ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഡോക്ടര്‍ ശരണ്യ
‘നിങ്ങള്‍ക്ക് സ്വപ്നം കാണാനും, ചെയ്യാനും സാധിക്കുന്നതെന്താണോ അത് ആരംഭിക്കുക. ധൈര്യത്തിനുള്ളില്‍ ശക്തിയും, ഇന്ദ്രജാലവുമുണ്ട്’
– രാകേഷ് ജുന്‍ജുന്‍വാല
പുത്തന്‍ സാങ്കേതികവിദ്യകളെ ഏറ്റവും ആദ്യം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതില്‍ നിക്ഷേപകരും ട്രേഡര്‍മാരും ഒരു പടി മുന്നിലാണ്. ട്രേഡിങ്ങിനെ കുറിച്ച് കൃത്യമായ ഒരു ധാരണയില്ലാത്തതാണ് പലരെയും അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ചിലര്‍ കരുതുന്നതാകട്ടെ ഇതൊരു മണിചെയിന്‍ പോലെയുള്ള ബിസിനസ് ആണെന്നാണ്. എന്നാല്‍ ഇതൊന്നുമല്ല ട്രേഡിങ്. കൃത്യവും വ്യക്തവുമായ ഒരു ധാരണയും നല്ല ഗൈഡിങ്ങും കൂടി ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും മികച്ച വരുമാനം നേടിയെടുക്കാന്‍ കഴിയുന്ന മേഖലയാണ് സ്റ്റോക്ക് മാര്‍ക്കറ്റ് അഥവാ ട്രേഡിങ്. അതിന് ഉദാഹരണമാണ് കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടര്‍ ശരണ്യയുടെ ട്രേഡിങ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍.
ട്രേഡ് ചെയ്യുന്ന പെണ്‍കുട്ടികളുടെ സാന്നിധ്യം കേരളത്തില്‍ കുറവാണെന്നിരിക്കെ ഈ മേഖലയില്‍ നിന്ന് വിജയം കൈവരിക്കാമെന്ന് സ്വന്തം അനുഭവത്തിലൂടെ തെളിയിക്കുകയാണ് ഡോക്ടര്‍ ശരണ്യ. പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ സ്റ്റോക്ക് മാര്‍ക്കറ്റിംഗിനോടും ട്രേഡിങ്ങിനോടും താല്പര്യം ഉണ്ടായിരുന്ന ശരണ്യ അന്നുമുതല്‍ തന്നെ ഈ മേഖലയെ കുറിച്ച് അറിയാനും പഠിക്കാനും ശ്രമിച്ചിരുന്നു. നിലവില്‍ ഒരു ഡെന്റിസ്റ്റ് ആയിരുന്നിട്ടുകൂടി എന്തിന് ട്രേഡ് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ അതിന് ഈ സംരംഭകയ്ക്ക് ഒരൊറ്റ ഉത്തരം മാത്രം, ഒരു അധിക വരുമാനം നേടുക എന്നത്.
ട്രേഡിങ്ങിനോട് തോന്നിയ താത്പര്യം കൊണ്ട് ശരണ്യ ട്രേഡ് സംബന്ധമായ വീഡിയോകള്‍ കാണാനും ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാനും ആരംഭിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ട്രേഡിങ്ങിനെ കുറിച്ച് മറ്റുള്ളവര്‍ക്കുള്ള തെറ്റിദ്ധാരണ ഒരു പരിധിവരെ ശരണ്യയെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാത്തിനും പൂര്‍ണ പിന്തുണ നല്കി ഭര്‍ത്താവ് രജീഷും കുടുംബവും ഈ സംരംഭകക്ക് ഒപ്പം നിന്നു. ഇത് ശരണ്യയ്ക്ക് മുന്നോട്ടുള്ള യാത്രയില്‍ ബലം നല്കി. പിന്നീട് അവസരങ്ങളുടെ ഓരോ വാതിലുകള്‍ ഈ സംരംഭകക്ക് മുന്നില്‍ തുറക്കുകയായിരുന്നു.
