‘FACE’ലൂടെ കരിയര്‍ സേഫാക്കാം
പെണ്‍കുട്ടികള്‍ക്കും പ്ലസ്ടുവില്‍ മികച്ച മാര്‍ക്ക് നേടിയ ആണ്‍കുട്ടികള്‍ക്കും 50% ഫീസിളവ്
കേരളത്തില്‍ ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖലയാണ് ഹോട്ടല്‍ മാനേജ്മെന്റ്. സുലഭമായ തൊഴിലവസരങ്ങളും വിദേശത്ത് കരിയര്‍ പടുത്തുയര്‍ത്തുന്നതിനുള്ള മികച്ച സാധ്യതയുമാണ് ഈ മേഖലയെ യുവാക്കള്‍ക്കിടയില്‍ പ്രിയങ്കരമാകുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ കൂണുപോലെ മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്ന ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂഷനുകളും അവ നല്കുന്ന വിവിധ തരത്തിലുള്ള കോഴ്സുകളും ഹോട്ടല്‍ മാനേജ്മെന്റ് രംഗത്തേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഏറ്റവും കുറഞ്ഞ കാലയളവില്‍ മികച്ച പരിശീലനവും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ട്രെയിനിങ്ങും പ്ലേസ്മെന്റ് സപ്പോര്‍ട്ടും നല്‍കിക്കൊണ്ട് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേസ് (Facet Academy for Career Empowerment Pvt Ltd – FACE) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
ഒമ്പതു മാസം ക്ലാസും മൂന്നുമാസം ഇന്ത്യയിലും വിദേശത്തുമുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ട്രെയിനിങ്ങും ഉള്‍പ്പെടുന്ന സിറ്റിഡിഎസ്, എസ്ഐഡിറ്റി അംഗീകാരമുള്ള ഒരു വര്‍ഷത്തെ ഡിപ്ലോമാ കോഴ്സാണ് ഫേസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രദാനം ചെയ്യുന്നത്. ഇതിനുപുറമേ കരിയറിന് തുടക്കമിടാനാകുന്ന വിധത്തില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ടും ഫേസ് ഉറപ്പാക്കുന്നു.
യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ഹോട്ടലുകളിലും ചെയിന്‍ റസ്റ്റോറന്റുകളിലും എയര്‍ലൈനുകളിലും ജോലി ഉറപ്പാക്കുന്നതിനൊപ്പം സ്വന്തമായൊരു റസ്റ്റോറന്റ് ആരംഭിക്കുവാനും ഫെയ്സ് വിദ്യാര്‍ഥികളെ പര്യാപ്തരാക്കുന്നു. കളിനറിയുടെ ബാലപാഠങ്ങളില്‍ തുടങ്ങി വിദേശ ക്യുസീനുകളില് അവസാനിക്കുന്ന നവീനമായ സിലബസ് പ്രഗല്ഭരായ ഷെഫുമാര്‍ ഇവിടെ പഠിപ്പിക്കുന്നു.
ഹോട്ടല്‍ മാനേജ്മെന്റ് വനിതകളുടെ പ്രാതിനിധ്യമുറപ്പാക്കുന്നതിനായി പെണ്‍കുട്ടികള്‍ക്ക് അന്‍പതു ശതമാനം ഫീസിളവും ഫേസ് നല്‍കുന്നുണ്ട്. പ്ലസ്ടുവില്‍ മികച്ച മാര്‍ക്ക് നേടിയ ആണ്‍കുട്ടികള്‍ക്കും ഇതേ ഇളവു ലഭിക്കും. കൂടാതെ എല്ലാ പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും സൗജന്യമാണ്. സ്പോക്കണ് ഇംഗ്ലീഷ്, ബേസിക് ഫ്രഞ്ച്, ഇന്റര്‍വ്യൂ ട്രെയിനിങ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗ്രൂമിങ്, ബിഎല്‍എസ് ക്ലാസുകളിലൂടെ ഫേസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുന്നു.
കേരളത്തിലെ മറ്റേത് ഹോട്ടല്‍ മാനേജ്മെന്റ് സ്ഥാപനത്തിനെക്കാളും കുറഞ്ഞ ഫീസില്‍ മൂന്നിരട്ടിയോളം വിഭവങ്ങള്‍ തയ്യാറാക്കാന്‍ പഠിപ്പിക്കുന്ന ഫേസിന്റെ കോഴ്സുകള്‍ രണ്ടായിരത്തിലധികം പ്രൊഫഷനലുകളെ സൃഷ്ടിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ് പ്രൊഫഷണല്‍ കോഴ്സിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച ഓപ്ഷനായി ഫേസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തന മികവിന്റെ പതിനൊന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.