കണ്‍സ്ട്രക്ഷന്‍ രംഗത്ത് ‘വി ആര്‍ ടെക്‌നോളജി’യിലൂടെ ചരിത്രം കുറിച്ച് ‘ഐക്യു അര്‍ക്കിടെക്ചര്‍ ഡിസൈന്‍സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ്’
മാറുന്ന കാലഘട്ടത്തിനും ഉപഭോക്താക്കളുടെ ഇഷ്ടത്തിനും അനുസരിച്ചുള്ള കണ്‍സ്ട്രക്ഷന്‍ രീതികള്‍ക്കാണ് ഇന്നത്തെ കാലത്ത് പ്രാധാന്യം ഏറെ. വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് ഓരോരുത്തരുടെയും അഭിരുചികള്‍ വ്യത്യാസപ്പെട്ടിരിക്കുമ്പോള്‍ത്തന്നെ പുത്തന്‍ ടെക്‌നോളജി എങ്ങനെ വീട് നിര്‍മാണത്തില്‍ പ്രാവര്‍ത്തികമാക്കാം എന്നാണ് ഓരോ കണ്‍സ്ട്രക്ഷന്‍ കമ്പനികളും ചിന്തിക്കുന്നത്.
ഇനി വിഷയത്തിലേക്ക് വരാം, പറഞ്ഞുവരുന്നത് വീട് നിര്‍മാണത്തെ കുറിച്ച് തന്നെയാണ്. ആറ്റുനോറ്റ് ഒരു വീട് പണിയാന്‍ ആരംഭിക്കുന്നത് മുതല്‍ നിര്‍മാണ മേഖലയിലേക്ക് നിരവധി ക്ഷണിക്കാത്ത അധിക ചെലവുകള്‍ കടന്നു വരിക സ്വാഭാവികമാണ്. വ്യക്തമായ കണക്കുകൂട്ടലോടെ ഭവന നിര്‍മാണത്തെ സമീപിച്ചാല്‍ ഉണ്ടാകാവുന്ന പാഴ് ചെലവുകളെ ഒഴിവാക്കാവുന്നതേയുള്ളൂ. അതിന് ആദ്യം ആവശ്യം വ്യക്തമായ പ്ലാനും കണക്കുകൂട്ടലുമാണ്.
കേരളത്തില്‍ വി ആര്‍ ടെക്‌നോളജി ഉപയോഗിച്ചുകൊണ്ട് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പുതുചരിത്രം കുറിച്ച് മുന്നേറുകയാണ് തിരുവനന്തപുരം കഴക്കൂട്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐക്യു ആര്‍ക്കിടെക്ട് ഡിസൈന്‍സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ്. 35 വര്‍ഷത്തെ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ പാരമ്പര്യത്തില്‍ നിന്നുകൊണ്ട് അനൂപ് ജോണ്‍ എന്ന സംരംഭകന്‍ ആരംഭിച്ച ഐക്യു ആര്‍ക്കിടെക്ചര്‍ ഡിസൈന്‍സ് വളരെ കുറഞ്ഞ സമയം കൊണ്ടാണ് നിര്‍മാണ മേഖലയില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുത്തത്. 2D, 3D ഡിസൈന്‍സ്, പെര്‍മിറ്റ് സര്‍വീസുകള്‍, ബാങ്ക് ലോണ്‍ അറേഞ്ച്‌മെന്റ് സര്‍വീസുകള്‍ അടക്കം വീട് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒന്നിച്ച് ഒരു കുടക്കീഴില്‍ ഒരുക്കുകയാണ് ഐക്യു ആര്‍ക്കിടെക്ചര്‍ ഡിസൈന്‍സ്.
നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഐക്യൂ ആര്‍ക്കിടെക്ചര്‍ ഡിസൈന്‍സിനെ സമീപിക്കുന്നവര്‍ക്ക് 3D വര്‍ക്കുകള്‍ വരെയുള്ള എല്ലാ സേവനങ്ങളും ഇവര്‍ സൗജന്യമായി നല്‍കുന്നു. ഇതിന് പുറമെ നിര്‍മാണത്തിലിരിക്കുന്ന ഒരു വീടിന്റെ ഫൈനല്‍ ലുക്ക് എങ്ങനെയായിരിക്കുമെന്ന് പണി നടക്കുന്ന വീടിന് പുറത്തുനിന്ന് കാണാന്‍ കഴിയുന്ന വി ആര്‍ രീതി ആളുകളിലേക്ക് എത്തിക്കുന്നു എന്നത് ഐക്യു ആര്‍ക്കിടെക്ചര്‍ ഡിസൈന്‍സിന്റെ മാത്രം പ്രത്യേകതയാണ്.
സില്‍വര്‍ (ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടുകള്‍), ഗോള്‍ഡന്‍ (പ്രീമിയം സെഗ്‌മെന്റ് വീടുകള്‍), പ്ലാറ്റിനം (ലക്ഷ്വറി വീടുകള്‍) തുടങ്ങി മൂന്ന് പാക്കേജുകളായാണ് ആളുകള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും അവരവരുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള നിര്‍മാണ രീതി തിരഞ്ഞെടുക്കാനും കഴിയും. തന്റെ ബിസിനസിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ കൊല്ലത്തും ഉടന്‍ ഒരു ഓഫീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അനൂപും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും. ഗുണമേന്മയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഐക്യു തങ്ങളുടെ ഓരോ വര്‍ക്കും ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8848721023
https://www.instagram.com/_iq_architecture_designs__/?igshid=NzZlODBkYWE4Ng%3D%3D