Success Story

പല്ലും ചര്‍മവും ഒരു കുടക്കീഴില്‍ ആയാലോ ; ആരോഗ്യ സൗന്ദര്യ പരിചരണ രംഗത്ത് കയ്യടികളുമായി മുന്നേറി Faceco Dental & Skin Clinic

ജീവിതത്തെ സുന്ദരമാക്കുന്നതില്‍ സമ്പാദ്യത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ആരോഗ്യവും ആരോഗ്യസംരക്ഷണവും. അതുകൊണ്ടുതന്നെ നിത്യവും തുടര്‍ന്നുപോരുന്ന ചര്യകള്‍ക്കൊപ്പം ശരീരഭാഗങ്ങള്‍ക്ക് ഓരോന്നിനും വ്യക്തമായ പരിചരണവും അത്യാവശ്യമാണ്. ഉദാഹരണത്തിന് പല്ലുവേദനയോ, പല്ലിനെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങളോ എത്തുമ്പോള്‍ മാത്രം ദന്തരോഗ വിദഗ്ധരുടെ സഹായം തേടുന്നവരാകും ഭൂരിഭാഗവും. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്തുന്നത് വഴി, ഭീമമായ ധനനഷ്ടവും സമയനഷ്ടവും കൂടാതെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ കൂടി അകറ്റി നിര്‍ത്താമെന്നുള്ളതാണ് സത്യം. അങ്ങനെയെങ്കില്‍ പല്ലിനൊപ്പം ഏവരും അതിസൂക്ഷ്മതയോടെ പരിചരിച്ചു പോരുന്ന ചര്‍മത്തിനുള്ള ചികിത്സയും വിദഗ്‌ധോപദേശവും ഒരിടത്ത് തന്നെ ലഭ്യമാകുമ്പോള്‍ ആവശ്യക്കാരനെ സംബന്ധിച്ചു രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വരില്ല. ഇത്തരത്തില്‍ ദന്ത സംബന്ധവും ചര്‍മ സംബന്ധവുമായ എല്ലാവിധ സേവനങ്ങളും വിദഗ്ധമായി കൈകാര്യം ചെയ്ത് കൈയ്യടി നേടിയവരാണ് Faceco Clinic.

2016 ലാണ് BDS പൂര്‍ത്തിയാക്കിയ ഡോ. എല്‍ദോസ് കുളങ്ങരയും ദുബായില്‍ പ്രാക്ടീസ് ചെയ്യുന്ന സഹോദരന്‍ എല്‍സണ്‍ കുളങ്ങരയും ഡെന്റല്‍ ക്ലിനിക്കിനെ കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. ഈ സമയത്ത് ഇവര്‍ക്ക് മുന്നിലേക്കു വന്ന പ്രധാന ചിന്ത ക്ലിനിക് എവിടെ ആരംഭിക്കും എന്നതായിരുന്നു. ഈ സേവനം ആവശ്യമുള്ളവര്‍ ഏറെയുള്ളതും ഗതാഗത സൗകര്യം പരിഗണിച്ചാല്‍ ജനത്തിരക്കേറിയ എറണാകുളം പോലുള്ള ജില്ലകളാവും ഭൂരിഭാഗവും പരിഗണിക്കുക. എന്നാല്‍ ഒരു സംരംഭം എന്നതിലുപരി ഇങ്ങനെ ഒരു സേവനം വളരെ കുറവെന്നു തോന്നിയ ഇടുക്കി ജില്ലയുടെ തന്നെ ഹൃദയഭാഗം ആയ തൊടുപുഴയില്‍ തന്നെ Faceco ക്ലിനിക് ആരംഭം കുറിക്കുകയായിരുന്നു.

