച്ചിരുന്നു. പഞ്ചകര്‍മ്മ കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന തെറാപ്പിസ്റ്റുകള്‍ക്ക് പ്രത്യേകമായ പരിശീലനം നല്‍കിയാണ് സമേധ ആയുര്‍വേദ പരിചരണത്തിന് പ്രാപ്തരാക്കുന്നത്.

മിഥുനാണ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍. ചികിത്സയുടെ ചുമതലയാണ് പ്രശ്യയ്ക്ക്. പ്രശ്യ നേരിട്ട് വികസിപ്പിച്ചെടുത്ത ചികിത്സാരീതിയും മിഥുന്റെ സംരംഭക മേല്‍നോട്ടവുമാണ് തങ്ങളുടെ വിജയത്തിന്റെ ഫോര്‍മുലയെന്ന് ഇവര്‍ പറയുന്നു. ഭാര്യയുടെ ആശയത്തിന്‍മേലുള്ള വിശ്വാസം കൊണ്ടാണ് മിഡില്‍ ഈസ്റ്റിലെ വിജയകരമായ ഹോട്ടല്‍ ബിസിനസ് ഉപേക്ഷിച്ച് പൂര്‍ണമായും സമേധക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ മിഥുന്‍ സന്നദ്ധനായത്. മിഥുന്റെ മേല്‍നോട്ടത്തില്‍ കേരളത്തിലെ ഒന്നാം കിട ആയുര്‍വേദ ഹോസ്പിറ്റലായി സമേധ വളര്‍ന്നു.

ആയുര്‍വേദ പരിചരണത്തിന്റെ എല്ലാ മേഖലകളിലും ബ്രാന്‍ഡ് നെയിമായി അറിയപ്പെടുന്ന സമേധയുടെ പുതിയ ചുവടുവയ്പാണ് പാരമ്പര്യ ചികിത്സാരീതികളില്‍ ഊന്നിയ മാതൃ-ശിശു പരിചരണം. കോസ്‌മെറ്റിക്‌സ്, പെയിന്‍ മാനേജ്‌മെന്റ്, സ്‌ട്രെസ് മാനേജ്‌മെന്റ് എന്നീ മേഖലകളിലെല്ലാം ആയുര്‍വേദ ചികിത്സയുടെ പ്രഥമ ഓപ്ഷനായി മാറിയതിനുശേഷമാണ് തങ്ങളുടെ ആറാമത്തെ ഡിപ്പാര്‍ട്ട്‌മെന്റായി സമേധ മാതൃശിശു പരിപാലനം അവതരിപ്പിക്കുന്നത്. ആയുര്‍വേദ പാരമ്പര്യത്തിന്റെ വെളിച്ചത്തില്‍ മാതൃ-ശിശു പരിചരണം പ്രദാനം ചെയ്യുന്ന സമേധ ആയുര്‍വേദിക്‌സിലൂടെ അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും മികച്ച കരുതല്‍ ഉറപ്പാക്കാം.

ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം ആഗോളതലത്തില്‍ സമേധയ്ക്ക് ഉപഭോക്താക്കളുണ്ട്. മാത്രമല്ല കോഴിക്കോട് ജില്ലയ്ക്കുള്ളില്‍ ഹോം സര്‍വീസുകളും സമേധ ലഭ്യമാക്കുന്നു. ഇതോടൊപ്പം ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്കും നിങ്ങളുടെ വീട്ടില്‍ താമസിച്ചു കൊണ്ട് തന്നെ പരിചരിക്കാന്‍ സമേധയിലെ വിദഗ്ധര്‍ സന്നദ്ധരാണ്.

സമേധയില്‍ നേരിട്ട് തയ്യാറാക്കുന്ന ഔഷധക്കൂട്ടുകളാണ് പരിചരണത്തിന് ഉപയോഗിക്കുന്നത്. ആയുര്‍വേദ മൂലികകളില്‍ നിര്‍മിച്ച കോസ്‌മെറ്റിക് പ്രോഡക്ടുകളും സമേധ വിപണിയിലെത്തിക്കുന്നു. ഇവയിലൂടെ കേരളത്തിന് പുറത്തും ഒരു ‘കസ്റ്റമര്‍ ബെയ്‌സ്’വളര്‍ത്തിയെടുക്കാന്‍ ഈ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്. സമേധയുടെ ആയുര്‍വേദിക് സോപ്പുകള്‍ കോസ്‌മെറ്റിക് രംഗത്ത് കുറച്ചുകാലം കൊണ്ട് തന്നെ അറിയപ്പെടുന്ന ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ എവിടെയായാലും നിങ്ങള്‍ക്ക് സമേധ ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്താം.

തങ്ങളുടെ സംരംഭത്തിന്റെ സ്വീകാര്യത തിരിച്ചറിഞ്ഞ് ഈ ദമ്പതികള്‍ തെക്കന്‍ കേരളത്തിലേക്കും പ്രവര്‍ത്തന മേഖല വ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം ജവഹര്‍ നഗറില്‍ ഇതിന്റെ ആദ്യപടിയെന്നോണം സമേധയുടെ ഒരു ബ്രാഞ്ച് പുതുതായി ആരംഭിച്ചിട്ടുണ്ട്. അടുത്തവര്‍ഷം ഏപ്രിലില്‍ കൊച്ചിയിലും ഉടന്‍ തന്നെ ചെന്നൈയിലും പ്രവര്‍ത്തനമാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സമേധ. കേരളത്തിന്റെ എല്ലാ ജില്ലകളിലും വരും വര്‍ഷങ്ങളില്‍ ക്ലിനിക്കുകള്‍ തുറക്കുവാനാകുമെന്നാണ് മിഥുനും പ്രശ്യയും പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ശുശ്രൂഷകള്‍ക്കായി മൂന്നേക്കറില്‍ നാല്‍പതോളം വില്ലകളിലായി ഒരു റിസോര്‍ട്ട് പ്രോജക്ടും സമേധ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ഇത് നിലവില്‍ വരുന്നതോടെ ഇന്ത്യയിലെ ആയുര്‍വേദ പരിചരണ രംഗത്ത് അനിഷേധ്യമായ സ്ഥാനം സമേധയ്ക്ക് നേടാനാവും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button