പുതുകാലത്തിന് യോജിച്ച പുത്തന്‍ ഡിസൈനിങ് രീതികളുമായി ‘YA’
മലയാളികളെ സംബന്ധിച്ചിടത്തോളം ‘വീട്’ എന്നത് സ്വപ്നം മാത്രമല്ല, ജീവിതലക്ഷ്യം കൂടിയാണ്. സ്വരുക്കൂട്ടിവച്ചതൊക്കെ ചെലവാക്കി വീട് പണി പൂര്‍ത്തിയാക്കുമ്പോള്‍ പിന്നീടുള്ള കാലത്ത് വീടിനെ കുറിച്ചോര്‍ത്ത് സ്വസ്ഥത ഉണ്ടാകണമെങ്കില്‍ ഭവന നിര്‍മാണത്തിന്റെ ഓരോ കാര്യവും അത്രയധികം പൂര്‍ണതയോടെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മികച്ച ആര്‍ക്കിടെക്ടിനെയും ഇന്റീരിയര്‍ ഡിസൈനറെയും ഒക്കെ കണ്ടുപിടിച്ചാലും വീടിന്റെ മൊത്തത്തിലുള്ള രൂപവും ഭംഗിയും അടിപൊളിയായില്ലെങ്കില് കഴിഞ്ഞില്ലേ എല്ലാം? ഡിസൈനിങ്ങിന്റെ കാര്യത്തില്‍ പകരക്കാരില്ലാതെ മുന്നേറുന്ന കണ്ണൂര്‍ തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ‘യാ ഡിസൈന്‍സി’ന് തങ്ങളുടെ വിജയവഴിയെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്…
അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് തന്റെ ഇരുപതാം വയസ്സില്‍ ധ്യാന്‍ വസന്ത് എന്ന ചെറുപ്പക്കാരന് ആരംഭിച്ച സംരംഭമാണ് യാ ഡിസൈന്‍സ്. 2019ല്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി എന്ന നിലയിലാണ് യാ ഡിസൈന്‍സ് തുടങ്ങിയത്. എന്നാല്‍ ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ നിന്നുയര്‍ന്ന് വീട് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡിസൈന്‍ ചെയ്തു നല്കുന്ന നിലയിലേക്ക് എത്തിനില്‍ക്കുകയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍.
നിറയെ മത്സരങ്ങള്‍ നിലനില്‍ക്കുന്ന മേഖലയില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് യാ ഡിസൈന്‍സ് അതിന്റെ പ്രവര്‍ത്തന മികവും ഗുണമേന്മയോടും കൂടി വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് തങ്ങളുടേതായ ഒരു ‘ഇടം’ ഡിസൈനിങ് രംഗത്ത് നേടിയെടുത്തു കഴിഞ്ഞു. ഇന്ത്യയിലൊട്ടാകെ വര്‍ക്കുകള്‍ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കുന്ന ഇവര്‍ 500ലധികം പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്.
30ലധികം കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന യാ ഡിസൈന്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഓരോരുത്തരും അതാത് മേഖലയില്‍ കഴിവ് തെളിയിച്ചവരും പരിചയസമ്പന്നരുമായവരാണ്. അതുകൊണ്ടുതന്നെ ഏറ്റെടുക്കുന്ന ഏത് വര്‍ക്കും അങ്ങേയറ്റം പൂര്‍ണതയോടെയും ഭംഗിയോടെയും ചെയ്തു നല്കുവാന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഓരോ വര്‍ഷവും അതാത് വര്‍ഷം തങ്ങള്‍ ചെയ്ത വര്‍ക്കുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന മാഗസിനും, നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെ ഫിസിക്കല്‍ കോപ്പിയായി തയ്യാറാക്കുന്ന ഡിസൈനിങ് ബോക്സും യാ ഡിസൈന്‍സിന്റെ മാത്രം പ്രത്യേകതകളാണ്. ഇതിലൂടെ തങ്ങളുടെ വര്‍ക്കുകളുടെ ക്വാളിറ്റിയും ഡിസൈനിങ്ങിലെ വ്യത്യസ്തതയും ആളുകളിലേക്ക് എത്തിക്കാന്‍ ധ്യാനിനും ടീമിനും കഴിയുന്നു.
തന്റെ സംരംഭത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബാംഗ്ലൂരിലും അടുത്ത് തന്നെ പുതിയ ഓഫീസ് ആരംഭിക്കുവാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
9961572379, 9947572379
https://www.instagram.com/yaofficial.in/?igshid=MXJsaDhoaG9waHNjMw%3D%3D
https://www.instagram.com/yadesign.in/?igshid=MTdudGlqa3M3MnUwMQ%3D%3D