ദന്ത സംബന്ധമായത് ഉള്‍പ്പടെ അതിനൂതന സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ തൊടുപുഴയിലേക്ക് എത്തിക്കാനാകുമെന്നും ജില്ലാ അതിര്‍ത്തിയായതിനാല്‍ കോട്ടയത്തിന് പുറമെ ഇടുക്കി, എറണാകുളം ജില്ലകളിലെ ജനങ്ങള്‍ക്കും ഇത് ഉപകാരപ്രദമാകുമെന്നും ഇവര്‍ മനസ്സിലാക്കിയിരുന്നു. ഈ വിശ്വാസം തെറ്റിയില്ല. ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ Faceco Clinic ജനങ്ങള്‍ക്കിടയില്‍ സുപരിചിതമായി.

അങ്ങനെയിരിക്കെയാണ് ഡോ. എല്‍ദോസ് കുളങ്ങരയുടെ പത്‌നി ഡോ. സ്‌നേഹ സൂസന്‍, MDS (Orthodontist) കഴിഞ്ഞ് പ്രാക്ടീസിന് ഇറങ്ങുന്നത്. ഇവര്‍ കൂടി എത്തിയതോടെ Faceco Clinic ന്റെ മുഖഛായ തന്നെ മാറി. സേവനം തേടിയെത്തുന്ന ആളുകള്‍ക്കായി ഒന്നുകൂടി മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കാനായി എന്നതിനൊപ്പം തന്നെ മുഴുവന്‍ സമയ ദന്ത ക്രമീകരണ വിദഗ്ധയുടെ സേവനവും Faceco Clinic ന് ലഭ്യമായി തുടങ്ങി.

സാധാരണ ഡെന്റല്‍ ക്ലിനിക്കുകള്‍ മാസത്തിലെ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം ലഭ്യമാക്കി കൊണ്ടിരുന്ന ദന്ത ക്രമീകരണ ചികിത്സ ഏതുസമയത്തും ലഭ്യമാണ് എന്നുള്ളതുകൊണ്ടുതന്നെ Faceco Clinic ലേക്ക് ഈ സേവനം തേടി ആളുകള്‍ കൂടുതലായി എത്തിത്തുടങ്ങി. കൂടാതെ പല്ല് കമ്പിയിടാതെ നിരയൊത്തതാക്കാം എന്ന അതിനൂതന ചികിത്സയില്‍ Dr. ഏല്‍ദോസും Dr. സ്‌നേഹ സൂസനും പ്രത്യേക പരിശീലനം ഡല്‍ഹിയില്‍ പോയി നേടിയിരുന്നു. ഇതിന്റെ ഭാഗമായി 120 ലധികം അലൈനര്‍ ട്രീറ്റ്‌മെന്റുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാനും Faceco Clinic ന് സാധ്യമായി.

പല്ലുകള്‍ കമ്പിയിടാതെ തന്നെ സുന്ദരമായി നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതുതന്നെയാണ് ആളുകളെ കൂടുതലായും അലൈനര്‍ ട്രീറ്റ്‌മെന്റുകളിലേക്ക് എത്താന്‍ പ്രേരിപ്പിക്കുന്നത്. ഇതില്‍ തന്നെ ക്ലിയര്‍ അലൈനര്‍ ട്രീറ്റ്‌മെന്റുകള്‍ക്കായി കൂടുതലായും അന്താരാഷ്ട്ര കമ്പനികളുടെ ബ്രാന്‍ഡുകളെയാണ് പലരും തിരഞ്ഞെടുക്കാറുള്ളത്. ദന്ത ക്രമീകരണ ചികിത്സയില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളും വിപണിയിലുണ്ടെങ്കിലും മികച്ച റിസള്‍ട്ടിനായി കൂടുതല്‍ ആളുകളും സാമ്പത്തിക ചെലവേറിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ തന്നെയാവും വിശ്വാസപൂര്‍വം സമീപിക്കുക. എന്നാല്‍ സാധാരണക്കാരന് പോലും സാധ്യമാകുന്ന വിധം ഇവയില്‍ മാറ്റം കൊണ്ടുവരാന്‍ അലൈനര്‍ ട്രീറ്റ്‌മെന്റുകളിലെ വിജയപാരമ്പര്യമുള്ള Faceco Clinic സ്വന്തമായി ബ്രാന്‍ഡ് വികസിപ്പിക്കുന്നതിന്റെ തിരക്കിലുമാണ്.

