ഷെഫീഖ്‌സ് അക്കൗണ്ടേഷ്യ; കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടന്‍സിക്ക് മലബാറിലുള്ള മേല്‍വിലാസം
വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഒരു ബാലികേറാമലയാണ് അക്കൗണ്ടന്‍സി. കോഴ്‌സിലൂടെ ജോലി ഉറപ്പാകുമെങ്കിലും അക്കങ്ങളും ഫോര്‍മുലകളും കണ്ട് മനസ്സുമെടുത്ത് അക്കൗണ്ടന്‍സി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ ധാരാളമാണ്. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയായ ഷെഫീഖിനെയും അക്കൗണ്ടന്‍സി ഒരുപാട് വെള്ളം കുടിപ്പിച്ചിട്ടുണ്ട്.
നല്ല അക്കാദമിക് പ്രകടനം കാഴ്ചവച്ചിരുന്ന ഷെഫീഖ് ആദ്യമായി ഒരു പരീക്ഷയ്ക്ക് തോല്‍ക്കുന്നത് അക്കൗണ്ടന്‍സിയിലാണ്. എന്നാല്‍ ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് കരുതി അക്കൗണ്ടന്‍സിയെ ഉപേക്ഷിക്കുകയല്ല ഷഫീഖ് ചെയ്തത്. മറിച്ച് തന്നെ വെല്ലുവിളിച്ച വിഷയത്തെ കീഴടക്കുവാന്‍ പ്രതിജ്ഞയെടുത്തു. പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് മലബാര്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അക്കൗണ്ടിംഗ് പരിശീലന കേന്ദ്രമായ അക്കൗണ്ടേഷ്യയുടെ തലപ്പത്തിരിക്കുന്ന ഷെഫീഖ് കേരളത്തിലെ അറിയപ്പെടുന്ന അക്കൗണ്ടിംഗ് വിദഗ്ധനാണ്. പ്രയോഗാത്മകമായി പഠിച്ചാല്‍ അക്കൗണ്ടന്‍സി പഠനം ആസ്വാദ്യകരമാകുമെന്ന് ഷെഫീഖ് പറയുന്നു.
പതിനെട്ടു വര്‍ഷം കൊണ്ട് താന്‍ നേടിയ അനുഭവജ്ഞാനത്തിലൂടെ ഷെഫീഖ് നേരിട്ട് തയ്യാറാക്കിയ പാഠപുസ്തകങ്ങളിലൂടെയാണ് അക്കൗണ്ടേഷ്യയിലെ ക്ലാസുകള്‍ നടക്കുന്നത്. ഇന്ത്യയിലും വിദേശത്തും അനേകം ജോലി സാധ്യതകളുള്ള കോര്‍പ്പറേറ്റ്/ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് ക്ലാസുകളിലൂടെ വിദ്യാര്‍ത്ഥികളുടെ ഭാവി ഭദ്രമാക്കുവാന്‍ അക്കൗണ്ടേഷ്യയ്ക്ക് കഴിയുന്നു.
കൂടാതെ പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ക്കു കീഴില്‍ ട്രെയിനിങ്ങും പ്ലേസ്‌മെന്റും അക്കൗണ്ടേഷ്യ ഉറപ്പാക്കുന്നു. നാട്ടിലിരുന്നുകൊണ്ടു തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുവാനുള്ള അവസരവും അക്കൗണ്ടേഷ്യ ഒരുക്കുന്നുണ്ട്. ഇതിലൂടെ ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും വിദ്യാര്‍ത്ഥികള്‍ക്ക് കരസ്ഥമാക്കാനാകും.
ഓരോ വര്‍ഷവും അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളാണ് അക്കൗണ്ടേഷ്യയില്‍ നിന്നും വിവിധ സ്ഥാപനങ്ങളിലേക്ക് ചേക്കേറുന്നത്. പത്തുവര്‍ഷം കൊണ്ട് നാലായിരത്തിലധികം പ്രൊഫഷണല്‍ അക്കൗണ്ടന്റുകളെ സൃഷ്ടിക്കുവാന്‍ അക്കൗണ്ടേഷ്യ ടീമിനു കഴിഞ്ഞു. മലബാറില്‍ സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിനും എത്തിപ്പിടിക്കാനാകാത്ത അസൂയാവഹമായ ഈ നേട്ടം തന്നെയാണ് അക്കൗണ്ടിംഗ് ജോലി സ്വപ്‌നം കാണുന്നവരെ അക്കൗണ്ടേഷ്യയിലേക്ക് അടുപ്പിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ മാര്‍ഗനിര്‍ദേശം നല്‍കാനായി മലപ്പുറം ജില്ലയിലെ കോളേജുകളിലും ഷെഫീഖ് ഗൈഡന്‍സ് ക്ലാസുകള്‍ എടുക്കാറുണ്ട്. പതിനെട്ടു വര്‍ഷമായി ഒരു ബ്രാഞ്ചുപോലും തുടങ്ങാതെ, തന്റെ നാട്ടിലുള്ള യുവാക്കളുടെ കരിയര്‍ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഷെഫീഖിന്റെ അര്‍പ്പണബോധത്തിന് ലഭിച്ച അംഗീകാരമാണ് അക്കൗണ്ടേഷ്യയ്ക്കുണ്ടായ ഈ വളര്‍ച്ച.
അതിനൂതന അക്കൗണ്ടിംഗ് സോഫ്റ്റ്വെയറായ എസ്എപിയ്ക്ക് കേരളത്തില്‍ ആദ്യമായി പാഠപുസ്തകം തയ്യാറാക്കിയതും ഷെഫീഖാണ്. ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ പ്രഗത്ഭരുടെ പങ്കാളിത്തത്തില്‍ മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ ഏപ്രില്‍ 20ന് നടന്ന എസ്എപി നൗ ഇന്ത്യ കോണ്‍ക്ലേവിലേക്ക് ക്ഷണം ലഭിച്ച മലബാറിലെ ഏക സ്ഥാപനവും ഷെഫീഖിന്റെ അക്കൗണ്ടേഷ്യയാണ്. ഇതെല്ലാം അക്കൗണ്ടന്‍സിക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഷെഫീഖിന്റെ വിജയപാതയിലെ നാഴികക്കല്ലുകളില്‍ ചിലതുമാത്രം.