ട്രേഡ് ചെയ്യാന്‍ പഠിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ വളരെ കുറവാണെന്ന് തിരിച്ചറിഞ്ഞതോടെ ആ മേഖലയിലെ സാധ്യതകള്‍ മനസ്സിലാക്കി ട്രേഡിങ്ങിനെ കുറിച്ച് പഠിപ്പിക്കുന്ന ഡോക്ടര്‍ ശരണ്യ രജീഷ് എന്ന യൂട്യൂബ് ചാനല്‍ ആരംഭിച്ചു. ട്രേഡിങ്ങുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന് ചിന്തിച്ചിരുന്ന സമയത്താണ് ശരണ്യയ്ക്ക് യൂട്യൂബില്‍ നിന്ന് നല്ല രീതിയിലുള്ള പ്രതികരണങ്ങള്‍ ലഭിച്ചു തുടങ്ങിയത്. അത് ഈ സംരംഭകക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതല്‍ പ്രചോദനമായി. അങ്ങനെ ദന്തല്‍ ക്ലിനിക്കിനോടൊപ്പം തന്നെ ട്രേഡിങ് മേഖലയുമായി മുന്നോട്ടു പോകാന്‍ ഡോക്ടര്‍ ശരണ്യ തീരുമാനിക്കുകയായിരുന്നു.
ഇന്ന് ട്രേഡ് ചെയ്തും അത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തും ദന്തല്‍ ക്ലിനിക്കിനൊപ്പം ഒരു ‘സൈഡ് ബിസിനസ്’ എന്ന നിലയില്‍ ഡോക്ടര്‍ ശരണ്യ തന്റെ യാത്രയുമായി മുന്നോട്ട് പോകുന്നു. സെപ്റ്റംബര്‍ മാസത്തോടെ സ്വന്തമായി ഒരു ഓഫീസും ട്രേഡിങ് സംബന്ധമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുവാന്‍ ഓണ്‍ലൈന്‍ – ഓഫ് ലൈന്‍ ക്ലാസും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സംരംഭക. ട്രേഡിങ്ങിലേക്ക് കടന്നുവരുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ‘ഇമോഷണലി സ്റ്റേബിള്‍’ ആയിരിക്കുക എന്നതാണ് ഏറ്റവും അടിസ്ഥാനം. അതുകൊണ്ടുതന്നെ താന്‍ ആളുകള്‍ക്ക് ഏറ്റവും ആദ്യം പറഞ്ഞു കൊടുക്കുക എങ്ങനെ ‘ഇമോഷണലി സ്റ്റേബിള്‍’ ആകാമെന്നായിരിക്കും എന്ന് ശരണ്യ പറയുന്നു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി ട്രേഡിങ്ങില്‍ താത്പര്യമുള്ളവരെ നല്ലൊരു ട്രേഡര്‍ ആക്കാന്‍ ഒരുങ്ങുക കൂടിയാണ് ശരണ്യ. വരുമാനം ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ ഉറപ്പായും ട്രേഡിങ്ങിലേക്ക് കടന്നുവരുന്നത് വളരെ നല്ലതാണ് എന്നാണ് ഒരു ട്രേഡര്‍ എന്ന നിലയില്‍ ഡോക്ടര്‍ ശരണ്യക്ക് മറ്റുള്ളവരോട് പറയാനുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Focus Trade, 2nd Floor, Central Mall, Thavakkara, Kannur.
Phone : +91 97315 08003
https://www.facebook.com/people/focus-trade/100086087487632/?mibextid=ZbWKwL
https://instagram.com/dr_saranya_rejeesh?igshid=NTc4MTIwNjQ2YQ==
https://www.youtube.com/channel/UCUBTnGFJ2LFJl5qt21Lpgeg?app=desktop