ടൂത്ത് വൈറ്റ്‌നിങ്, കുട്ടികളുടെ ദന്തപരിചരണത്തിനായുള്ള പീഡിയാട്രിക് ഡെന്റല്‍ ട്രീറ്റ്‌മെന്റ്, ഗം ഡിസീസ് ട്രീറ്റ്‌മെന്റ്, പല്ലുമാറ്റി വയ്ക്കല്‍ രീതിയായ ഡെന്റല്‍ ഇമ്പ്‌ലാന്റ്, റൂട്ട് കനാല്‍, ക്രൗണിങ്, ഡെന്റല്‍ ഫില്ലിംഗ് തുടങ്ങി ദന്ത സംബന്ധമായ എല്ലാ ചികിത്സകളുമായി മുന്നേറുമ്പോഴാണ്, ഇതിനൊപ്പം ചര്‍മ സംബന്ധമായ അതിനൂതന ചികിത്സകള്‍ കൂടി Faceco Clinic ലേക്ക് എത്തിക്കണമെന്ന ചിന്തയിലേക്ക് കടക്കുന്നത്. അതിന്റെ ഭാഗമായി Dermatology & Cosmetology വിഭാഗത്തിലുള്ള സ്‌പെഷ്യലിസ്റ്റുമാരുടെ സേവനവും ഫേസ്‌കോയില്‍ ഉറപ്പുവരുത്തി. ഇതുകൂടിയാവുന്നതോടെ ബ്രാന്‍ഡ് ഒന്നുകൂടി വിപുലമാക്കാമെന്ന വിശ്വാസവും ഡോ. എല്‍ദോസ് കുളങ്ങരയ്ക്കും പത്‌നിക്കുമുണ്ടായി. ഈ ആശയം സഹോദരന്‍ ഡോ. എല്‍സണ്‍ കുളങ്ങരയോടും സഹോദര പത്‌നി ഡോ. അമൃതയോടും പങ്കുവച്ചപ്പോള്‍ അവര്‍ എല്ലാ മംഗളങ്ങളും നേര്‍ന്നുവെന്ന് മാത്രമല്ല, അവരുടെ സഹായത്തോടെ മറ്റു സാധ്യതയുള്ള സ്ഥലങ്ങളിലേക്കും എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇവര്‍. നിലവില്‍ ഈ സംരംഭത്തിന്റെ പണിപ്പുരയിലുമാണ് ഇവര്‍.

Faceco Clinic നും അണിയറ ശില്‍പികളായ എല്‍ദോസ് എല്‍സണ്‍ സഹോദരങ്ങള്‍ക്കും മുന്നില്‍ ലക്ഷ്യങ്ങള്‍ ഒരുപാടുണ്ട്. ദന്ത സംബന്ധവും ചര്‍മ സംബന്ധവുമായി ലഭ്യമായ എല്ലാ സേവനങ്ങളും എമരലരീ ഇഹശിശര ലേക്ക് എത്തിച്ച് ബ്രാന്‍ഡിനെ വിപുലമാക്കുക തന്നെയാണ് ഇതില്‍ ആദ്യത്തേത്. ഒപ്പം ദുബായ് പോലുള്ള കൂടുതല്‍ രാജ്യങ്ങളിലേക്ക് Faceco Clinic നെ എത്തിച്ച് ബ്രാന്‍ഡിനെ ജനകീയമാക്കുക, വിദേശത്തെ അപേക്ഷിച്ച് ചികിത്സാചെലവ് നാട്ടില്‍ കുറവായതിനാല്‍ ഈ ബ്രാന്‍ഡിങ്ങിലൂടെ കൂടുതല്‍ ആളുകളെ കേരളത്തിലേക്ക് അടുപ്പിക്കുക, അതുവഴി ആരോഗ്യരംഗത്തുള്ള കേരള സ്വാധീനം ഒന്നുകൂടി ഊട്ടിയുറപ്പിക്കുക തുടങ്ങി ആ പട്ടിക നീളുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button