റെസ്റ്റ് ഇല്ലാതെ റിസ്ക് ഏറ്റെടുത്ത സംരംഭക; റീന്‍ എന്റര്‍പ്രൈസിന്റെ വിജയ വഴിയിലൂടെ..
സ്വന്തമായി ഒരു വരുമാനം, എല്ലായിടത്തും തലയുയര്‍ത്തി നില്ക്കാന് ഒരു ജോലി. അതായിരുന്നു മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ ഷറീനയുടെയും ആഗ്രഹം.
യൂട്യൂബില്‍ കുക്കിംഗ് വീഡിയോകള്‍ പിറവികൊള്ളുന്ന സമയം. പ്ലസ് വണ്‍ – പ്ലസ് ടു അവധിക്കാലത്ത് വീട്ടിലിരുന്ന് സമയം പോക്കിനായി തൃശ്ശൂര്‍ കുന്നംകുളം സ്വദേശിനിയായ ഷറീനയും ബേക്കിങ്ങില്‍ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. കയ്യില്‍ കിട്ടിയ റെസിപ്പി എല്ലാം പരീക്ഷിച്ചെങ്കിലും തുടക്കത്തില്‍ അവയെല്ലാം അമ്പേ പരാജയമായിരുന്നു. സുഹൃത്തുക്കളും കസിന്സും ഒന്നിച്ചു കൂടിയ സമയമൊക്കെ ബേക്കിങ്ങില്‍ ഷെറീന പിന്നെയും ശ്രമങ്ങള്‍ നടത്തി. ‘പരിശ്രമിക്കുകില്‍ എന്തിനെയും വശത്താക്കാന്‍ കഴിവുള്ളവണ്ണം ദീര്ഘങ്ങളാം കൈകളെ നല്കി നമ്മെ പാരില്‍ അയച്ചതും ഈശന്’ എന്ന് പറയും പോലെ ഷറീനയുടെ പരിശ്രമങ്ങള്‍ പതിയെ പതിയെ ഫലം കാണാന്‍ തുടങ്ങി. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യമായി ഒരു ഓര്‍ഡര്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഒരുപക്ഷേ ഷറീന പോലും കരുതി കാണില്ല അത് തന്റെ കരിയറിലെ വഴിത്തിരിവായി തീരുമെന്ന്.
പഠനത്തിനുശേഷം ബേക്കിങ്ങിനെ ഒരു ബിസിനസ് മാര്‍ഗമായി തിരഞ്ഞെടുക്കാന്‍ ഈ സംരംഭക തീരുമാനിച്ചപ്പോള്‍ ആദ്യം വീട്ടുകാര്‍ക്ക് നീരസമായിരുന്നു. ഷോപ്പുകളില്‍ നിന്ന് ഡിസ്പ്ലേ കേക്കുകള്‍ ചെയ്യാന്‍ ഓര്‍ഡര്‍ കിട്ടിത്തുടങ്ങിയതോടെ ഈ രംഗത്തെ സാധ്യത മനസ്സിലാക്കിയ വീട്ടുകാര്‍ ഷറീനയ്ക്ക് താങ്ങും തണലുമായി പിന്നീട് ഒപ്പം നിന്നു. പതിയെ പതിയെ മനസ്സില്‍ കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ പൂര്‍ത്തീകരിച്ച് തന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞ ഈ പെണ്‍കുട്ടിക്ക്, തന്റെ ബിസിനസ്സില്‍ നിന്ന് നേടിയ ലാഭം ഉപയോഗിച്ച് സ്വന്തം വിവാഹത്തിന് വീട്ടുകാര്‍ക്ക് താങ്ങായി മാറാനും സാധിച്ചു.
ഡിഗ്രി പഠനകാലത്ത് കൂട്ടുകാരികള്‍ക്ക് ഹെന്ന ചെയ്തു നല്‍കിയിരുന്ന ഷറീന ചങ്ങാതിമാരുടെ പിന്തുണയോടെ ഹെന്ന വര്‍ക്കുകളുടെ ഓര്‍ഡറും ഏറ്റെടുത്തു തുടങ്ങി. പിന്നാലെ സേവ് ദ ഡേറ്റ്, ബര്‍ത്ത് ഡേ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് ഗിഫ്റ്റ് ഐറ്റംസ് തയ്യാറാക്കി നല്കി അവിടെയും സ്വന്തമായ ഇടം ഈ സംരംഭക നേടിയെടുത്തു. തൃശ്ശൂരിലും ചുറ്റുവട്ടങ്ങളിലും മാത്രമാണ് കേക്കുകള്‍ നിര്‍മിച്ചു നല്കുന്നതെങ്കിലും ഹെന്ന വര്‍ക്കും ഗിഫ്റ്റ് ഐറ്റംസും കേരളത്തിലുടനീളം ചെയ്തുകൊടുക്കുവാന്‍ തയ്യാറായിരിക്കുന്ന ഷറീനയുടെ ഓരോ വര്‍ക്കിനും ആവശ്യക്കാര്‍ ഏറെയാണ്.
ലാഭത്തെക്കാളധികം ‘റീന്‍ എന്റര്‍പ്രൈസ്’ എന്ന ബ്രാന്‍ഡ് നെയിമില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ സംരംഭക ഭര്‍ത്താവ് അന്ഷിക്കിന്റെയും ഉപ്പയുടെയും ഉമ്മയുടെയും സഹോദരിയുടെയും പിന്തുണയില്‍ കാതങ്ങള്‍ താണ്ടാനുള്ള തയ്യാറെടുപ്പിലാണ്. ഒപ്പം സ്വന്തമായി ഒരു കഫെ ആരംഭിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ ഒരുങ്ങുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 6238 549 683
https://www.instagram.com/ree_n_cakes/?igshid=OGQ5ZDc2ODk2ZA%3D%3D
https://www.instagram.com/ree_n_craft/?igshid=OGQ5ZDc2ODk2ZA%3D%3D
https://www.instagram.com/ree_n_henna/?igshid=OGQ5ZDc2ODk2ZA%3D%3D