ബിസിനസ്, സെയില്‍സ് ട്രെയിനിങ് മേഖലയില്‍ നിരവധിപേരെ കൈപിടിച്ചുയര്‍ത്തി GROWTH CATALYST INTEGRATED BUSINESS SOLUTIONS
ഒരു ബിസിനസില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖല ഏതെന്ന ചോദ്യത്തിന് ഉത്തരം എപ്പോഴും സെയില്‍സ് എന്ന് തന്നെയാണ്. ഒരു സംരംഭത്തെ ഏറ്റവും ഉയര്‍ന്ന മൂല്യത്തോടെ വളര്‍ത്താനും നിമിഷനേരം കൊണ്ട് തന്നെ തകര്‍ക്കാനും സെയില്‍സ് കൊണ്ടും സെയില്‍സ്മാനെ കൊണ്ടും സാധിക്കുന്നു.
പ്രോഡക്റ്റ് റിലേറ്റഡ് സംരംഭമായാലും സര്‍വീസ് റിലേറ്റഡ് സംരംഭമായാലും അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണ് സെയില്‍സ്. എന്നാല്‍ ഈ മേഖലയെ കുറിച്ച് കൃത്യമായ അറിവോ പ്രവീണ്യമോ ഇല്ലാത്തവരായിരിക്കും ഈ മേഖലയില്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. ഇത് വളരെയേറെ ഒരു സ്ഥാപനത്തെ ബാധിക്കാറുണ്ട്. അതിന് പരിഹാരം നല്കുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്.
പാലക്കാട് സ്വദേശിയും നിലവില്‍ കൊച്ചിയില്‍ താമസിക്കുകയും ചെയ്യുന്ന കേരളത്തിലെ മികച്ച സെയില്‍സ് ട്രെയിനറായ ശ്രീജിത്ത് കെ സി രൂപം നല്കിയ GROWTH CATALYST INTEGRATED BUSINESS SOLUTIONS നിരവധി സംരംഭങ്ങളെയും സംരംഭകരെയുമാണ് പ്രതിസന്ധികളില്‍ നിന്നും കൈ പിടിച്ചുയര്ത്തിയിട്ടുള്ളത്.
മാര്‍ക്കറ്റിങ് ആന്‍ഡ് എക്സിക്യൂട്ടീവില്‍ 17 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ശ്രീജിത്ത് കെ സി സെയില്‍സുമായി ബന്ധപ്പെട്ട് നിരവധി ട്രെയിനിങ് പ്രോഗ്രാമുകളാണ് കേരളത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്. സെയില്‍സ് വ്യക്തികള്‍ക്ക് കൃത്യമായ അറിവ് പകര്‍ന്നു നല്‍കുന്നതിലൂടെ കൂടുതല്‍ സംരംഭങ്ങളെ മികച്ചതാക്കി മാറ്റുക എന്നതാണ് ശ്രീജിത്ത് കെ സി യുടെയും GROWTH CATALYST INTEGRATED BUSINESS SOLUTIONS ന്റെയും ലക്ഷ്യം.
കേരളത്തില്‍ ആദ്യമായി എഡ്യൂക്കേഷന്‍ സെയില്‍സ് ഇന്‍ഡസ്ട്രിയല്‍ പബ്ലിക് ട്രെയിനിങ് പ്രോഗ്രാം അവതരിപ്പിച്ചത് ശ്രീജിത്ത് കെ സി എന്ന എഡ്യുക്കേഷന്‍ ട്രെയിനര്‍ ആണ്. Learn before Season എന്ന പേരില്‍ സംഘടിപ്പിച്ച പ്രോഗ്രാമില്‍ 70 ഓളം സ്ഥാപനങ്ങളുടെ പ്രതിനിധികളും നിരവധി സ്റ്റാഫുകളുമാണ് പങ്കെടുത്തത്. സെയില്‍സ് ട്രെയിനിങ് കൂടാതെ സെയില്‍സ് മാനേജ്മെന്റ് കണ്‍സള്‍ട്ടേഷനും GROWTH CATALYST INTEGRATED BUSINESS SOLUTIONS എന്ന സ്ഥാപനം നല്‍കുന്നുണ്ട്.
ഓരോ വ്യക്തികളുടെയും സെയില്‍സ്, ബിസിനസ് പ്രശ്നങ്ങള്‍ കണ്‍സള്‍ട്ടേഷനിലൂടെ പരിഹാരം കാണുകയും അവര്‍ക്ക് കൂടുതല്‍ അറിവുകള്‍ ശ്രീജിത്ത് കെ സി പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച ‘Business Buddy’ എന്ന 365 ദിവസത്തെ കണ്‍സള്‍ട്ടേറ്റിവ് പ്രോഗ്രാമില്‍ നിരവധി സംരംഭകരാണ് കൂടുതല്‍ ബിസിനസ് അറിവുകള്‍ക്കും തങ്ങളുടെ ബിസിനസ് കൂടുതല്‍ മികച്ചതാക്കി മാറ്റുന്നതിനും വേണ്ടി GROWTH CATALYST INTEGRATED BUSINESS SOLUTIONS നെ സമീപിച്ചിട്ടുള്ളത്.
പലപ്പോഴും സംരഭകര്‍ ‘ഇമോഷണലി’ പ്രവര്‍ത്തിക്കുന്നത് സംരംഭത്തെ പരാജയത്തിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. അതില്‍ നിന്നും മോചനം നേടി ലോജിക്കല്‍ ആയിട്ടും പ്രാക്ടിക്കല്‍ ആയിട്ടും ചിന്തിക്കാന്‍ കൂടുതല്‍ അറിവ് നല്‍കുകയാണ് ‘Business Buddy’ എന്ന പ്രോഗ്രാമിന്റെ ലക്ഷ്യം. നിരവധി പേരാണ് GROWTH CATALYST INTEGRATED BUSINESS SOLUTIONS നെയും ശ്രീജിത് കെ സി യേയും തേടി ഇന്ന് എത്താറുള്ളത്. തങ്ങളെ തേടിയെത്തുന്നവര്‍ കൂടുതല്‍ വിജയത്തിലേക്ക് ഉയരുന്നത് തന്നെയാണ് ഈ സംരംഭത്തിന്റെ വിജയവും.